“നീ മറന്നോ ഇന്നലെ അല്ലെ അവന്റെ അമ്മയുടെ ആണ്ടു…..അന്ന് അവൻ അവിടെ വീട്ടിൽ ആരിക്കുന്നു അറിയാല്ലോ….”
“ഓഹ്ഹ് അത് മറന്നു…. ഇനി അവനുടെ വന്നിട്ട് വേണം കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആകാൻ…”
“ആ പഴയപോലെ ഉടായിപ്പ് ആണേൽ അവൻ നിന്നെ ക്ലോസ് ആക്കും…”
“അയ്യോ…. ഭീകരൻ ആണ് കൊടും ഭീകരൻ…”
“എന്നാ പിന്നെ പോയാലോ വീട്ടിലോട്…. വയറു കത്തുന്നു….”
“ആ ശരിയാ…. ഞാൻ ആണേൽ ആ ടെന്ഷനിൽ പല്ലു പോലും തേച്ചില്ല….”
“ഛീ…. വൃത്തികേട്ടവൻ…. നാറിയിട് പാടില്ല …പോയി തേക്കട ശവമേ….”
“നീ തേച്ചൊ…..”
“ഇല്ലാ…”
“ആ പോടാ തോൽവി….”
അവർ വീടുകളിലേക്ക് മടങ്ങി……
******************************************
“റോസികുട്ടി……..ഇവിടെ ആരുല്ലേ….”
“ആ… നീ വന്നോടാ കൊച്ചനെ….
എവിടാരുന്നു ഇന്നലെ…”
“ഓഹ്…. ഇന്നലെ അമ്മ മരിച്ച ദിവസല്ലേ ഞാൻ അവിടെ തറവാട്ടു വീട്ടിൽ ആരുന്നു…”
“ആ… ഞാൻ ഇവിടെ എബിയോട് ചോദിച്ചു നിന്നെ കണ്ടില്ലലൊന്നു…”
“ആ അതു പോട്ടേ…. നിങ്ങടെ പുന്നാര മോൻ പള്ളിയിലൊക്കെ പോകാൻ തുടങ്ങിന്ന് കേട്ടു… ചെക്കനെ നിങ്ങള് വഷളാക്കിയോ..”
“പോടാ ഉവ്വെ….ഇനിയെങ്കിലും അവനു നല്ല ബുദ്ധി തോന്നാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുവാ…”
“എന്നിട്ട് എവിടെ നമ്മുടെ ആള്….”
“റൂമിലോട്ട് ചെല്ലു അവിടെ കാണും…”
“ആ ഞാൻ ഒന്ന് കണ്ടു ഉപദേശിക്കട്ടെ….അപ്പൊഴേക്കും അമ്മച്ചി ആ ഊണ് കുശാൽ ആക്ക്….”
“ആ…. ഫൈസി എവിടെ….”
“അവൻ എവിടെയോ പോയെക്കുവാ… കുറച്ച് കഴിയും വരാൻ…”
“എന്നാ നീ അങ്ങോട്ട് ചെല്ലു….”
മണിക്കുട്ടൻ എബിയുടെ റൂമിലേക്ക് നടന്നു…
“എടാ…. എപ്പോ വന്നടാ….”
മണിക്കുട്ടനെ കണ്ട സന്തോഷത്തിൽ എബി ചോദിച്ചു..
“ഞാൻ രാവിലെ വന്നു…. ഇന്നലെ തറവാട്ടിൽ ആയിരുന്നു…..”
“ഓഹ്… നമ്മളെ ആരേം വിളിക്കുല്ലലോ….”
“നീ അതൊക്കെ വിട്…. ഫൈസി പറഞ്ഞല്ലോ നീ ഏതോ കോഴികൂട്ടിൽ വീണെന്നു….”
ഇടംകണ്ണിട്ട് അവൻ എബിയെ നോക്കി പുഞ്ചിരിച്ചു..
“അതേടാ…. പക്ഷെ ഇത് സീരിയസ് ആണ്… ഒരു പ്രൊപ്പോസൽ ആയിട്ട് വേണേലും ഞാൻ പോകാൻ ഒരുക്കമാണ്…പക്ഷെ…”
വിഷമത്തോടെ അവൻ പറഞ്ഞു നിർത്തി..
“ഞാൻ അറിഞ്ഞു….നീ കെട്ടാൻ ആണെന്നോകെ പറയുമ്പോ സീരിയസ് ആണെന്നു മനസിലായി…. പക്ഷെ അവള് സമ്മതിക്കാൻ എന്ത് ചെയ്യും….”
“എനിക്കും ഒരുപിടിയില്ല….അപ്പനോട് പറഞ്ഞു അവളുടെ വീട്ടിലോട് വിട്ടാലോ…”
“ഏയ് അത് വേണ്ട…. അവളുടെ മനസ്സ് അറിയാതെ ഒന്നും ചെയ്യരുത്….”
മണിക്കുട്ടൻ പറഞ്ഞു
“നീ പേടിക്കാതെ…. നമുക്കു വഴിയുണ്ടാക്കാം…”
“ഹോ… മറക്കാൻ വയ്യടാ അവളെ…. അത് ആലോചികുമ്പളാ വിഷമം…”
“നീ ഒന്ന് സമാധാനിക്ക്…. എല്ലാത്തിനും നമുക്കു വഴി കാണാം……”
“എന്നാ വഴിയുണ്ട്….”
“ആദ്യം അവളെ അറിയണം…. അവളുടെ മനസ്സ് അറിയണം….. അവൾക്കു അധികം കൂട്ടുകാരികൾ ഇല്ലാത്തതിനാൽ അവളിലേക്ക് എത്തിപ്പെടാൻ നേരിട്ടു മാത്രമേ പറ്റു…..”
“നീ ഉദേശിക്കുന്നത്…..”
“അത് തന്നെ…. നീ സംസാരിക്കണം അവളുമായി…. ഒരു സൗഹൃദം അവളുമായി ഉണ്ടാക്കിയാൽ പിന്നെ എളുപ്പമാണ്…..”
“അതൊക്കെ നടക്കുമോ….”
സംശയത്തോടെ എബി തിരക്കി..
“നടക്കണം…. അല്ലാതെ വേറെ വഴിയില്ല….”
മണിക്കുട്ടന്റെ ആ മറുപടി അവനെ നിരാശയിലാഴ്ത്തി..
“നീ സമാധാനിക്ക് അവസരം വരും….”
മണിക്കുട്ടൻ എബിയെ ആശ്വസിപിച്ചുകൊ ണ്ടിരുന്നു….
******************************************
“അമ്മച്ചി….. ഞാൻ പള്ളിയിലോട്ടു പോകുവാ…”
“നല്ല മഴക്കോള് ഉണ്ട് കൊച്ചേ ….ഇപ്പൊ പോണോ…. പോരാതെന് തണുപ്പും….”
“അതൊന്നും സാരമില്ല അമ്മച്ചി…. ഞാൻ പോയേച്ചും വരാം….”
“ഇരുട്ടു ആവുന്നെന് മുന്നെ ഇങ്ങു പൊന്നേക്കണം കൊച്ചേ….”
“ശരി അമ്മച്ചി…”
വീട്ടിൽ നിന്ന് ഇറങ്ങി അസി പള്ളിയിലേക്ക് നടന്നു….
ആ കറുത്തിരുണ്ട ആകാശം അസിയുടെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു… എന്തോ ഒന്ന് നടക്കാൻ പോകുന്നതിന്റെ സൂചന കർത്താവ് തരുന്നതാണെന്നു അവൾക്കു തോന്നി…
പക്ഷെ പെട്ടെന്നു വീശിയ തണുത്ത കാറ്റ് അവളുടെ മനസ്സിനു അല്പം ശാന്തി നൽകി…
പള്ളിയിലേക്കുള്ള യാത്രമദ്ധ്യേയുള്ള ആ കുന്നിൻ ചെരുവിലെ ആകാശത്തിന്റെ ആ കാഴ്ച അവളെ തെല്ലൊരു നേരത്തേക്ക് അവിടെ നിർത്തി… ഇത്രയും നേരവും തന്റെ മനസ്സിൽ തോന്നിയ ഭയം അവൾ പാടെ മറന്നു..അറിയാതെ അവളുടെ കാലുകൾ കുന്നിൻ ചെരുവിലേക്ക് നടന്നു …
അവളുടെ മനസ്സിന്റെ ഒരു കോണിൽ സൂക്ഷിച്ച ആ മോഹങ്ങൾ ചിറകടിച്ചുയർന്നു പറന്നു… ഒരു നേരത്തേക്ക് അവൾ തന്റെ ലക്ഷ്യം മറന്ന് മനസ്സിന്റെ ചാപല്യങ്ങൾക് മൂന്നിൽ കീഴടങ്ങി…..ആ തണുത്ത കാറ്റും മഞ്ഞും അവളെ വല്ലാതെ ഭ്രമിപ്പിച്ചു…..
അപ്പോഴും അവളുടെ പിന്നിൽ അവളെ നോക്കി നിൽക്കുന്ന കണ്ണുകളെ അവൾ കണ്ടില്ല….
ഒരു നിമിഷ നേരത്തേക്ക് കൈമോശം വന്ന മനസ്സിനെ തിരികെ പിടിച്ച് അവൾ പള്ളിയിലേക്ക് പോകാനായി തിരിഞ്ഞു…….
അപ്പോഴാണ് തന്നെ നോക്കി നിന്ന ആ രൂപത്തെ അവൾ കണ്ടത്…..
അവളുടെ സപത്നാഡീഞരമ്പുകളും നിശ്ചലമായപോലെ അവൾക്കു തോന്നി…ആ മഞ്ഞുള്ള വൈകുന്നേരവും അവൾ വിയർത്തു…. ആ കണ്ണുകളെ നേരിടാൻ ആവാതെ അവൾ തളർന്നു…… ആ
ചൊടികൾ വിറകൊണ്ടുകൊണ്ടു ആ പേര് ഉച്ചരിച്ചു….
“കിരൺ….”
ആ പേര് കേട്ടതും അവന്റെ മുഖത്ത് ഒരു പരിഹാസച്ചിരി ഉണർന്നു…….
“അപ്പൊ നീ എന്നെ മറന്നിട്ടില്ല അല്ലെ……ഞാൻ ആരെ ഇനി ഒരിക്കലും കാണരുതെന്ന് ആശിച്ചുവോ അവൾ വീണ്ടും എന്റെ മുന്നിൽ….”
മറുവശത്ത് അവന്റെ വാക്കുകളും മിഴികളും നേരിടാൻ ആവാതെ അവൾ
പതറുകയായിരുന്നു…
“കുറച്ച് നാളുകൾക്കു മുൻപ് വരെ നിന്നെ ഞാൻ തേടി അലയുകയായിരുന്നു…. ഈ കൈകളിൽ നീ പിടഞ്ഞു മരിക്കുന്നത് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു…. അത്രക്ക് വെറുപ്പ് ആണ് നിന്നെ…..
പക്ഷെ ഇപ്പൊ ജീവിക്കാൻ ഒരു കൊതി തോന്നി…. അതുകൊണ്ട് എല്ലാം മറക്കാൻ ശ്രമിക്കുക യായിരുന്നു….. വീണ്ടും ഇതാ എന്റെ ജീവിതം തകർത്ത ആ ഓർമകൾ എന്റെ മുന്നിൽ…”
അവന്റെ ഓരോ വാക്കുകളും മുള്ളുകൾ പോലെ അവളുടെ ഉള്ളിൽ തട്ടി….. ഇങ്ങനെ ഒരു കൂടിക്കാഴ്ചക്കായി നാഥനോട് അവൾ ഒരുപാട് പ്രാര്ഥിച്ചിരുന്നു….
ഒടുവിൽ അവൻ വന്നപ്പോൾ അവൾക്കു ഒരു വാക്കുപോലും പറയാൻ കഴിയാത്ത തരത്തിലുള്ള തളർച്ച ബാധിച്ചിരിക്കുന്നു……കണ്ണുകളിൽ നിന്നും നിലക്കാത്ത ജല പ്രവാഹം ഒരു മഴക്ക് സമാനം പെയ്തു……
കണ്ടപ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യം വന്നെങ്കിലും അവളുടെ കണ്ണിലെ നനവ് അവന്റെ മനസ്സു അലിയിച്ചു……
“ഈ കണ്ണിൽ നിന്നും കണ്ണീരൊ….. അത്ഭുതം….. മറ്റുള്ളവരെ കണ്ണീരു കുടിപ്പിച്ചല്ലേ ശീലം ഇപ്പോൾ അതിനു മാറ്റം വന്നോ…..
എനിക്കു നഷ്ടമായതൊന്നും നിന്റെ ഈ കണ്ണീരിന് തിരിച്ചു തരാൻ കഴിയില്ല അസി…….ഒരിക്കലും നീ ചെയ്തതിന്റെ പാപകറ കണ്ണീരിൽ പോകില്ല..”
“കിരൺ… ഞാൻ….”
വാക്കുകൾ കിട്ടാതെ അവൾ ഉഴറി..
“വേണ്ട…. പ്രതികാരം വീട്ടാനോ,,നിന്റെ ജീവിതം നശിപ്പിക്കാനോ ഒന്നുമല്ല ഞാൻ ഇപ്പൊ വന്നേ…. ആ ഓർമകൾ മറക്കാൻ ഒരിടം അതാണ് എനിക്കു ഈ സ്ഥലം….
പക്ഷെ നിന്നെ മറക്കാൻ വന്നത് നിന്റെ അടുത്തേക്കു തന്നെ ആണെന്നു അറിഞ്ഞിരുന്നില്ല….. ഇനിയും ഞാൻ ഇവിടെ നിന്നാൽ അത് എനിക്കും നിനക്കും നല്ലതിന് അല്ല…”
അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു..
“കിരൺ…. എനിക്കു പറയാനുള്ളത് ഒന്നു കേട്ടുടെ….”
യാചനയുടെ സ്വരത്തിൽ അവൾ ചോദിച്ചു.. അപ്പോഴും അവളുടെ കണ്ണുകൾ നിലയ്ക്കാത്ത ഒഴുകുകയായിരുന്നു..
“ഒരു കാലത്തു നിനക്കു പറയാനുള്ളത് മാത്രം കേട്ടിരുന്ന ഒരു കിരൺ ഉണ്ടായിരുന്നാലോ … പക്ഷെ ഇപ്പൊ ആ കിരൺ മരിച്ചു,, …ഇത് വെറും ആത്മാവ് മാത്രം….. എന്തിനോ വേണ്ടി ജീവിക്കുന്നവൻ….ഈ കിരണിന് അസിയുടെ ഒരു വാക്കും ഇപ്പോൾ കേൾകണ്ട..”
അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ ഇടറിയ സ്വരത്തോടെ പറഞ്ഞു..
“ഞാൻ ഒന്ന് പറഞ്ഞോട്ടെ കിരൺ….”
കരഞ്ഞുകൊണ്ട് അവൾ അവനോട് യാചിച്ചു……”
“നീ ഇനി എന്ത് പറയാനാണ് അസി…. പഴയത് പോലെ കള്ളങ്ങൾ നിരത്താനോ…അതിനാണോ ഇനിയും നിന്റെ ശ്രമം…..”
“മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ നിന്നോട് ചെയ്തതെന്ന് അറിയാം…. അതിന് പ്രായശ്ചിത്തമായി എന്ത് ചെയ്താലും മതിവരില്ല എന്നും അറിയാം…..
പക്ഷെ ഇത്രയും നാളും സ്വയം ശിക്ഷിച്ചു ഞാൻ ജീവിച്ചത് തന്നെ ഈ കൂടികാഴ്ചക്ക് വേണ്ടിയാണ്…..
Happy birthday dear manoos…
May allah bless you ❤..
Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️
Superb!!!
Cheruthyi onnu pedpichu!!!
Happy ending ayappol samadhanam ayi!!!
Thanks!!
പ്രമുഖ
കഥ എന്തായാലും കൊള്ളാം?
അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
കുറച്ച് കൂടെ എഴുതാമായിരുന്നു
ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
അത് ഇനി ഉണ്ടാകുമോ
❤️❤❤️
Nannayirunnu???
Climax speed koodiyepole thonni
Eby elsa evare patti climaxil parayunilla ath koodi venamayrnnuu
Oru partin ollath ondd
Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤
പെരുത്തിഷ്ടം പുള്ളെ??
Sambavam kolllaamm avasanam antho poley allam mix ayapoley.
ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??
അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…
പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??
❤❤❤❤❤
????
പുള്ളേ ഇതും വായിക്കാം ❤️
ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??
എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.
ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??
നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…
??
ഇയാളെ ഞാൻ എവിടെയോ …
സണ്ണികുട്ടാ ???
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?
ഇത് ഞാനല്ലേ… എന്താണ് സംശയം??
Da thendi ikka ni illikale kadha evdeda kathirn maduth ayk muthe
ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും
ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??
❤️????????
????
?
??
❤
??
1 st
Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????
ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??
Ayn pokanum mathram kili undo anakk ?
??