വേഴാമ്പൽ (മനൂസ്) 2961

ചുരുങ്ങിയ സമയം കൊണ്ട് അവനിലെ പരിചിതമായ കാമുകന്റെ ബുദ്ധി ഉണർന്നു….എബി പല കണക്കുകൂട്ടലുകളും ആ ചുരുങ്ങിയ സമയം കൊണ്ട് നടത്തി….

ആദ്യം അവളുടെ വീട് അറിയുക,,, അതറിഞ്ഞാൽ ബാക്കിയൊക്കെ പതുക്കെ ശരിയാക്കാൻ പറ്റും…വീട് കണ്ടു പിടിക്കാൻ ആയാൽ അവളെ കുറിച്ചു അറിയുക എന്നത് വളരെ നിസ്സാരം ആയിരിക്കും…..

എബി നീ കൊള്ളാവല്ലോടാ ഉവ്വെ,, നീ മരണ മാസ്സ് ആണ്,,.. അവൻ സ്വയം പുകഴ്ത്തി.

..ജിനിയെയും, നിമ്മിയെയും, സാറയെയും പ്രേമിച്ചു നേടിയതും,, പിന്നെ പേരു അറിയാത്ത അനേകം പെണ്കുട്ടികളെ വായിനോക്കി നേടിയതുമായ അപാരമായ പാണ്ഡിത്യം പുറത്തെടുത്തു അവളെ നേടാൻ അവൻ മനസ്സാൽ തീരുമാനിച്ചു…..

മോഹിച്ചു വാങ്ങിയ..,, സ്വന്തം വീട്ടുകരെക്കാൾ അവൻ സ്നേഹിക്കുന്ന ബുള്ളെറ്റിനെ പോലും പള്ളി മുറ്റത്തു ഉപേക്ഷിച് അവൻ അവളെ പിന്തുടർന്നു റോഡിലേക്കു ഇറങ്ങി..
പെട്ടെന്നാണ് ഒരു കൈ അവന്റെ തോളിൽ പതിച്ചത്…. അവൻ ഞെട്ടി തിരിഞ്ഞു നോക്കി…..

“ഹോ… പേടിച്ചു പോയല്ലോടാ….ഇപ്പൊ എന്നതിനാടാ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ…..”

“വീട്ടിൽ പോയിരുന്നു…. അപ്പോഴാ അമ്മച്ചി പറഞ്ഞേ പുന്നാര മോൻ പള്ളിയിൽ പോയെന്നു… എന്നാ പിന്നെ ആ
പ്രതിഭാസത്തെ നേരിട്ട് ഒന്നു കാണാൻ വന്നയാ…..”

“എടാ ഫൈസി…ഊതാതെ…..”

“അല്ല അനക്ക് എന്ത് പറ്റി…. പള്ളിയിലോട്ടകെ വരുന്നു…. ലോകാവസാനം വല്ലോം വരാറായോടാ….”

“ആയി ടാ ഉവ്വെ…. എബിയുടെ പഴയ ലോകം അവസാനിച്ചു…. ഇന്ന് മുതൽ ഞാൻ പുതിയ ലോകത് ജീവിക്കാൻ പോകുവാ…”

“പടച്ചോനെ ഇത് പ്രാന്ത് തന്നെ….. സാഹിത്യം തള്ളി ഇറക്കുന്നല്ലോ…..ഹഹഹ…”

“പ്രാന്ത് നിന്റെ വാപ്പ മജീദിന്….. ഇന്ന് പള്ളിയിൽ വച്ച് ഒരു മാലാഖയെ കണ്ടു ഞാൻ…..ഇനി മുതൽ അവളുടെ ലോകം ആണ് എന്റെയും…..”

“ആ ബെസ്റ്റ്…. അല്ലാതെ നീയൊക്കെ പള്ളിയിൽ വരുവോടാ….പ്രാർത്ഥിക്കാൻ വന്നിട്ട് ഏതേലും പെണ്ണിനെ വായിനോക്കി നിന്നിട്ട് അവൻ ഡയലോഗ്‌ അടികണ നോക്കെ…..”

“അതല്ല ഫൈസി…. നിനക്കു പറഞ്ഞാൽ മനസ്സിലാവുല്ല ഒറ്റ നോട്ടത്തിൽ അവൾ എന്നെ വീഴ്ത്തികളഞ്ഞട,,ആ കണ്ണുകൾ എന്നെ കൊല്ലാതെ കൊല്ലുവാ…”

“പണ്ട് ജിനിയെയും,, നിമ്മിയെയും പ്രേമിച്ചപോളും നീ ഇത്‌തന്നെ തള്ളിയതാ… അതോണ്ട് എന്നോട് നിന്റെ വായ്താളം വേണ്ട മോനെ….”

35 Comments

  1. Happy birthday dear manoos…
    May allah bless you ❤..

  2. Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️

  3. Superb!!!
    Cheruthyi onnu pedpichu!!!
    Happy ending ayappol samadhanam ayi!!!
    Thanks!!

  4. പ്രമുഖ

    കഥ എന്തായാലും കൊള്ളാം?
    അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
    കുറച്ച് കൂടെ എഴുതാമായിരുന്നു

    ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
    അത് ഇനി ഉണ്ടാകുമോ

    ❤️❤❤️

  5. Nannayirunnu???

    Climax speed koodiyepole thonni
    Eby elsa evare patti climaxil parayunilla ath koodi venamayrnnuu
    Oru partin ollath ondd

  6. Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤

    1. മനൂസ്

      പെരുത്തിഷ്ടം പുള്ളെ??

  7. Sambavam kolllaamm avasanam antho poley allam mix ayapoley.

    1. ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??

  8. അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…

    1. പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??

  9. ❤❤❤❤❤

    1. ????

  10. പുള്ളേ ഇതും വായിക്കാം ❤️

    1. ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??

  11. എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.

    1. ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??

  12. നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…

    1. ??
      ഇയാളെ ഞാൻ എവിടെയോ …
      സണ്ണികുട്ടാ ???

      1. സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?

        1. ഇത് ഞാനല്ലേ… എന്താണ് സംശയം??

      2. Da thendi ikka ni illikale kadha evdeda kathirn maduth ayk muthe

        1. ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും

    2. ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??

  13. ??????????????_??? [«???????_????????»]©

    ❤️????????

    1. ????

    1. ??

    1. ??

    1. Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????

      1. ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??

        1. Ayn pokanum mathram kili undo anakk ?

    2. ??

Comments are closed.