ശിവാംഗി [AJ] 120

 

 

 

ശിവാംഗി…

 

JoAJ❤️”

 

സൂര്യന്റെ വരവറിയിക്കാനായി പൂവൻ കോഴി തന്റെ ജോലി ഭംഗിയായി ചെയ്തു. അടുക്കളയിൽ പാത്രങ്ങളോട് വാചകമടിച്ച് ജയിക്കാൻ ശ്രമിക്കുന്ന അവൾ

 

“അമ്മേ..” എന്ന വിളി കേട്ട് തിരിഞ്ഞു.

 

” ആഹാ… എഴുന്നേറ്റൊ.. എന്റെ കുഞ്ഞിക്കണ്ണൻ…”

 

കൈകൾ സാരി തുമ്പിൽ തുടച്ചുകൊണ്ട് അവന് കവിളിലൊരുമ്മ  കൊടുത്തു….

 

” കണ്ണാ… മോൻ മുത്തശ്ശന്റെ അടുത്തേക്ക് ചെല്ല്‌… അമ്മ ഇപ്പൊൾ വരാം… ”

 

കണ്ണൻ തലയാട്ടി കൊണ്ട്  മുത്തശ്ശന്റെ അടുത്തേക്കോടി…

 

ചായയുമായി വരാന്തയിൽ ചെന്നപ്പോൾ കണ്ണൻ മുത്തശ്ശന്റെ മടിയിലിരുന്ന് പത്രം വായിക്കുന്നത്  ശ്രെദ്ധിക്കുകയായിരുന്നു… വേഗത്തിൽ  വായിക്കാനറിയില്ലെങ്കിലും മുത്തശ്ശൻ വായിക്കുന്നത് കേൾക്കാൻ അവനിഷ്ടമാണ്…

 

” അച്ഛാ… ചായ…”

 

” ആ… മോളേ ആഗി… ശിവ വന്നോ..? ” ചായ വാങ്ങി ഊതി കുടിച്ചു കൊണ്ട് ആഗിയെ നോക്കി….

 

” രാത്രി വളരെ വൈകിയാണ് വന്നത്… ”

 

” മം… എന്നാ അവനെ എണീപ്പിച്ച് ചായ കൊടുക്ക് മോളെ…  കണ്ണനെ ഞാൻ റെഡിയാക്കി സ്കൂളിൽ കൊണ്ടാക്കിക്കോളാം…

രാവിലെ എല്ലാ ജോലിയും നിനക്കൊറ്റക്ക് പറ്റില്ലല്ലോ…. ഇന്ന് ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം… അല്ലേടാ കണ്ണാ… ” കണ്ണന്റെ കുഞ്ഞുമുഖത്ത് പുഞ്ചിരി വിരിഞ്ഞു…

 

” ശരി അച്ഛാ…”

 

ആഗി കപ്പിൽ  ചായയുമെടുത്ത് മുറിയിലേക്ക് ചെന്നു….  അവിടെ കഴുത്ത് വരെ പുതച്ച് കിടക്കുന്ന ശിവയെ കുറച്ച് സമയം നോക്കി നിന്നു… അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി…

 

” അയ്യാ…. എണീക്ക്… നേരം വെളുത്തു ചായ കുടിക്കൂ….”  ചായ വച്ചിട്ട് തിരിഞ്ഞതും ശിവ അവളെ വലിച്ച് കട്ടിലിലേക്കിട്ടതും ഒന്നിച്ചായിരുന്നു….

 

” ഡീ.. പെണ്ണേ നിന്നോട് പല തവണ പറഞ്ഞു

എന്നെ അയ്യാ എന്ന് വിളിക്കരുതെന്ന്…”

 

Updated: October 28, 2021 — 8:56 pm

11 Comments

  1. ????????

    ♥️♥️♥️♥️♥️♥️

  2. Nice story ❤️❕

  3. സഞ്ജയ്‌ പരമേശ്വരൻ

    കഥ സൂപ്പർ….

    ഒരു ഡൌട്ട് ഉണ്ട്…. ആഗി ശിവയുടെ ജീവിതത്തിലേക്ക് വന്നിട്ട് 3 വർഷം എന്നാണല്ലോ പറയുന്നത്…. അപ്പൊ കണ്ണന് കൂടി പോയാൽ 2 വയസ്സ്…. 2 വയസ്സുള്ള കണ്ണൻ ഏത് സ്കൂളിൽ ആണ് പോകുന്നത്….

    Nb. വായിച്ചപ്പോ തോന്നിയ സംശയം ചോദിച്ചെന്നെ ഒള്ളൂ…. എന്നെ ആരും എയറിൽ കയറ്റേണ്ട

  4. Nannayittund…

  5. ??????

  6. ❣️❤️❤️

  7. ???????????❤️????❣️?❣️????????♥️♥️????????❤️❤️?????????????❤️❤️?????❣️?????♥️??????

  8. ❤❤❤❤❤

    1. Thanks ❤

Comments are closed.