വൈഷ്ണവം 12 (മാലാഖയുടെ കാമുകൻ) 1253

Views : 99541

അവൾ അടുത്തിരുന്നു ആ കൈത്തലം പിടിച്ചു..

“മോളെ….”

തളർന്ന സ്വരത്തിൽ അവർ വിളിച്ചപ്പോൾ അവൾ കണ്ണ് തുടച്ചു അവരെ നോക്കി.

“അമ്മയോട്…ക്ഷമി..ക്കണം..”

അവർ തളർന്ന സ്വരത്തിൽ പറഞ്ഞപ്പോൾ അവൾ അവരുടെ കൈകളിൽ മുഖം ചേർത്ത് വച്ചു..

“അമ്മയോട് എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.. ”

അവൾ പതിയെ പറഞ്ഞപ്പോൾ അവർ അവളെ നോക്കി.

“അന്ന്.. ഞാൻ എന്റെ കുട്ടിയെ അബോർട്ട് ചെയ്തിട്ട് ഒന്നും ഇല്ല..അവൾ.. എന്റെ കൂടെ ഉണ്ട്..”

അവൾ പറഞ്ഞത് കേട്ടപ്പോൾ അവരുടെ കണ്ണുകൾ ഒന്ന് വിടർന്നു..

അല്പം മൗനമായി കിടന്ന ശേഷം അവർ അവളെ നോക്കി..

“സത്യമാണോ നീ ഈ പറയുന്നത്..?”

അവർ അത് ചോദിച്ചു..

വൈഷ്ണവി മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് ചെന്ന് നഴ്സിനോട് സംസാരിച്ചു..

നേഴ്സ് വിഷ്ണുവിനെ ഒന്ന് നോക്കി..

അതിന് ശേഷം വൈഷ്ണവിയോട് സമ്മതം കാണിച്ചു..

അവൾ ഭദ്രയുടെ കൈകളിൽ കിടന്ന് ഉറങ്ങുന്ന വാവയെ എടുത്തു..

അകത്തേക്ക് കയറി..

“അമ്മേ.. എന്റെ മകൾ.. ഉറക്കത്തിൽ ആണ്‌..”

അവൾ മകളെ അരുന്ധതിക്ക് കാണിച്ചു കൊടുത്തു..

അവരുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു..

“അമ്മക്ക്….ആണല്ലേ…തെറ്റിയത്.. ഞാൻ.. അവനോടും.. നിന്നോടും.. ചെയ്തത്..”

“ഇല്ല അമ്മേ.. വിഷ്ണു പുറത്തുണ്ട്.. ഇനി അമ്മ സത്യം.. ഞാൻ അവനെ എവിടേക്കും വിടില്ല.. എന്റെ മകൾ അച്ഛൻ ഇല്ലാതെ വളരില്ല..”

Recent Stories

41 Comments

  1. Hi MK Bro

    Many thanks for taking onbaord my humble feedback. It was lovely hearing a few words from before diving into the story.

    Coming to this part – ഞാൻ വിചാരിച്ചു അരുന്ധതിയെ വില്ലത്തിയുടെ പരിവേഷം നൽകാൻ ആയിരിക്കും സാധ്യത എന്നാണ്. ഈ ഒരു ഭാഗത്ത് അരുന്ധതി അങ്ങ് ശരിക്കും അങ്ങോട്ട് പൂണ്ട് വിളിയാടി man of the match ആയിരിക്കുകയാണ്. കഥയിൽ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കണ്ണിയാണ് ഇത്ര മനോഹരമായി കഥയിൽ വിളക്കി ചേർത്തിരിക്കുന്നത്. Completely വേറൊരു perspective or point of view ആണ് കൊണ്ടു വന്നത്. സമ്മതിക്കാതെ വയ്യ!

    “ച്ചാ..?” എന്താണ് ഭായ് ഒരൊറ്റ അക്ഷരംകൊണ്ട് ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു കളഞ്ഞല്ലോ. ഇങ്ങനെയൊക്കെ എങ്ങനെ ചിന്തിക്കാൻ സാധിക്കുന്നു. Your genius is beyond the limitations of language. You convey far beyond what language has evolved and envisaged to be. ഒരക്ഷരം – അതു കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരുപാട് വികാരങ്ങളാണ് വായനക്കാരുടെ ഹ്യദയങ്ങളിൽ ഉളവാക്കിയിരിക്കുന്നത്.

    “ച്ചാ..?” എന്ന അക്ഷരം വായിച്ചതിനു ശേഷം എന്നെ സംബന്ധിച്ചിടത്തോളം കുറച്ചു നേരത്തേക്കെങ്കിലും സമയം സ്തംഭിച്ചു നിന്നു പോയി എന്ന് സമ്മതിച്ചു തരേണ്ടി വരും.

    “മ്മ്മ് എന്തുപറ്റി ഭദ്രദേവിക്ക്..?”
    വൈഷ്ണവി അവളുടെ കവിളിൽ ഒന്ന് നുള്ളി. പുഞ്ചിരിയോടെ. ❤️

    “പട്ടിക്ക് അത്രക്ക് ഒക്കെ പറ്റുമോ..?” ഇതേതാ ഇനം പട്ടിയെന്നറിഞ്ഞ കൊള്ളാം

    “നീ കാണാൻ കിടക്കുന്നതെ ഉള്ളു.. ഐ വിൽ ഷോ യു.., വൈഷ്ണവി ആരാണെന്ന്..” – a befitting finale to an epic part!

    ഒരുപാട് സ്നഹത്തോടെ

    സംഗീത്

  2. Waiting

  3. ബ്രോ നമ്മുടെ ഹർഷൻ ബ്രോടെ വല്ല വിവരവും ഉണ്ടോ അപരാജിതൻ ബാക്കി കാണുമോ

    1. സുദർശനൻ

      ഹർഷന്റെ കഥയുടെ അവസാന ഭാഗം വന്നിട്ട് ഒരു വർഷം ആകാൻ ഇനി ഒരു മാസം കൂടി ഉണ്ട്. ഒരു വർഷം തികയുന്ന ദിവസം ഹർഷൻ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷ പുലർത്തുകയാണ് ഞാൻ. വൈഷ്ണവം നന്നായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്. അടുത്ത ഭാഗം വൈകാതെ കിട്ടുമെന്ന് പ്രത്യാശിക്കുന്നു.

      1. Harshan brode update indayirunnu. Eee Dec chilappol publish cheyyumennu. But eee siteil cheyyillanna arijye

    2. Harshan bro ini ee siteil katha idillanna kette. Aprajithan story eee Decemberil chilappol publish cheyyum ennu update ind

    3. അങ്ങേരു 240 പേജ് എഴുതി കഴിഞ്ഞു ഇനി കുറച്ച് ജപ്പാൻ എഴുതാൻ ഉണ്ട് ചിലപ്പോ dec ഉണ്ടാവും

  4. വിഷ്ണുപ്രിയ

    നിയോഗം നാല് എഴുതുന്നുണ്ടെങ്കിൽ അത് കെ കെയിൽ എഴുതണം, അങ്ങനെയായാൽ അത് സൈറ്റിന് ഒരു ഉണർവ്വായിരിക്കും.
    പരിഗണിക്കുമെന്ന് പ്രതീക്ഷയോടെ

    1. അർജുൻ റെഡ്ഢി

      അത് ന്യായം……

      But… ഈ discussion ഒന്നും പുള്ളി കാണില്ല…. Coz… പുള്ളി ഈ ഇന്ത്യയിൽ പോലും ഇല്ല..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com