ശിവാംഗി [AJ] 120

 

” ഹ ഹ ഹ… പേടിച്ചല്ലേ… നിന്നെ ഞാൻ

അങ്ങനെ കൊല്ലില്ല. എനിക്ക് നിങ്ങളെ രണ്ട്

പേരെയും വേണം…നിങ്ങളെ ഇഞ്ച് ഇഞ്ച് ആയി

അനുഭവിച്ചറിഞ്ഞിട്ട് ആയിരിക്കും നിങ്ങളെ

കൊല്ലണോ അതോ എന്റെ കാല് നക്കുന്ന

നായക്കളെ പോലെ ആക്കണോ എന്ന് തീരുമാനിക്കൂ…”

 

 

” അത് നടക്കില്ല കാളിയാ… ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ മോളെ നിന്നെ പോലൊരു നീചന് വിട്ടുതരില്ല. അതിന് നിന്നെ കൊല്ലണമെങ്കിൽ ഞാൻ അതും ചെയ്യും…. ”

 

 

” അത് നിന്റെ വ്യാമോഹണടീ പുല്ലേ…. ആര് രക്ഷിക്കും നിങ്ങളെ…. ഇൗ കാളിയന്റെ കൈയിൽനിന്ന്… ആരും വരില്ല… ആരും.. ഹാാാ…. വിളിക്ക് നിന്നെ രക്ഷിക്കാൻ കഴിയുന്നവൻ ആരായാലും വിളിക്ക്…”

 

അത്രയും കേട്ടതും പെട്ടന്ന് കൈകൾ കൂട്ടിയിടിച്ച് അവനെ തന്നെ പകയോടെ നോക്കി നിന്ന തന്നെ അവൻ കണ്ടു കഴിഞ്ഞു. ആഗി നോക്കുമ്പോൾ അവിടെ രുദ്രകാലനായി ശിവ…

 

” അവരെ നീ സ്വപ്നത്തില് പോലും തൊടില്ല

കാളിയാ…”

 

” ആരാടാ…. നീ…  ആരാ നീ ഇവരുടെ കാര്യത്തിൽ ഇടപെടാൻ… ഞാൻ ആരാണെന്ന് നിനക്കറിയില്ല… കാളിയൻ… ടിപ്പർ കാളിയൻ…”

 

” നീ കാളിയനാണെങ്കിൽ ഞാൻ ശിവ….” രണ്ട് കൈകൾ ചുരുട്ടിപിടിച്ചു കൊണ്ടലറി….

 

” നിനക്ക് തെറ്റി കാളീയാ… നീ ജനിച്ച സമയം

ശരിയല്ല… അല്ലെങ്കിൽ നീ എന്റെ മുന്നിൽ വന്ന് പെടുമോ… ഇനി നമുക്ക് കാണാം… ശരിക്കും കാണാം…. ഇവിടെ വെച്ച് ഇവർക്ക് വേണ്ടി ഞാൻ യുദ്ധം ചെയ്യും… നിന്നോട്… ”

 

അതോടെ കാളിയന് മറുപടിയില്ലാതെയായി എല്ലാവരും നോക്കി നിൽക്കെ പകയോടെ അവരെ മൂന്നാളെയും നോക്കി ടിപ്പറുമായി പാഞ്ഞു പോയി….  ഇതെല്ലാം കണ്ട് സകലരും അന്തം വിട്ടു നിൽക്കുകയായിരുന്നു.

 

” വിച്ചു… എനിക്ക് അങ്ങനെ വിളിക്കാമോ എന്നറിയില്ല… ഒരു ഉറപ്പ് ഞാൻ തരാം… ഇനി  നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് എന്റെ ഉത്തരവാദിത്വമാണ്… ശിവന്റെ വാക്കാണിത്..”

 

അത്രയും പറഞ്ഞവൻ തിരികെ നടന്നു. ചുറ്റുമുള്ളവർ അവരുടെ ജീവിതത്തിന്റെ

സുരക്ഷയ്ക്ക് ഒരു പ്രതീക്ഷ കൈവന്നു എന്ന്

വിചാരിച്ചെങ്കിലും ആഗിയിൽ അതൊരു പ്രതീക്ഷ പോലും നൽകിയില്ല. അങ്ങനെ ചില ദിവസങ്ങൾ കടന്നു പോയി  കാളിയന്റെ ഉപദ്രവമൊന്നും ഉണ്ടായില്ല. ഒരു ദിവസം

Updated: October 28, 2021 — 8:56 pm

11 Comments

  1. ????????

    ♥️♥️♥️♥️♥️♥️

  2. Nice story ❤️❕

  3. സഞ്ജയ്‌ പരമേശ്വരൻ

    കഥ സൂപ്പർ….

    ഒരു ഡൌട്ട് ഉണ്ട്…. ആഗി ശിവയുടെ ജീവിതത്തിലേക്ക് വന്നിട്ട് 3 വർഷം എന്നാണല്ലോ പറയുന്നത്…. അപ്പൊ കണ്ണന് കൂടി പോയാൽ 2 വയസ്സ്…. 2 വയസ്സുള്ള കണ്ണൻ ഏത് സ്കൂളിൽ ആണ് പോകുന്നത്….

    Nb. വായിച്ചപ്പോ തോന്നിയ സംശയം ചോദിച്ചെന്നെ ഒള്ളൂ…. എന്നെ ആരും എയറിൽ കയറ്റേണ്ട

  4. Nannayittund…

  5. ??????

  6. ❣️❤️❤️

  7. ???????????❤️????❣️?❣️????????♥️♥️????????❤️❤️?????????????❤️❤️?????❣️?????♥️??????

  8. ❤❤❤❤❤

    1. Thanks ❤

Comments are closed.