ശിവാംഗി [AJ] 120

അവളുടെ കൈയിൽ പതിയെ തല്ലികൊണ്ട് പോകാൻ തിരിഞ്ഞിട്ട് അവനെ നോക്കി…

 

” അതേ… അയ്യാ.. ഞങ്ങളുടെ കാര്യത്തിൽ ഇനി തലയിടാൻ നോക്കണ്ട. അത് എനിക്കിഷ്ടമല്ല… ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം.. പിന്നെ നേരത്തെ പറഞ്ഞ ആ കാര്യം അത് മറന്നേക്ക്‌…. ”

 

അപ്പൊളാണ് ആനിയമ്മ അത് വഴി വന്നത്…

 

” എന്താ മക്കളെ ഇവിടെ…”

 

” അമ്മേ…. അമ്മ വൈഗയേ കൂട്ടി നമ്മുടെ വീട്ടിലേക്ക് പോക്കോ… എനിക്കിവളോട് കുറച്ച് കാര്യം സംസാരിക്കാൻ ഉണ്ട്…”

 

” ശരി മോനെ….” ആനിയമ്മ വൈഗയെ

കൂട്ടികൊണ്ട് പോയി…

 

അവര് പോയതും ശിവ ആഗിയുടെ കയ്യിൽ പിടിച്ചവളെ കുന്നിൻ ചരുവിലുള്ള പാറക്കല്ലിലേക്ക് പോയി….

 

” എന്റെ കൈ വിടടോ…”

 

കൈ തട്ടി മാറ്റാൻ ഒരുങ്ങിയതും ശിവ അവളുടെ അരക്കെട്ടിൽ പിടിച്ചു തന്നോട് ചേർത്തു നിർത്തി…

 

അവളുടെ കണ്ണുകൾ പിടച്ചു…. ശ്വാസഗതി കൂടി നെഞ്ച് ഉയർന്നു താഴ്ന്നു…

 

” കണ്ടോ…. ഇങ്ങനെ ചേർത്ത് പിടിച്ചപ്പോൾ നീ എത്ര മാത്രം വിറച്ചൂ  എന്ന്… അത്രേം ഉള്ളൂ നീ… നീ സമ്മതിച്ചാൽ നിന്നെ ഞാൻ പൊന്നു പോലെ നോക്കും ആഗി… പിന്നെ നിനക്കും വിച്ചൂനും ആരെയും ഭയക്കേണ്ടി വരില്ല…. ”

 

പെട്ടെന്ന് അവള് അവനെ തളളി മാറ്റിയെങ്കിലും  അവളുടെ കൈയിൽ നിന്നും പിടി വിടാതെ

പിന്നെയും ചേർത്ത് പിടിച്ചു കൊണ്ടവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…

 

” ഡീ…..പെണ്ണേ നിനക്ക് എന്റെ ജീവിതത്തിലേക്ക് വന്നൂടെ… ആദ്യം കണ്ടപ്പോൾ മുതൽ എന്തോ ഞാൻ പോലും അറിയാതെ എന്റെ മനസിൽ കേറി കൂടിയതാണ് നീ…. ആനിയമ്മ പറഞ്ഞു എന്നോട് നിങ്ങളുടെ കഥ… അത് കേട്ടപ്പോൾ എനിക്ക് നിന്നോട് സ്നേഹം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. വന്നൂടെ എന്റെ ജീവിതത്തിലേക്ക്…. എന്റെ ഭാര്യയായി…. വന്നൂടെ…”

 

ആ അവസ്ഥയിൽ അവന്റെ സംസാരം കേട്ടപ്പോൾ എന്ത് പറയണമെന്നറിയാതെ അവൾ കുഴങ്ങി…

 

പെട്ടെന്നാരോ വിളിച്ച് പറഞ്ഞു…

 

” ആഗി മോളേ…. വിച്ചുവിനെ ആ കാളിയൻ

കൊണ്ട് പോയി…”

 

” ഞാൻ ഉള്ളപ്പോൾ അവൾക്ക് ഒന്നും സംഭവിക്കില്ല…”

 

അത്രയും പറഞ്ഞ് ശിവ അയാളുടെ അടുത്തേക്ക് നടന്നു…

 

” പറ…. ചേട്ടാ. അവളെ എങ്ങോട്ടാ കൊണ്ടു  പോയത്…

Updated: October 28, 2021 — 8:56 pm

11 Comments

  1. ????????

    ♥️♥️♥️♥️♥️♥️

  2. Nice story ❤️❕

  3. സഞ്ജയ്‌ പരമേശ്വരൻ

    കഥ സൂപ്പർ….

    ഒരു ഡൌട്ട് ഉണ്ട്…. ആഗി ശിവയുടെ ജീവിതത്തിലേക്ക് വന്നിട്ട് 3 വർഷം എന്നാണല്ലോ പറയുന്നത്…. അപ്പൊ കണ്ണന് കൂടി പോയാൽ 2 വയസ്സ്…. 2 വയസ്സുള്ള കണ്ണൻ ഏത് സ്കൂളിൽ ആണ് പോകുന്നത്….

    Nb. വായിച്ചപ്പോ തോന്നിയ സംശയം ചോദിച്ചെന്നെ ഒള്ളൂ…. എന്നെ ആരും എയറിൽ കയറ്റേണ്ട

  4. Nannayittund…

  5. ??????

  6. ❣️❤️❤️

  7. ???????????❤️????❣️?❣️????????♥️♥️????????❤️❤️?????????????❤️❤️?????❣️?????♥️??????

  8. ❤❤❤❤❤

    1. Thanks ❤

Comments are closed.