ശിവദം 74

“ദേവൂട്ടീ മോള് വന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന പേര് അല്ലേ?എന്താ ഇപ്പം അവളെ കുറിച്ച് പറയുക..

പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് ഇല്ലാച്ചാല്‍ ഒന്നുമില്ല..

ദേവൂട്ടീ ന്നല്ല..ദേവമിത്ര അതാരുന്നു അവളുടെ പേര്..ഞങ്ങളെല്ലാം ദേവൂട്ടീ ന്നാ വിളിച്ചിരുന്നത്..

വസു മാത്രം ദേവൂട്ടാന്നും..

എന്റെ മൂത്ത ആങ്ങളേടെ മോളാരുന്നു അവള്‍..ചേട്ടനെ കൂടാതെ ഒരനിയന്‍ കൂടി ഉണ്ട്..ശങ്കരന്‍..ഏട്ടനും ഏടത്തിക്കും ഒരുപാട് നാള്‍ കാത്തിരുന്നു ജനിച്ച കുട്ടി ആയിരുന്നു അവള്‍..

ന്റെ വസൂനേക്കാള്‍ ഒരുവയസ്സിനിളപ്പം ഉണ്ടാരുന്നു..

ഏട്ടന്റെ കണക്ക് കൂട്ടലിനും മുന്നെ ഒരു കര്‍ക്കിടക അമാവാസിയില്‍ ചിത്തിര നക്ഷത്രത്തിലാരുന്നു ജനനം..ജനിച്ച സമയം നോക്കി പറഞ്ഞു അത്രേ അവള്‍ കുടുംബം മുടിക്കും എന്ന്.

.ജീവിച്ചിരുന്നാല്‍ പിതാവിനും പിതൃസ്ഥാനം ഉള്ളവര്‍ക്കും മരണയോഗം എന്നൊക്കെ..
വല്ല്യേട്ടന്‍ ആദ്യം ഒന്നിലും വിശ്വസിച്ചില്ല..
പക്ഷെ ജനിച്ച് ആറ് മാസം കഴിയും മുന്നെ ഉള്ള ഏടത്തിയമ്മയുടെ മരണം..അതും രാത്രി യില്‍ ഉറങ്ങി കിടക്കുമ്പോള്‍..

ഏട്ടന്റെ മനസ്സിലും അവള്‍ അപശകുനമായ് തുടങ്ങി..

പക്ഷെ അനിയേട്ടന്‍ ശങ്കു അങ്ങനല്ലാരുന്നു.
.അവനാരുന്നു ദേവൂട്ടിയോട് ഒരുപാടിഷ്ടം..

ആ ഇടയ്കാണ് വസൂന്റെ അച്ഛന്‍ മരിച്ച് ഞങ്ങളിവ്ടേക്ക് വന്നത്..തറവാടിനപ്പുറം കാവിനോട് ചേര്‍ന്ന ഈ സ്ഥലം വീടുവയ്ക്കാനായ് ഏട്ടന്‍ തന്നു…

ഇപ്പോളും ഓര്‍ക്കുന്നു അപരിചിതമായ ചുറ്റുപാട് കണ്ട് കരഞ്ഞ് നിന്ന വസുവിന് കളിപ്പാട്ടം നീട്ടിയ ദേവൂട്ടിയെ.

.പതിയെ ദേവൂട്ടിയും വസുവും കളികൂട്ടുകാരായ്..

അവള്‍ക്ക് പത്ത് വയസ്സായപ്പോള്‍ ഏട്ടനു തളര്‍വാദം വന്നു..

ശങ്കു കുടുംബ പ്രശ്നം വച്ച് നോക്കിയപ്പോള്‍ കാലന്റെ സ്ഥാനത്ത് ദേവൂട്ടിയാണത്രേ!.

9 Comments

  1. Thanks ragendu

  2. രാകേന്ദു ചേച്ചി താങ്ക്സ്…adiploi kadha…?❤️?

  3. ഏക - ദന്തി

    ഒരു നീരാളി അമ്മച്ചി വഴിതെറ്റിച്ചു വിട്ടതാണിങ്ങോട്ട് .. എന്തായാലും വായിച്ചു .. ആസ്വദിച്ചു …

    കടലാഴങ്ങളിൽ നീരാളിക്ക് സ്തുതി ….. ഇതെഴുതിയ ദേവുട്ടിക്കും ….

    thank you ragendu for your kind suggestion
    and thanks devootty for your story …it was a goo read !….

    തോനെ ഹാർട്സ് …

    ഏക ദന്തി

  4. ?? രാഗേന്ദു ചേച്ചി പറഞ്ഞിട്ടാ ഇതുവഴി വന്നേ…കിടിലൻ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും..variety theme ..എന്തായാലും വൈകി ആണെങ്കിലും ഞാൻ ഇവിടെ എത്തിയില്ല…thanks to രാഗേന്ദു ചേച്ചി..?

  5. രാഗേന്ദുവിന്റെ അഭിപ്രായം ആണിവിടെ എത്തിച്ചത്. മികച്ച കഥ എന്നുപറയാനൊരു മടിയുമില്ല. അഭിനന്ദനങ്ങൾ.
    With Respect & Love, ? Bernette ?

  6. Uff അടിപൊളി കഥ…!
    ആദ്യം കുറച്ച് starting trouble ഉണ്ടായിരുന്നു. പിന്നെ ഒരു flow കിട്ടി.
    വെറൈറ്റി theme, നന്നായി അവതരിപ്പിച്ചു.

    ഒത്തിരി സ്നേഹം…!❤️❤️❤️

    And thanks to രാഗേന്ദു..!?

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    COMING FROM ragu echi .. ?
    . rocking … ??

    adhyam onnum manasilayilla enkilum last ellam pidikitti …

    nalla kadha

  8. അപരിചിതൻ

    ദേവൂട്ടി,

    നന്നായിരുന്നു..നല്ല എഴുത്താണ്..ഒരു തുടര്‍ക്കഥ ആയി എഴുതാമായിരുന്ന പ്ളോട്ട് ആയിരുന്നു എന്ന് തോന്നി.

    ഈ കഥ സജസ്റ്റ് ചെയ്ത രാഗേന്ദുവിന് നന്ദി..!!

Comments are closed.