” മോനെ… ഇത് ആഗിമോൾ.. പാല് കൊണ്ട് വരുന്നത് ഇവളുടെ വീട്ടിൽ നിന്നാണ്… ആഗി മോളേ.. ഇത് മുതലാളി ആദി സാറിന്റെ മകനാണ്…. ഇനി ഇവിടെ ഉണ്ടാകും റിസോട്ട് നോക്കി നടത്താൻ…”
ആഗി നോക്കി പുഞ്ചിരിച്ചു കൊണ്ട്…
” നമസ്ക്കാരം അയ്യാ…” എന്നു പറഞ്ഞപ്പോൾ.
അവൻ കണ്ണ് മിഴിച്ചവളെ നോക്കി..
” അമ്മേ….ഞാൻ പോകട്ടെ ജോലിക്ക് പോകാൻ സമയമാകാറായി… അവളെയും പറഞ്ഞു വിടണം…”
” ശരി മോളേ…”
അവള് പോയപ്പോൾ ആനിയമ്മയുടെ തോളിൽ കൈ ഇട്ടു കൊണ്ട് ചോദിച്ചു…
” അല്ല ആനിയമ്മേ…. അതാരാ കക്ഷി… ഇന്നലെ എന്റെ വണ്ടിക്ക് വട്ടം ചാടി. എന്റെ സ്വഭാവം തരികിടയായത് കൊണ്ട് തന്നെ പെട്ടെന്ന് ദേഷ്യം വന്നു…. അവളെ വഴക്ക് പറഞ്ഞു… പക്ഷേ, അവള് എന്നെക്കാളും കലിപ്പ് ആണല്ലോ… എന്താ സാധനം…”
” അതോ… അവളാണ് ആഗി.. കലിപ്പ് അവളുടെ ശക്തിയാണ് മോനെ…. ജീവിതത്തിൽ ജയിക്കാൻ വേണ്ടി അവള് ധരിച്ച കവചം. നിന്നെ പോലെ തന്നെ അവൾ ഒറ്റ മകളല്ല രണ്ട് പെൺ കുട്ടികളാണ്… എനിക്കവര് സ്വന്തം മക്കളെ പോലെയാണ്…. അവളുടെ അനിയത്തി വൈഗ… അച്ഛനും അമ്മയും മരിച്ചു പോയി… നാല് വർഷങ്ങൾക്ക് മുമ്പ്… നമ്മുടെ അയൽക്കാരാണ്. ആഗി അന്നന്നത്തെ വക കണ്ടെത്തുന്നതും കഴിഞ്ഞ് പോകുന്നതും… അനിയത്തിയെ പഠിപ്പിക്കുന്നതും… എല്ലാം ഇവിടെ തേയില തോട്ടത്തിൽ പണിയെടുത്താണ്…
” അവരുടെ അച്ഛനുമ്മയും എങ്ങനയാ മരിച്ചത്”
” കൊന്നതാ മോനെ ആ ദുഷ്ടൻ…. ടിപ്പർ കൊണ്ട് ഇടിച്ചു തെറിപ്പിച്ചതാണവരെ…
എങ്ങനെ ജീവിച്ചിരുന്ന കുടുംബമായിരുന്നു അവരുടേത്…. കാമക്കണ്ണുകൾ നിറഞ്ഞ
ഒരു ചെകുത്താനാണവൻ കാളിയൻ… ടിപ്പർ കാളിയൻ… പെൺക്കുട്ടികളെ വഴി നടക്കാൻ സമ്മതിക്കാത്ത ഒരു നീചൻ… ഒരു ദിവസം അവൻ വൈഗ മോളേ കേറി പിടിച്ചു… അതിന്റെ പേരിൽ അവളുടെ അച്ഛൻ അയാളെ പോലീസിനെ കൊണ്ട് തല്ലിച്ചു.
അറസ്റ്റ് ചെയ്തുവെങ്കിലും പുറത്തിറങ്ങിയ അവൻ അവരെ കൊന്നു കളഞ്ഞു… ടിപ്പര് കൊണ്ടിടിച്ച് കൊന്നു കളഞ്ഞു…. ആഗി മോളുടെ പരാതിയെ തുടർന്ന് അവൻ ജയിലിലായി… ഇൗയാഴ്ച്ച പുറത്തിറങ്ങുമെന്നാണ് വിവരം..”
” കാളിയൻ…. അപ്പൊൾ നല്ല ഒന്നാന്തരം വരവേൽപ്പവന് കൊടുക്കേണ്ടി വരും…” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവിടെ നിന്നുമിറങ്ങി.
തേയില തോട്ടത്തിലൂടെ പതിയെ ഓടുമ്പോളാണ് അവളെ കാണുന്നത്… അവിടെ പണിക്കാർക്കൊപ്പം…. പെട്ടെന്ന് ചേച്ചി എന്ന് വിളിച്ചു കൊണ്ട് യൂണിഫോം ഇട്ട പെൺ കുട്ടി ഓടി വരുന്നു… അവളുടെ അനിയത്തിയാണെന്ന് തോന്നുന്നു. മുന്നോട്ട് നടന്നുവന്ന ആഗി പെട്ടന്നലറി വിളിച്ചു… വൈഗക്കു നേരെ പാഞ്ഞടുക്കുന്ന ടിപ്പർ…. അതിലെ പേര്….
കാളിയൻ…..
വേഗം അവളുടെ അടുത്തേക്ക് ഓടി. അത് കണ്ട് മറ്റുള്ളവരും പകച്ചു നിന്നു…
” വിച്ചു…” എന്നലറി വിളിച്ചു കൊണ്ട് ആഗി
ഓടി വന്നപ്പോളേക്കും ടിപ്പർ അവളുടെയടുത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഇടിക്കാതെ നിന്നു. അപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്…. ആഗി ഓടിവന്ന് അവളെ കെട്ടിപ്പിടിച്ച് ചുംബിച്ചു. വൈഗ പെട്ടെന്നുള്ള ഷോക്കിൽ നിന്നു മാറാൻ കുറച്ച് സമയമെടുത്തു. പെട്ടെന്നാണ് ടിപ്പറിൽ നിന്നും അവൻ ചാടിയിറങ്ങിയത്… സകലരും ഞെട്ടി…. ഒപ്പം അവരും..
????????
♥️♥️♥️♥️♥️♥️
Nice story ❤️❕
കഥ സൂപ്പർ….
ഒരു ഡൌട്ട് ഉണ്ട്…. ആഗി ശിവയുടെ ജീവിതത്തിലേക്ക് വന്നിട്ട് 3 വർഷം എന്നാണല്ലോ പറയുന്നത്…. അപ്പൊ കണ്ണന് കൂടി പോയാൽ 2 വയസ്സ്…. 2 വയസ്സുള്ള കണ്ണൻ ഏത് സ്കൂളിൽ ആണ് പോകുന്നത്….
Nb. വായിച്ചപ്പോ തോന്നിയ സംശയം ചോദിച്ചെന്നെ ഒള്ളൂ…. എന്നെ ആരും എയറിൽ കയറ്റേണ്ട
Nannayittund…
??????
❣️❤️❤️
❤?
???????????❤️????❣️?❣️????????♥️♥️????????❤️❤️?????????????❤️❤️?????❣️?????♥️??????
❤❤❤❤❤
Thanks ❤
??