ശിവാംഗി [AJ] 120

” ആന്റി…. സാറേന്നുള്ള വിളി വേണ്ടാ…

അമ്മ എന്നെ ശിവൂട്ടാ എന്നാണ് വിളിക്കുന്നത്…

എന്നാൽ അങ്ങനെ വിളിക്കാൻ അമ്മ ഇപ്പൊളില്ല…” പറഞ്ഞപ്പോളേക്കും ശബ്ദമിടറി…

 

” ശരി… ഞാൻ ശിവൂട്ടൻ എന്ന് വിളിക്കാം…”

 

” ഞാൻ അമ്മ എന്ന് വിളിച്ചോട്ടെ…? ” അപ്പോളേക്കും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി… എന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു…

 

” മോൻ വിളിച്ചോ….. അമ്മേന്ന്..”

 

” എന്നാലേ… അമ്മ ഇനി മുതൽ കരയാൻ പാടില്ല. എന്റെ അമ്മക്കുട്ടി ചെന്ന് എനിക്കൊരു  കട്ടൻ ചായ ഇട്ടു കൊണ്ടുവാ… ”

 

ആ വിളി കേട്ടപ്പോൾ അവർക്ക് കൂടുതൽ സന്തോഷമായി…

 

” ഇപ്പൊൾ തരാം… എന്ന് പറഞ്ഞു.

 

വാതിലിന്റെ പുറത്ത് ജോർജ്ജ് കേൾക്കുന്നുണ്ടായിരുന്നു എല്ലാം… അയാളുടെ

കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

 

രാത്രി കണ്ണടച്ച് കിടക്കുമ്പോൾ അവളുടെ കണ്ണുകളായിരുന്നു തെളിഞ്ഞു വന്നത്…

ഇത് തന്നെ വിട്ടു പോകില്ല എന്ന് മനസിലായതോടെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… പിറ്റേന്ന് പുലർച്ചെ ജോഗിങ്ങിന് ഇറങ്ങുമ്പോളാണ് ഇന്നലെ കണ്ട പെണ്ണിന്റെ ശബ്ദം വീണ്ടും കേൾക്കുന്നത്…  അവിടേക്ക് ചെല്ലുമ്പോൾ അവള് നന്നായി വായിട്ടലക്കുന്നുണ്ടായിരുന്നൂ. അവളെ കണ്ടപ്പോൾ തന്നെ ഹൃദയത്തിൽ ചെണ്ട മേളം നടക്കുകയായിരുന്നു. തന്റെ ഹൃദയം പൊട്ടി പോകുമോ എന്ന് തോന്നി പോയി…. അടുക്കള ഭാഗത്തേക്ക് ചെന്നു.

 

 

” അമ്മേ…” എന്നുള്ള വിളി കേട്ടതും അവർ തിരിഞ്ഞു നോക്കി. തന്നെ കണ്ടതും ആഗി ഒന്നു ഞെട്ടി..

 

” ആഹാ….മോൻ നേരത്തെ എഴുന്നേറ്റൊ….”

 

” മം…”

 

” ഞാൻ ചായ എടുക്കട്ടെ…..”

 

” ഇപ്പൊൾ വേണ്ടമ്മേ…. ഞാനൊന്ന് ഓടിയിട്ട്‌ വരാം..”

 

” മം…ശരി..”

 

തിരിഞ്ഞു പോകാൻ തുടങ്ങിയതും ആനിയമ്മ പിന്നിൽ നിന്നും വിളിച്ചു…

 

” എന്താമ്മേ…”

Updated: October 28, 2021 — 8:56 pm

11 Comments

  1. ????????

    ♥️♥️♥️♥️♥️♥️

  2. Nice story ❤️❕

  3. സഞ്ജയ്‌ പരമേശ്വരൻ

    കഥ സൂപ്പർ….

    ഒരു ഡൌട്ട് ഉണ്ട്…. ആഗി ശിവയുടെ ജീവിതത്തിലേക്ക് വന്നിട്ട് 3 വർഷം എന്നാണല്ലോ പറയുന്നത്…. അപ്പൊ കണ്ണന് കൂടി പോയാൽ 2 വയസ്സ്…. 2 വയസ്സുള്ള കണ്ണൻ ഏത് സ്കൂളിൽ ആണ് പോകുന്നത്….

    Nb. വായിച്ചപ്പോ തോന്നിയ സംശയം ചോദിച്ചെന്നെ ഒള്ളൂ…. എന്നെ ആരും എയറിൽ കയറ്റേണ്ട

  4. Nannayittund…

  5. ??????

  6. ❣️❤️❤️

  7. ???????????❤️????❣️?❣️????????♥️♥️????????❤️❤️?????????????❤️❤️?????❣️?????♥️??????

  8. ❤❤❤❤❤

    1. Thanks ❤

Comments are closed.