വൈഷ്ണവം 12 (മാലാഖയുടെ കാമുകൻ) 1252

Views : 99770

വൈഷ്ണവി ഉറപ്പിച്ചു പറഞ്ഞപ്പോൾ അവർ അവളെ നോക്കി പതിയെ പുഞ്ചിരിച്ചു..

“എല്ലാത്തിനും. അമ്മയോട്.. ക്ഷമിക്കണം.. മോൾ…”

അത് പറഞ്ഞ ഉടനെ അവരുടെ കണ്ണുകൾ മറിയുന്നതും ഏതൊക്കെയോ ബീപ് ബീപ് ശബ്ദം റൂമിൽ നിറഞ്ഞതും വൈഷ്ണവി ഒരുതരം മരവിപ്പോടെയാണ് നോക്കി നിന്നത്..

നഴ്സ് ഓടിവന്നു..

അവൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ വിഷ്ണു അവളുടെ കൈയിൽ പിടിച്ചു..

“വിഷ്ണു..”

അവൾ പതിയെ വിളിച്ചുകൊണ്ടു അവന്റെ നെഞ്ചിലേക്ക് ചാരി..

•••

അരുന്ധതിയുടെ മരണം ഒരുതരം ഇടകലർന്ന വികാരത്തോടെയാണ് വൈഷ്ണവി നേരിട്ടത്..

ഇപ്പോൾ അവൾ പൂർണമായും അനാഥയായി എന്ന് അവൾക്ക് തോന്നി..

ഒരിടക്ക് അമ്മ ഇല്ല എന്നുവരെ മനസിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു.. എന്നാലും ആ വിടവാങ്ങൽ വളരെ പെട്ടെന്ന് ആയിരുന്നു എന്നവൾക്ക് തോന്നി.

കുറച്ചു നാൾ കൂടെ അമ്മ ഉണ്ടായിരുന്നെങ്കിൽ… അവൾ വെറുതെ ആഗ്രഹിച്ചു..

“മ്മേ..”

വാവയുടെ ശബ്ദം കേട്ടപ്പോൾ അവൾ കണ്ണ് തുടച്ചു എഴുന്നേറ്റു..

ഭദ്രയുടെ കയ്യിൽ ഇരുന്ന വാവ അവളുടെ കൈകളിലേക്ക് ചാടി വന്നു..

“മ്മാ ന്തിനാ കരഞ്ഞേ..?”

അവളുടെ ചോദ്യത്തിന് അവൾക്ക് മറുപടി ഉണ്ടായില്ല..

പകരം അവളെ വൈഷ്ണവി നെഞ്ചോടു ചേർത്ത് പിടിച്ചു..

“ഭദ്ര.. എല്ലാം ക്ലിയർ ആണ്‌..”

വിഷ്ണു അവിടേക്ക് കയറി വന്നപ്പോൾ വൈഷ്ണവി അവനെ ഒന്ന് പാളി നോക്കി..

മകന്റെ സ്ഥാനത് നിന്ന് അവനാണ് എല്ലാ കർമവും ചെയ്തത്..

ഓടി നടക്കുകയായിരുന്നു അവൻ ഇത്ര ദിവസവും..

Recent Stories

41 Comments

  1. Hi MK Bro

    Many thanks for taking onbaord my humble feedback. It was lovely hearing a few words from before diving into the story.

    Coming to this part – ഞാൻ വിചാരിച്ചു അരുന്ധതിയെ വില്ലത്തിയുടെ പരിവേഷം നൽകാൻ ആയിരിക്കും സാധ്യത എന്നാണ്. ഈ ഒരു ഭാഗത്ത് അരുന്ധതി അങ്ങ് ശരിക്കും അങ്ങോട്ട് പൂണ്ട് വിളിയാടി man of the match ആയിരിക്കുകയാണ്. കഥയിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കണ്ണിയാണ് ഇത്ര മനോഹരമായി കഥയിൽ വിളക്കി ചേർത്തിരിക്കുന്നത്. Completely വേറൊരു perspective or point of view ആണ് കൊണ്ടു വന്നത്. സമ്മതിക്കാതെ വയ്യ!

    “ച്ചാ..?” എന്താണ് ഭായ് ഒരൊറ്റ അക്ഷരംകൊണ്ട് ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു കളഞ്ഞല്ലോ. ഇങ്ങനെയൊക്കെ എങ്ങനെ ചിന്തിക്കാൻ സാധിക്കുന്നു. Your genius is beyond the limitations of language. You convey far beyond what language has evolved and envisaged to be. ഒരക്ഷരം – അതു കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരുപാട് വികാരങ്ങളാണ് വായനക്കാരുടെ ഹ്യദയങ്ങളിൽ ഉളവാക്കിയിരിക്കുന്നത്.

    “ച്ചാ..?” എന്ന അക്ഷരം വായിച്ചതിനു ശേഷം എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു നേരത്തേക്കെങ്കിലും സമയം സ്തംഭിച്ചു നിന്നു പോയി എന്ന് സമ്മതിച്ചു തരേണ്ടി വരും.

    “മ്മ്മ് എന്തുപറ്റി ഭദ്രദേവിക്ക്..?”
    വൈഷ്ണവി അവളുടെ കവിളിൽ ഒന്ന് നുള്ളി. പുഞ്ചിരിയോടെ. ❤️

    “പട്ടിക്ക് അത്രക്ക് ഒക്കെ പറ്റുമോ..?” ഇതേതാ ഇനം പട്ടിയെന്നറിഞ്ഞ കൊള്ളാം

    “നീ കാണാൻ കിടക്കുന്നതെ ഉള്ളു.. ഐ വിൽ ഷോ യു.., വൈഷ്ണവി ആരാണെന്ന്..” – a befitting finale to an epic part!

    ഒരുപാട് സ്നഹത്തോടെ

    സംഗീത്

  2. Waiting

  3. ബ്രോ നമ്മുടെ ഹർഷൻ ബ്രോടെ വല്ല വിവരവും ഉണ്ടോ അപരാജിതൻ ബാക്കി കാണുമോ

    1. സുദർശനൻ

      ഹർഷന്റെ കഥയുടെ അവസാന ഭാഗം വന്നിട്ട് ഒരു വർഷം ആകാൻ ഇനി ഒരു മാസം കൂടി ഉണ്ട്. ഒരു വർഷം തികയുന്ന ദിവസം ഹർഷൻ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷ പുലർത്തുകയാണ് ഞാൻ. വൈഷ്ണവം നന്നായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. അടുത്ത ഭാഗം വൈകാതെ കിട്ടുമെന്ന് പ്രത്യാശിക്കുന്നു.

      1. Harshan brode update indayirunnu. Eee Dec chilappol publish cheyyumennu. But eee siteil cheyyillanna arijye

    2. Harshan bro ini ee siteil katha idillanna kette. Aprajithan story eee Decemberil chilappol publish cheyyum ennu update ind

    3. അങ്ങേരു 240 പേജ് എഴുതി കഴിഞ്ഞു ഇനി കുറച്ച് ജപ്പാൻ എഴുതാൻ ഉണ്ട് ചിലപ്പോ dec ഉണ്ടാവും

  4. വിഷ്ണുപ്രിയ

    നിയോഗം നാല് എഴുതുന്നുണ്ടെങ്കിൽ അത് കെ കെയിൽ എഴുതണം, അങ്ങനെയായാൽ അത് സൈറ്റിന് ഒരു ഉണർവ്വായിരിക്കും.
    പരിഗണിക്കുമെന്ന് പ്രതീക്ഷയോടെ

    1. അർജുൻ റെഡ്ഢി

      അത് ന്യായം……

      But… ഈ discussion ഒന്നും പുള്ളി കാണില്ല…. Coz… പുള്ളി ഈ ഇന്ത്യയിൽ പോലും ഇല്ല..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com