വൈഷ്ണവം 12 (മാലാഖയുടെ കാമുകൻ) 1253

Views : 99623

വൈഷ്ണവം12

മാലാഖയുടെ കാമുകൻ

Previous Part

അമീഗോസ്.. എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു.. ഇവിടെയും സുഖം.. തണുപ്പ് വീണ്ടും തുടങ്ങി. ഇതെഴുതുമ്പോൾ അഞ്ചു ഡിഗ്രി ആണ്‌ ലെവൽ.. അതിനിയും താഴും.. മഞ്ഞു പെയ്യാൻ തുടങ്ങും..

“വിന്റർ ഈസ്‌ കമിങ്.. ”

പണ്ട് എപ്പോഴോ എഴുതി പകുതിയാക്കിയ കഥ ആയിരുന്നു വൈഷ്ണവം.. അതിപ്പോൾ അവസാനം അടുക്കുന്നു.. എഴുതാനുള്ള സമയം കുറവാണ്..

നിയോഗം 4 കുറെ ആളുകൾ ചോദിക്കുന്നുണ്ട് എന്ന് അറിഞ്ഞു.. നിലവിൽ ഒരു സാഹചര്യം ഇല്ല.. നാട്ടിൽ വന്നാൽ നോക്കാം എന്ന് വാക്ക് തരുന്നു.. വരാനുള്ള പ്ലാൻസ് ഉണ്ട്..

അപ്പോൾ തുടർന്ന് വായിക്കുക.. മറുപടി തരാത്തത് ഈ സൈറ്റ് ഇവിടെ നിന്നും കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ്..

ക്ഷമിക്കുമല്ലോ..

സ്നേഹത്തോടെ…. എംകെ.

“അമ്മയോ..?”

വൈഷ്ണവി കണ്ണ് തുടച്ചു ജാനുവമ്മയോട് ചോദിച്ചു..

“അതെ മോളെ.. മോളുടെ അമ്മ തന്നെ.. പുറത്ത് നിൽക്കുന്നു..”

വൈഷ്ണവി വിഷ്ണുവിനെ ഒന്ന് നോക്കി..

“വിഷ്ണു ഇവിടെ ഇരുന്നോളു..”

അവൾ അവനോടു അത്‌ പറഞ്ഞു..

അതിന് ശേഷം മുഖം ഒന്ന് അമർത്തി തുടച്ചു..

അവനെ ഒന്നുകൂടെ നോക്കി അവൾ പുറത്തേക്ക് നടന്നു..

വിഷ്ണു ഉറങ്ങി കിടക്കുന്ന കുരുന്നിനെ നോക്കി…

“അറിഞ്ഞില്ലല്ലോ വാവേ ഞാൻ..? ഇത്ര ഗതികെട്ടവൻ ആയി പോയല്ലോ നിന്റെ അച്ഛൻ..”

അവൻ കരഞ്ഞുകൊണ്ട് അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി..

അവൾ ഉറക്കത്തിൽ ഒന്ന് പുഞ്ചിരിച്ചു.. അച്ഛന്റെ സാമീപ്യം അറിഞ്ഞത് പോലെ..

•••
വരാന്തയിൽ ഇട്ട ഒരു കസേരയിൽ ഇരുന്ന് ചുറ്റും നോക്കുകയായിരുന്നു അരുന്ധതി..

ഭദ്ര ഇപ്പുറത്ത് അര ഭിത്തിയിൽ ഇരിക്കുന്നു..

വൈഷ്ണവി ഇറങ്ങി ചെന്നപ്പോൾ അവർ എഴുന്നേറ്റ് അവളെ ഒന്ന് നോക്കി..

വൈഷ്ണവി ഒന്നും മിണ്ടിയില്ല.. എത്രയോ നാളിന് ശേഷമാണ് അമ്മയെ കാണുന്നത്..

Recent Stories

41 Comments

  1. Dear MK
    അടിപൊളി….
    പഴയ കഥകൾ മനസ്സിൽ നിന്നും മായുന്നില്ല.
    Uncensored കഥകൾ email ചെയ്യാൻ അവസരം ഉണ്ടോ. ബിഗ് ഫാൻ of your old and new stories…

  2. പതിവ് പോലെ തന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്….. പിന്നെ നമ്മുടെ നിയോഗം കൂടെ ഒന്ന് പരിഗണിച്ചാൽ നന്നായിരുന്നു…. ♥️♥️

  3. Oru samsayam “നീ ഉണ്ടായത് പോലും എങ്ങിനെയാ എന്നറിയാത്തവനാ ഇനി ഉമ്മ തരാൻ പോകുന്നത്” ഇത് വൈഷ്ണവി പറയണ്ട കാര്യം എന്താ തീർച്ചയായും അവൻ അറിഞ്ഞിട്ടില്ല അറിയാഞതിൻ്റെ കാരണവും അവള് തന്നെ അപ്പോ അങ്ങനെ ഒരു ഡയലോഗ് ൻ്റെ ആവിശ്യം?
    Baki oke ushar ayitund waiting for next part

    1. പ്രകോപിപ്പിച്ചു പ്രലോഭിപ്പിക്കാൻ ആണു എന്ന് തോന്നുന്നു

  4. ഡാ മുത്തേ ഒന്ന് വേഗം താടാ ഇതിന്റെ ബാക്കി ഭാഗങ്ങൾ ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് അമ്മാതിരിയാണ് എഴുതി പിടിപ്പിച്ചേക്കുന്നെ ഓഹ് മോനെ വീണ്ടും വീണ്ടും വായിക്കാൻ തോന്നുവാ വൈകിപ്പിക്കല്ലേ അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരാൻ പറ്റുവോ അത്രെയും പെട്ടെന്ന് താ പിന്നെ പേജും കൂട്ടി എഴുതണേ 12ആം ഭാഗം വായിച്ചു കൊണ്ടിരുന്നപ്പോൾ പേജ് ഓട്ടോമാറ്റിക്കിലീ കൂടണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു ബട്ട്‌ എന്തു ചെയ്യാം നീ വേഗം അടുത്ത പാർട്ട്‌ താ അവർ ഒന്നിക്കുന്നതിന്നു വേണ്ടി കാത്തിരിക്കുന്നു ❤❤❤ all the best അടുത്ത ഭാഗത്തിൽ കാണാം ❤❤❤

  5. Super writing waiting for next part ❤️❤️❤️

  6. കിടുക്കി.

  7. love ❣️

  8. Niyogam uncensored version pdf kittan vazhi undo?

  9. MK

    ഈ ഭാഗവും നന്നായിട്ടുണ്ട് 💙

    ഈ ഭാഗത്തിൽ എടുത്ത് പറയേണ്ടതായി ഉണ്ടെങ്കിൽ വാവയും വിഷ്ണുവും ഒരുമിച്ചുള്ള ആ സന്ദർഭമാണ് ❤
    എന്നാലും വാവക്ക് വേണ്ടി എങ്കിലും വൈഷ്ണവി ക്ക്‌ ഒര് ഉമ്മ കിട്ടുമെന്ന് പ്രതീക്ഷിച്ചു 🤭

    ബാക്കി ഒക്കെ കുറ്റപ്പെടുത്തലുകളും തുറന്ന്നുപറച്ചിലുകളും, ഏറ്റുപറച്ചിലുകളും ആയിരുന്നല്ലോ. അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഇല്ല.

    മനസിലാകാത്തത് കൊണ്ട് ചോദിക്കുകയാ
    ഇപ്പോൾ ഇതിൽ ആർക്കാ ego 🤔

    //ആഗ്രഹിക്കുന്നത് എന്തും കൈക്കൽ ആക്കുന്ന പഴയ വൈഷ്ണവി.//

    അവർ ഒന്നിക്കും എന്ന് ഉറപ്പിക്കാമോ 🙄
    പിന്നെ വിഷ്ണു വിന്റെ കാര്യത്തിൽ ആയത് കൊണ്ട് അങ്ങനെ ഉറപ്പിക്കാനും പറ്റുന്നില്ല 😂

    അടുത്ത് എന്ത് നടക്കും എന്ന് അറിയുന്നതിന്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. ചെക്കനെ മയക്കാൻ പോവനോ?(“ശിവമല്ലി പൂവേ ഇനിയെന്തെ കോപം” 😜 ) നന്നായിരുന്നു ഇൗ അദ്ധ്യയവും വളരെ ഇഷ്ട്ടപെട്ടു.നിയോഗം
    കിട്ടിയാൽ നന്നായിരുന്നു. ഒരുപാട് ആസ്വദിച്ച് വായിച്ച കഥയാണ്.

  11. നിയോഗം 4 വരുമെന്ന് കേട്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു…അപരാജിതൻ പോലെ മനസ്സിൽ കൊണ്ടു നടക്കുന്നത് ആണ് നിയോഗം എല്ലാഭാഗങ്ങളും…

  12. ഫസ്റ്റ് പേജ്ത വായിച്ചപ്പോൾ തന്നെ കമന്റ്‌ ഇടാതെ വാക്കി വായിക്കേണ്ട എന്ന് കരുതി still weitting നിയോഗം 4 🔥🔥🔥🔥🔥❤️❤️❤️

  13. ചേട്ടോ ❤
    ഈ ഭാഗവും ഒരുപാട് ഇഷ്ടംആയി. പക്ഷെ ഇതിന്നാപുരം സന്തോഷം തോന്നുന്നു നിയോഗം 4 വരും എന്ന് നിങ്ങൾ paranjapol❤. പെട്ടന്ന് തിരിച്ചു വരാൻ ന്നോക് 😜

  14. Veendum kathiripp… Oro bhagathinum vendi athramel kathirikkunnund bro… Ee bhagavum othiri ishttai… Last vannappo kurach rushed aaya pole feel cheyth…. Paskhe athinum oru bhangi indarnn

  15. Ishttayii broo❤️🫀

  16. Entho evdeyo oru missing pole feel cheythu bro… Ath adutha partil ready aakum enn vicharikkunu… 👍🏻👍🏻👍🏻❤️❤️

  17. 🦋 നിതീഷേട്ടൻ 🦋

    😍😍😍😍, അവര് വീണ്ടും ഒന്നിക്കട്ടെ….. വാവ പറഞ്ഞപ്പോ ഒരുമ്മ പ്രതീക്ഷിച്ചു , അതങ്ങ് കൊടുക്കാരുന്നില്ലെ 🧐🧐🧐

  18. നിയോഗം 4 വേണം. പറ്റുമ്പോൾ try ചെയ്യൂ….

  19. Superb m❤k

  20. ❤️❤️❤️

  21. നീലകുറുക്കൻ

    ചെക്കനെ തളർത്താണല്ലോ.. 😢

    ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെ ആരെയോ പോലെ അലയുകയാണോ ☺️☺️

  22. അപ്പൂട്ടൻ

    അടിപൊളി… ഒരു പിടിയും കിട്ടുന്നില്ല 😂എവിടെ എത്തുമെന്ന്

  23. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. അല്ല എംകെ ആ ചെറുക്കനെ ഇങ്ങനെ ഇട്ട് ചുറ്റിക്കണോ അതും 2 പെണ്ണുങ്ങൾ ചേർന്ന് എന്തായാലും കൊള്ളാം വൈഷ്ണവിടെ വാശി ജയിക്കുമോ കണ്ട് അറിയാം

    2. ❤️❤️❤️

  24. to be frank , ഇത്തവണ ഉഷാറായില്ല 🙏🏻

  25. Hi MK,

    Superb
    Waiting for the next part

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com