വേഴാമ്പൽ (മനൂസ്) 2961

പക്ഷെ അവന്റെ കണ്ണുകളിൽ എന്തോ ഇരുട്ടു പടരുന്നത് പോലെ….അവന്റെ അസ്വസ്ഥത ഫൈസി മനസ്സിലാക്കിയത് അപ്പോഴാണ്……

വന്ന കാര്യം പറയാൻ തുടങ്ങിയ ഫിലിപ്പിനെ തടഞ്ഞുകൊണ്ടു എബി പറയാൻ നാവെടുത്തതും കേട്ടത് ഫൈസിയുടെ മണിക്കുട്ട എന്ന അലർച്ചയാണ് അപ്പോഴേക്കും മണിക്കൂട്ടന്റെ ബോധം നഷ്ടപ്പെട്ട് അവൻ ആ നിലത്തേക്ക് വീണിരുന്നു…..

××××××××××××××××××××××××××××××××××××××

എട്ട് വർഷങ്ങൾക്കു ശേഷമുള്ള മഞ്ഞുള്ള ഒരു പുലരി……

ആ കല്ലറക്കു മുന്നിൽ പൂക്കൾ സമർപ്പിച്ച് അസി ആ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിച്ചു…… അവളുടെ കണ്ണുകളിൽ നിന്നും എന്നോ നിലച്ച ജലധാര വീണ്ടും അണപൊട്ടി ഒഴുകി…..ആത്മാക്കളുടെ സന്തോഷമാണ് മഴ…

അതേ അപ്പോഴും ചാറ്റൽമഴ പെയ്തുകൊണ്ടിരുന്നു… അവൾ ആ മേഘക്കൂട്ടങ്ങളിലേക്ക് ഒന്ന് കൂടി നോക്കി….. എന്നിട്ട് തിരിഞ്ഞു നടന്നു ….

“ഇച്ഛായ പോകാം……”
കാറിന് സമീപം പള്ളിയിലെ പുതിയ അച്ഛനുമായി സംസാരിച്ചു കൊണ്ടിരുന്ന എബിയോട് പറഞ്ഞു…..

“പിന്നെ എന്നാ പോകാല്ലോ…… മോള് കേറിക്കോ……”
ഒരു പുഞ്ചിരിയോടെ എബി പറഞ്ഞു….

“അച്ചോ…. ഞങ്ങള് പോയെക്കുവാ….. ഇന്ന് സാറ മോളുടെ പാട്ടും മറ്റ് പ്രോഗ്രാമ്സും ഉണ്ട്… ഇപ്പൊ തന്നെ താമസിച്ചു…. വിട്ടേക്കുവാ ഞങ്ങള് അങ്ങോട്ട്……”

“എന്നാ അങ്ങനെ ആകട്ടെ എബി….”

അച്ഛനോട് യാത്രയും പറഞ്ഞു അവർ ഇരുവരും കാറിൽ കയറി സ്കൂളിലേക്ക് യാത്ര തിരിച്ചു……

അപ്പോഴേക്കും മഴ കനത്തിരുന്നു…..

“ഇച്ഛായ മോളുടെ പാട്ട് കഴിഞ്ഞു കാണുവോ…. ശോ…. നമ്മള് താമസിച്ചു അല്ലിയോ……”

“ഞാൻ നിന്നോട് പറഞ്ഞത് അല്ലിയോ നേരത്തെ ഇറങ്ങാൻ…… അതെങ്ങനെ ഈ പെണ്ണുങ്ങളുടെ ഒരുക്കം അല്ലിയോ….”

“ദേ ഇച്ഛായ….. ഞങ്ങളുടെ ഒരുക്കത്തിനെ കുറിച്ച് ഒന്നും പറയണ്ട….. ഇന്നേ എന്റെ കൊച്ചിന്റെ പരിപാടികള് ആണ് സ്കൂളിൽ ഉള്ളത്, അപ്പൊ അവളുടെ മമ്മ നല്ലതുപോലെ ഒരുങ്ങേണ്ടയോ ….”
ചോദ്യഭാവത്തിൽ അസി എബിയെ നോക്കി…

“പിന്നെ വേണം വേണം….. അല്ലാ…. ഇന്ന് മോളുടെ പാട്ടോ അതോ നിന്റെ ഫാൻസി ഡ്രെസ്സൊ സ്കൂളിൽ നടക്കാൻ പോണത്…..”
ഒരു പൊട്ടിച്ചിരിയോടെ അവൻ അത് ചോദിച്ചപ്പോൾ കണ്ണുരുട്ടിയാണ് അസി പ്രതികരിച്ചത്……

“അല്ലേലും നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…..ഇച്ചിരി സ്പീഡിൽ വണ്ടി വിട്… ഇതെന്ന ഒരുമാതിരി അവാർഡ് ഫിലിം പോലെ…..”

“മഴ കണ്ടില്ലേ കൊച്ചേ നീ….. ഇനിയും സ്‌പീഡ്‌കൂട്ടിയ പരലോകതാരിക്കും പോണത്…”

“ഫാൻസി ഡ്രസ് തുടങ്ങിയിട്ട് ചെന്നിട്ട് കാര്യമില്ല….. മോളുടെ ഡ്രസ്സ് എന്റെ കൈയിൽ ആണ്…. അതാ പെട്ടെന്നു പോകാൻ പറഞ്ഞേ…..”

“കർത്താവേ…. അതോർത്തില്ല…..ദാ ഇപ്പൊ ചെല്ലും…..”

10 മിനിറ്റിനുള്ളിൽ എബിയുടെ അപാരമായ ഡ്രൈവിംഗിലൂടെ അവർ സ്കൂളിൽ എത്തി ചേർന്നു……

“നീ ഇറങ്ങി നടന്നോ…. ഞാൻ വണ്ടി ഒതുക്കിയെച്ചും വരാം…. എല്ലാം മറക്കാതെ എടുത്തോ…..”

അസി സാറയുടെ ഡ്രെസ്സുമായു സ്കൂളിന് അകത്തേക്ക് പ്രവേശിച്ചു….. ഫൈസിയേയും രഹനയെയും അവൾ ദൂരെ നിന്നേ കണ്ടിരുന്നു കൂടെ മോൻ റൈഹാനും പിന്നെ സാറ കുട്ടിയെയും…….

അസിയെ കണ്ടതും സാറ അവൾക് അരികിലേക്ക് ഓടി അടുത്തു…. അസി അവളെ ചേർത്ത് പിടിച്ച് മാറോട് അണച്ചു…..

“മമ്മ എന്നാ താമസിചെ….”

“മോളുടെ ഡ്രസ്സ് എല്ലാം ഇപ്പഴാ കിട്ടിയേ…. അതില്ലാതെ വരാൻ പറ്റുവോ…..”

“ആ മമ്മക്ക് ഇന്ന് അടിയുടെ പൂരം പൊടിയരി കഞ്ഞിയാ…..”
അതും പറഞ്ഞോകൊണ്ടു സാറ കൈ കൊട്ടി ചിരിച്ചു…..

“കർത്താവേ….. പണി ആയോ സാറ കൊച്ചേ….”

“ആയിന്നാ തോന്നനേ….”

“എന്നിട്ട് എവിടെ നമ്മുടെ കക്ഷി……”
പക്ഷെ സാറ അതിന് മറുപടി പറഞ്ഞില്ല…. അവൾ പിറകിലേക്ക് നോക്കി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്…. ആദ്യം ഒന്നും മനസ്സിലാകാതിരുന്ന അസി മെല്ലെ തന്റെ പിന്നിലേക്ക് തിരിഞ്ഞു നോക്കി…..

തന്നെ എന്നും നോക്കി ദഹിപ്പിക്കാറുള്ള ആ കണ്ണുകൾ ഇന്നും അതാ മുന്നിൽ…..അസി തല ഉയർത്താതെ തെറ്റ് ഏറ്റു പറഞ്ഞ പ്രതിയെ പോലെ നിന്നു…
ഈ ഭാവം എന്തുകൊണ്ടോ അവനിൽ ചിരി പടർത്തി എങ്കിലും ഗൗരവം വിടാതെ അവൻ നിന്നു……

“ഒരു കാര്യം പറഞ്ഞാ അത് ടൈമിനു ചെയ്യുല്ല…. ഇനി നീ എന്നാടീ കൊച്ചേ നന്നാവുന്നെ…..”

“ചേട്ടായി….. അത്…. പിന്നെ…..”

“ഡ്രസ്സും ആയി പെട്ടെന്ന് വരാൻ പറഞ്ഞിട്ടല്ലേ ഞാൻ മോളേയും കൊണ്ട് നേരത്തെ പോന്നേ…. എന്നിട്ട് അവനും എൽസയും എന്തിയെ…..”

“ചേച്ചി വന്നില്ല…. പിന്നേം ചർധിച്ചു….എബിച്ചയാൻ യാത്ര ചെയ്യണ്ടാന്ന് പറഞ്ഞു… അതല്ലേ താമസിച്ചത്…. പിന്നെ ഞാനും എബിചായനും ഇങ്ങു പോന്നു… നമ്മുടെ ഇളയ പുത്രനെയും അമ്മച്ചിയെ ഏൽപിച്ചു… ഇല്ലേൽ എനിക്ക് അവൻ ഇവിടെ സ്വൈര്യം തരില്ല ചേട്ടായി…..”

“ഓടക്കുഴൽ കൊണ്ട് വന്നാ…..”

“ആ കൊണ്ട് വന്ന്… നിങ്ങടെ ഈ പ്രാന്താണല്ലോ ഇന്ന് വൈകിപ്പിച്ചേ എന്നെ…. വല്ല കുഷ്ഠരോഗിയോ പിച്ചക്കരനോ എങ്ങാനും പോരാരുന്നോ…..”

“അത് നിന്റെ അപ്പനെ കൊണ്ട് കെട്ടിച്ചാ മതി…. ന്റെ കൊച്ചു നല്ല വേഷങ്ങൾ ഇട്ടാ മതി….കൂടെ പൊറുക്കാൻ തുടങ്ങിയിട്ട് 6 വർഷമായിട്ടും നമ്മുടെ ദൈവങ്ങളെ അവൾക് പിടിക്കുന്നില്ല….”ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു…..

“ദേ ചേട്ടായി…. ദൈവദോഷം പറയല്ലും…..ഇപ്പഴും ഈ കുറിയും തൊട്ട് വന്ന എന്നോട് ഇങ്ങനെ തന്നെ പറയണം….”

“എന്റെ പൊന്നോ ഞാൻ ചുമ്മാ പറഞ്ഞയാ ….എനിക്ക് അറിഞ്ഞുടെ നിന്നെ……”

അപ്പോഴേക്കും പാട്ട് മത്സരം തുടങ്ങാനുള്ള അറിയിപ്പ് മൈക്കിലൂടെ വന്ന് കഴിഞ്ഞു…. അവർ സ്റ്റേജിന് പിറകിലേക്ക് നടന്നു…..അപ്പോഴേക്കും എബിയും അവിടേക്ക് എത്തിയിരുന്നു….

ആദ്യമായി പാടുന്നത് ഒന്നാം ക്ലാസ് വിദ്യാർത്ഥി പ്രജിത കിരൺ…. അറിയിപ്പ് വന്നതോടെ അവിടം നിശബ്ദമായി…… മോള് പാടുന്ന ഓരോ വരികളും കേൾക്കുമ്പോൾ അവൾ ഒരു കൊച്ചു അസിയായി മണിക്കുട്ടനു തോന്നി…..

തന്നെ പ്രാർത്ഥന കൊണ്ടും സ്നേഹം കൊണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന അസിയെ അവൾ അറിയാതെ അവൻ നോക്കി നിന്നു….അപ്പോഴും അവൾ ഇതൊന്നുമറിയാതെ സാറയുടെ പാട്ട് ആസ്വാധിക്കുകയായിരുന്നു ……

*******************************************

അല്ല അപ്പൊ നിങ്ങള് വിചാരിക്കുന്നത് ഇവൻ ആ പെണ്ണുചോദിക്കലിന് ശേഷം എന്തൊക്കെയാ നടന്നതെന്ന് പറയാതെന്നു….. നമുക്ക് അവിടുന്ന് വീണ്ടു തുടങ്ങാം……വല്യ ട്വിസ്റ്റ് ഒന്നുല്ലാട്ടോ…..

അവിടെ നിന്നും മണിക്കുട്ടനെ നേരെ കൊണ്ട് പോയത് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ആണ്…… പെട്ടെന്നുണ്ടായ ബോധക്ഷയത്തിന്റെ കാരണം ആരാഞ്ഞ ഡോക്ടർക്കു മുന്നിൽ ഫൈസി പതറുന്നത് കണ്ട് എബിയാണ് മറുപടി പറഞ്ഞത്….

“അവന് ക്യാന്സര് ആണ്…. ഒരു മാസമായി ചികിത്സയിൽ ആയിരുന്നു…..”
ഫൈസിയും അപ്പച്ചനും ആകെ നടുങ്ങി ഈ മറുപടിയിൽ …..ചോദ്യ ഭാവത്തിലുള്ള ഫൈസിയുടെ നോട്ടത്തെ എബി അപ്പോൾ കണ്ടില്ലെന്നു നടിച്ചു………

ബോധത്തിലേക്കു വീണ മണിക്കുട്ടനെ ഫൈസിയും എബിയും കേറി കണ്ടു…. ഒരു കുറ്റവാളിയെ പോലെ എബിയെ നേരിടാൻ ആവാതെ അവൻ തലതാഴ്ത്തി…..

“രണ്ടും എന്നെ പൊട്ടൻ കളിപ്പിച്ചു അല്ലെ….. സാരമില്ല ആദ്യമായിട്ടു അല്ലെ….ഒരു വാക്ക് നിനക്ക് പറഞ്ഞുടാരുന്നോ ത്യാഗം ചെയ്യാൻ ഇറങ്ങുന്നെന് മുന്നേ….. എടാ അസിയെ ഞാൻ സ്നേഹിച്ചു പക്ഷെ അതിനും എത്രയോ നാളുകൾക്കു മുന്നേ നിങ്ങൾ ഹൃദയം കൈ മറിയവരാണ്…. ആരെങ്കിലും ഒന്നു പറഞ്ഞിരുന്നേൽ തിരുത്താനുള്ള സ്നേഹമേ ഉണ്ടായിരുന്നുള്ളു എനിക്ക്…. നിന്നെക്കാൾ വലുതല്ല എനിക്ക് എന്റെ പ്രണയം….. അവളെ മറ്റൊരുവന് കൊടുക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞു,,

നിനക്ക് അതിന് കഴിയുമെങ്കിലും ഇത്രയും നാളും നിന്നെ ഓർത്ത നീറി ജീവിച്ച അവൾക് അതിന് സാധിക്കുമായിരുന്നോ……”
എബിയുടെ വാക്കുകൾക്ക് ഒന്നും മാണികുട്ടന് മറുപടി ഉണ്ടായിരുന്നില്ല…..അവൻ എല്ലാം എങ്ങനെ അറിഞ്ഞു എന്നത് മണികൂട്ടനെ ഞെട്ടിച്ചു ….. അവന്റെ കണ്ണീർ എല്ലാതിനുമുള്ള മറുപടി തന്ന് കഴിഞ്ഞിരുന്നു…….

35 Comments

  1. Happy birthday dear manoos…
    May allah bless you ❤..

  2. Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️

  3. Superb!!!
    Cheruthyi onnu pedpichu!!!
    Happy ending ayappol samadhanam ayi!!!
    Thanks!!

  4. പ്രമുഖ

    കഥ എന്തായാലും കൊള്ളാം?
    അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
    കുറച്ച് കൂടെ എഴുതാമായിരുന്നു

    ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
    അത് ഇനി ഉണ്ടാകുമോ

    ❤️❤❤️

  5. Nannayirunnu???

    Climax speed koodiyepole thonni
    Eby elsa evare patti climaxil parayunilla ath koodi venamayrnnuu
    Oru partin ollath ondd

  6. Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤

    1. മനൂസ്

      പെരുത്തിഷ്ടം പുള്ളെ??

  7. Sambavam kolllaamm avasanam antho poley allam mix ayapoley.

    1. ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??

  8. അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…

    1. പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??

  9. ❤❤❤❤❤

    1. ????

  10. പുള്ളേ ഇതും വായിക്കാം ❤️

    1. ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??

  11. എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.

    1. ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??

  12. നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…

    1. ??
      ഇയാളെ ഞാൻ എവിടെയോ …
      സണ്ണികുട്ടാ ???

      1. സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?

        1. ഇത് ഞാനല്ലേ… എന്താണ് സംശയം??

      2. Da thendi ikka ni illikale kadha evdeda kathirn maduth ayk muthe

        1. ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും

    2. ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??

  13. ??????????????_??? [«???????_????????»]©

    ❤️????????

    1. ????

    1. ??

    1. ??

    1. Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????

      1. ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??

        1. Ayn pokanum mathram kili undo anakk ?

    2. ??

Comments are closed.