ശിവാംഗി [AJ] 120

 

——-?——-?——-???——–?——?——

 

 

 

ശിവ… പാരമ്പര്യ ധനികനും ബിസ്സിനസ്സുകാരനുമായ ആദിലക്ഷ്മിയുടെ മൂന്നാമത്തെ മകൻ…ഏറ്റവും മൂത്ത ചേട്ടൻ കിരൺ സ്റ്റേറ്റ്സിൽ ബിസ്സിനസ്സാണ്…  കുടുംബത്തൊപ്പം അവിടെ തന്നെ താമസിക്കുന്നു. രണ്ടാമത്തേത് ചേച്ചി ഹരിത വീട്ടമ്മയാണ്… ഒരു മകളുണ്ട്… അളിയനും  ബിസിനസ്സാണ്…. ഇപ്പോൾ ഓഫീസുമായി  ബന്ധപ്പെട്ട ടൂർ പ്രോഗ്രാമിലാണെന്ന് പറയുന്നതാ ശരി…. അങ്ങനെ പറഞ്ഞ് രക്ഷപെടുന്നതാ പുള്ളി… അതാണെന്റെ ചേച്ചി… പക്ഷേ പുള്ളിക്കാരി പാവമാണ്… മനസ്സ് ശുദ്ധം….

 

തേരാ പാരാ വഴിയിൽ കാണുന്ന പ്രശ്നങ്ങളിൽ പോയി തലയിടുന്ന എന്നോട് ആദി ലക്ഷ്മി എന്ന എന്റെ അച്ഛന്റെ മുടിഞ്ഞ താക്കീത്….  എംഎൽഎ യുടെ മകനെ തല്ലിയതിന്റെ പ്രശ്നം…. അത് പരിഹരിക്കും വരെ എന്നെ നാടുകടത്താനുള്ള ഉള്ള പ്ലാനാണ്… ഞാൻ ന്യായമായ കാരണം ഇല്ലാതെ ആരെയും തല്ലില്ല എന്ന് അച്ഛന് നന്നായി അറിയാം… അച്ഛന്റെ വാക്ക് കേൾക്കാതെ പോയാൽ പണി പാളും എന്നറിയാവുന്നത്‌ കൊണ്ട് ഞാൻ ഒരു നീണ്ട യാത്ര പോകാൻ തീരുമാനിച്ചു. കാരണം  അച്ഛൻ എന്നെക്കാളും മൂർച്ച ഏറിയവനാണ്… കലിപ്പ് ആയാൽ അല്പം ഗുണ്ട ആകാതെ ഇരിക്കില്ലാ… അത് കൊണ്ട് തന്നെ എന്റെ പ്ലാനുകളൊക്കെ പാളി… മൂന്നാറിലുള്ള റിസോർട് നോക്കാനെന്ന വ്യാജേന അങ്ങോട്ടേക്കയക്കാൻ തീരുമാനിച്ചു. വേറെ വഴിയില്ല…

 

 

അങ്ങനെ ഞാൻ വൈകുന്നേരം എന്റെ പടക്കുതിരയുമായി അവിടേക്ക് പുറപ്പെട്ടു. ഓരോ മലകളും കുന്നുകളും വയലുകളും പുഴകളും കടന്നു പോകുമ്പോൾ എന്തോ വലിയ സന്തോഷം തോന്നി. അവിടെ എനിക്ക് വേണ്ടി എന്തോ ഒന്ന് കാത്തിരിക്കുന്നു. തേയില തോട്ടത്തിലെ ടാറിട്ട റോഡിലൂടെ പൊയ്ക്കൊണ്ടിരുന്നു… മുന്നോട്ടുള്ള റോഡ് ഇനി മുഴുവൻ ഇറക്കമാണ്… പെട്ടന്നാണ് തേയില തോട്ടത്തിൽ നിന്ന് ഒരു പെണ്ണ് ബുള്ളറ്റിന് വട്ടം ചാടിയത്….  പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും വണ്ടി തട്ടി അവൾ താഴെ തേയില തോട്ടത്തിലേക്ക് ഉരുണ്ടുവീണു. വണ്ടി  അവിടെ വച്ച്  അവളുടെ അടുത്തേക്ക് ഓടിച്ചെന്നു. അവളെ പിടിച്ചെഴുന്നേൽപ്പിച്ചുവെങ്കിലും സമയദോഷം കൊണ്ടെന്റെ ഉള്ളിലുള്ള ദേഷ്യം പുറത്തേക്ക് ചാടി….  അവളെ വഴക്കു പറഞ്ഞു. അവൾ വസ്ത്രങ്ങൾ നേരെപിടിച്ചിട്ടുകൊണ്ട് പറഞ്ഞു…

 

” ഡോ…. തനിക്കെന്താ കണ്ണ് കണ്ടൂടെ….

എന്നെ ഇടിച്ചിട്ടിട്ട് എന്നെ തന്നെ വഴക്ക് പറയുന്നോ…”

 

അത്രയും പറഞ്ഞവൾ കയ്യിലിരുന്ന തുണി മുഖത്തേക്ക് കെട്ടി കണ്ണ് മാത്രം മറക്കാതെ… വേഷം കണ്ടിട്ട് തോട്ടത്തിലെ പണിക്കാരിയാണ്..

അവളുടെ കണ്ണുകൾ കണ്ടപ്പോൾ തന്നെ ഭസ്മമാക്കി കളയുമോ എന്ന് തോന്നി പോയി…

അത്രക്കും രൗദ്രമായ കണ്ണുകൾ പോലെ തോന്നിച്ചു…

 

പെട്ടെന്നാരോ അവളെ വിളിച്ചു….

 

” ആഗി… വായോ സമയമൊരുപാടായി….”

 

” ദാ വരുന്നു…”

 

എന്നെ ഒരു നിമിഷം തുറിച്ചു നോക്കിയിട്ട് അവള് പോയി…

 

ആഗി….. ആഗി…. ആഗി… എന്ന് പല തവണ

മനസ്സിൽ ഉരുവിട്ട് കൊണ്ട് ഞാൻ അവള് പോകുന്നതും നോക്കി നിന്നു. റിസോർട്ടിലെത്തി

ചാര്ജടുത്തു. അവിടെ കാര്യങ്ങളെല്ലാം സംസാരിച്ചിട്ട് അര കിലോമീറ്റർ അപ്പുറത്തുള്ള ഞങ്ങളുടെ ഗസ്റ്റ് ഹൗസിൽ ചെന്നു. വൈകുന്നേരം ചൂട് വെള്ളത്തിൽ ഒരു കുളികഴിഞ്ഞ് പുറത്തേക്കിറങ്ങി… രണ്ട് പേരാണ് ജോലിക്കാരായിട്ടുള്ളത്. ജോർജ്ജ് ചേട്ടനും ആനി ചേച്ചിയും… മക്കളില്ലാത്തത് കൊണ്ട് അവരെ ഞാൻ അങ്കിളും ആന്റിയും എന്ന് വിളിച്ചു. അവർക്കത് വലിയ സന്തോഷമായത് പോലെ തോന്നി…

 

” സാറേ….. എന്താ രാവിലെ കഴിക്കാൻ ഉണ്ടാക്കേണ്ടത്.. ആനി ആന്റി ചോദിച്ചു… ”

 

Updated: October 28, 2021 — 8:56 pm

11 Comments

  1. ????????

    ♥️♥️♥️♥️♥️♥️

  2. Nice story ❤️❕

  3. സഞ്ജയ്‌ പരമേശ്വരൻ

    കഥ സൂപ്പർ….

    ഒരു ഡൌട്ട് ഉണ്ട്…. ആഗി ശിവയുടെ ജീവിതത്തിലേക്ക് വന്നിട്ട് 3 വർഷം എന്നാണല്ലോ പറയുന്നത്…. അപ്പൊ കണ്ണന് കൂടി പോയാൽ 2 വയസ്സ്…. 2 വയസ്സുള്ള കണ്ണൻ ഏത് സ്കൂളിൽ ആണ് പോകുന്നത്….

    Nb. വായിച്ചപ്പോ തോന്നിയ സംശയം ചോദിച്ചെന്നെ ഒള്ളൂ…. എന്നെ ആരും എയറിൽ കയറ്റേണ്ട

  4. Nannayittund…

  5. ??????

  6. ❣️❤️❤️

  7. ???????????❤️????❣️?❣️????????♥️♥️????????❤️❤️?????????????❤️❤️?????❣️?????♥️??????

  8. ❤❤❤❤❤

    1. Thanks ❤

Comments are closed.