” ഒന്നു ക്ഷമിക്ക് അറിയാതെ വന്നു പോയതാ…”
” മ്മടെ ആനിയമ്മ എന്തേ..? ”
” അടുക്കളയിൽ… ഇന്ന് എന്തൊക്കെയോ
സ്പെഷ്യൽ ഉണ്ടാക്കുന്നുണ്ട്…”
” അതെന്താ..”
” ആവോ…. അതിനുള്ള കാരണം പിന്നെ പറയാന്ന് പറഞ്ഞു…”
” മം….. കണ്ണനോ..? ”
” അവൻ മുത്തശ്ശന്റെ അടുത്തുണ്ട്… വിളിക്കണോ…? ”
” വേണ്ട… വേണ്ടാ…”പ്രത്യേക ഈണത്തിൽ പറഞ്ഞ് ശിവ അവളെ കള്ളച്ചിരിയോടെ നോക്കി…
” ശിവേട്ടാ…. എന്താ ഒരുമാതിരി കള്ളച്ചിരി…” കവിളിൽ ഒരു നുള്ള് കൊടുത്തു കൊണ്ടവൾ തിരക്കി….
” എന്താടോ….. ഒരു സ്നേഹം ഇല്ലാത്ത
പോലെ… അവൻ കാരണം നമ്മള് ഇവിടെ ഒരാഴ്ച്ച പട്ടിണി കിടക്കാ… അതിന്റെ ഇടയ്ക്കാണ് ഈ കരുണയില്ലായ്മ….
ഇനി നീ എന്തൊക്കെ പറഞ്ഞാലും നിന്നെ ഞാൻ വിടൂല… ” പറഞ്ഞു കഴിഞ്ഞതും ശിവ അവളെ ചുംബിക്കാൻ ആഞ്ഞതും കണ്ണൻ ഓടി കയറി വന്നു…
” അതേ അപ്പാ….അമ്മയെ നമുക്ക് വിടണ്ടാ…”
അത് കേട്ടപ്പോൾ ശിവ കാറ്റ് പോയ ബലൂൺ കണക്കെ ആഗിയെ നോക്കി….
” അമ്മേടെ മോൻ വന്നെ…… മോന് സ്കൂളിൽ പോകണ്ടേ മുത്തശ്ശന്റെ അടുത്തേക്ക് ചെല്ല്… അല്ലെങ്കിൽ വിച്ചു ആന്റിയുണ്ടല്ലോ അവിടെ…”
” ഇല്ല അമ്മ വാ.. എന്നാലേ കണ്ണൻ പോകൂ…”
അത് കേട്ടതും ആഗീ ശിവയെ നോക്കി ചിരിച്ചുകൊണ്ട് കണ്ണനെയും കൂട്ടി പുറത്തേക്ക് പോയി… ശിവ അവള് പോകുന്നതും നോക്കി കിടന്നു… ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോ… എന്തോ ലഭിക്കാത്ത സങ്കടമോ നിറഞ്ഞിരുന്നു…
അവന്റെ മനസ്സ് പതിയെ കഴിഞ്ഞ് പോയ ഓർമകളിലേക്ക് ഊളിയിട്ടു…. ആഗിയെ കണ്ട നാൾ… അവൾ തന്റെ ജീവിതത്തിലേക്ക് വന്ന നാൾ… എല്ലാം ഒരു ചലച്ചിത്രം പോലെ മനസ്സിൽ തെളിഞ്ഞു വന്നു. ആഗി തന്റെ ജീവിതത്തിലേക്ക് വന്നിട്ട് മൂന്നുവർഷം കഴിഞ്ഞു…
????????
♥️♥️♥️♥️♥️♥️
Nice story ❤️❕
കഥ സൂപ്പർ….
ഒരു ഡൌട്ട് ഉണ്ട്…. ആഗി ശിവയുടെ ജീവിതത്തിലേക്ക് വന്നിട്ട് 3 വർഷം എന്നാണല്ലോ പറയുന്നത്…. അപ്പൊ കണ്ണന് കൂടി പോയാൽ 2 വയസ്സ്…. 2 വയസ്സുള്ള കണ്ണൻ ഏത് സ്കൂളിൽ ആണ് പോകുന്നത്….
Nb. വായിച്ചപ്പോ തോന്നിയ സംശയം ചോദിച്ചെന്നെ ഒള്ളൂ…. എന്നെ ആരും എയറിൽ കയറ്റേണ്ട
Nannayittund…
??????
❣️❤️❤️
❤?
???????????❤️????❣️?❣️????????♥️♥️????????❤️❤️?????????????❤️❤️?????❣️?????♥️??????
❤❤❤❤❤
Thanks ❤
??