വസു ആണതെന്ന് അവള്‍ക്ക് മനസ്സിലായ്…വസു പോകും വരെ അവളാ കൂവളചോട്ടില്‍ കാത്ത് നിന്നു..
അവനകന്നു പോയപ്പോള്‍ അവള്‍ ഓല കൊണ്ട് വരിഞ്ഞ വാതില് മാറ്റി അകത്ത് കടന്നു..അവ്ടവ്ടെ തറയിലായ് ചിതറി കിടക്കുന്ന ഛായങ്ങള്‍..
.അവളുടെ കാലിന്റെ വേഗത കൂടി..
.വരച്ച് പൂര്‍ത്തി ആകാത്ത ഒരു ചിത്രം തുണി ഇട്ട് മൂടിയിരിക്കുന്നു…
ഒരു കല്‍മണ്ഡപത്തില്‍ ചാരി ഇരിക്കുന്ന വസു..അവനോട് ചേര്‍ന്ന് തോളില്‍ ചാരി ഒരു സ്ത്രീ രൂപം..അതിന് തന്റെ ഛായ ഉണ്ടോ?
വരച്ച് പൂര്‍ത്തി ആക്കിയ ബാക്കി ചിത്രങ്ങള്‍ വേഗത്തില്‍ തിരഞ്ഞു..
.ആദ്യ ചിത്രത്തില്‍ കുറുമ്പോടെ ഒളിഞ്ഞ് നോക്കുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി…
രണ്ടാമത്തെ ചിത്രത്തില്‍ കൈ നിറയെ അപ്പുപ്പന്‍ താടി അവളൊരു ആണ്‍കുട്ടിക്ക് നേരെ പറത്തി വിടുന്നു..അവളുടെ കണ്ണുകളിൽ കുറുമ്പും അവന്റെ കണ്ണുകളില്‍ ദേഷ്യവും..
മൂന്നാമത്തെ ചിത്രത്തില്‍ അര്‍ദ്ധനാരീശ്വര രൂപത്തിനു മുന്നില്‍ അവന്റെ നെറ്റിയിൽ ചന്ദനം തൊടുന്ന പെണ്‍കുട്ടി..
അവളുടെ കണ്ണുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രണയം അവന്റെ കണ്ണുകളില്‍ ശൂന്യത…
നാലാമത്തെ ചിത്രത്തില്‍ ചുറ്റും നിറഞ്ഞ കറുത്ത നിറത്തിനു താഴെ നാണത്താല്‍ കൂമ്പിയ അവളുടെ മിഴികള്‍ക്ക് മുകളില്‍ മുത്തമിടുന്ന അവന്റെ ചുണ്ടുകള്‍..അവരെ നോക്കി പകുതി ചിരിക്കുന്ന അര്‍ദ്ധ ചന്ദ്രൻ.
അതിനടുത്ത ചിത്രത്തില്‍ മുഴുവൻ കറുപ്പ് മാത്രം.
.ദൂരേക്ക് നടന്നകലുന്ന ഒരു ചെറുപ്പക്കാരൻ..നടന്നകലുന്ന വഴിയിൽ ഒക്കെയും പേപ്പറുകൾ പൊഴുഞ്ഞു കിടക്കുന്നു..എല്ലാത്തിലും ഒരു മുഖം മാത്രം…ഒരു പെൺകുട്ടിയുടെ..
പിന്നെ വരച്ചത് ഈ പടമാണ്..പൂര്‍ത്തി ആകാത്ത ഈ ചിത്രം..
പിറകില്‍ ആരുടെയോ കാലൊച്ച കേട്ട് അവള്‍ ഞെട്ടി..വസു..കള്ളം കണ്ട് പിടിക്കപെട്ട കുട്ടിയെ പോലെ അവള്‍ ചൂളി..
അനുവാദമില്ലാതെ പീലീ നീ എന്തിനിവ്ടെ വന്നു എന്ന അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവള്‍ പൂര്‍ത്തി ആകാത്ത ആ ചിത്രത്തിലേക്ക് വിരല് ചൂണ്ടി,..
.. തോറ്റ് കൊടുക്കാന്‍ മനസ്സില്ലാത്ത പോലെ അവള്‍ ചോദിച്ചു..
Thanks ragendu
രാകേന്ദു ചേച്ചി താങ്ക്സ്…adiploi kadha…?❤️?
ഒരു നീരാളി അമ്മച്ചി വഴിതെറ്റിച്ചു വിട്ടതാണിങ്ങോട്ട് .. എന്തായാലും വായിച്ചു .. ആസ്വദിച്ചു …
കടലാഴങ്ങളിൽ നീരാളിക്ക് സ്തുതി ….. ഇതെഴുതിയ ദേവുട്ടിക്കും ….
thank you ragendu for your kind suggestion
and thanks devootty for your story …it was a goo read !….
തോനെ ഹാർട്സ് …
ഏക ദന്തി
?? രാഗേന്ദു ചേച്ചി പറഞ്ഞിട്ടാ ഇതുവഴി വന്നേ…കിടിലൻ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും..variety theme ..എന്തായാലും വൈകി ആണെങ്കിലും ഞാൻ ഇവിടെ എത്തിയില്ല…thanks to രാഗേന്ദു ചേച്ചി..?
രാഗേന്ദുവിന്റെ അഭിപ്രായം ആണിവിടെ എത്തിച്ചത്. മികച്ച കഥ എന്നുപറയാനൊരു മടിയുമില്ല. അഭിനന്ദനങ്ങൾ.
With Respect & Love, ? Bernette ?
Uff അടിപൊളി കഥ…!
ആദ്യം കുറച്ച് starting trouble ഉണ്ടായിരുന്നു. പിന്നെ ഒരു flow കിട്ടി.
വെറൈറ്റി theme, നന്നായി അവതരിപ്പിച്ചു.
ഒത്തിരി സ്നേഹം…!❤️❤️❤️
And thanks to രാഗേന്ദു..!?
COMING FROM ragu echi .. ?
. rocking … ??
adhyam onnum manasilayilla enkilum last ellam pidikitti …
nalla kadha
ദേവൂട്ടി,
നന്നായിരുന്നു..നല്ല എഴുത്താണ്..ഒരു തുടര്‍ക്കഥ ആയി എഴുതാമായിരുന്ന പ്ളോട്ട് ആയിരുന്നു എന്ന് തോന്നി.
ഈ കഥ സജസ്റ്റ് ചെയ്ത രാഗേന്ദുവിന് നന്ദി..!!
മനോഹരം???