വേഴാമ്പൽ (മനൂസ്) 2961

“അതേ ഫൈസി….. നാളുകൾ എണ്ണപ്പെട്ട,,, മരണം കാത്തു കിടക്കുന്ന ഒരു രോഗിയാണ് ഞാൻ……”
ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്തി..

കേട്ടത് വിശ്വസിക്കാൻ ആകാതെ ഫൈസി അവനെ തുറിച്ചു നോക്കി…..

“അതേടാ…. മരണത്തോട് മല്ലടിച് കൊണ്ടിരിക്കുന്ന ഒരു ക്യാൻസർ രോഗിയാണ് ഞാൻ….”

മണിക്കൂട്ടന്റെ ആ വാക്കുകളെ ഞെട്ടലോടെയെ ഫൈസികു നോക്കി കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ…..അവന്റെ ഉള്ളിൽ ദേഷ്യവും വിഷമവും ഒരേപോലെ നുരപൊന്തി..

“നിങ്ങളിൽ നിന്നും ഇത്രയും കാലം എനിക്ക് അത് മറച്ചു പിടിക്കേണ്ടി വന്നു…
എല്ലാരുടെയും സഹതപതോടെയുള്ള നോട്ടങ്ങൾ ചിലപ്പോൾ എന്റെ മനസ്സിനെ തളർത്തിയേക്കാം അതുകൊണ്ടാണ് പറയാതിരുന്നെ…..”

പുറത്തു ആർത്തലച്ചു പെയ്യുന്ന മഴയെ നോക്കി അവൻ പറഞ്ഞു..

ഫൈസിയുടെ കണ്ണുകൾ ഈറനണിഞ്ഞു..

“എന്തിന് വേണ്ടിയാടാ…. നമുക്ക് എവിടെ വേണേലും കൊണ്ട് ചികിൽസ നടത്താമായിരുന്നില്ലേ…… ഞങ്ങളെ അന്യരായിട്ടാണോ നീ കണ്ടത്…….”
ഇടറിയ സ്വരത്തോടെ ഫൈസി അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു….ഫൈസിയ്ക്ക് സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..

“അതല്ലടാ…. ഞാനും വളരെ വൈകി ആണ് അറിഞ്ഞത്…. നിങ്ങളാണ് എന്റെ ആകെയുള്ള ആശ്വാസം.. നിങ്ങൾ ഇത് അറിഞ്ഞാൽ വിഷമിക്കും അത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്….. എത്രയും നാൾ സന്തോഷത്തോടെ നിങ്ങളോടൊപ്പം കഴിയാൻ പറ്റുമോ അത്രയും നാള് അടിച്ചു പൊളിക്കണം….പിന്നെ എന്റെ അച്ഛന്റെയും അമ്മയുടെയും ലോകത്തേക്ക് പോകണം.. അവരെന്നെ കാതിരിക്കുന്നുണ്ടാകും…”

ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു നിർത്തിയപ്പോ കണ്ണീർ പൊഴിച് നോക്കി നിക്കാനെ ഫൈസിക് കഴിഞ്ഞുള്ളു…..

“അസിയോട് എന്താ പറയാഞ്ഞേ……”

“എന്തിനാ ഇത്‌ പറഞ്ഞു അവളെകൂടി വിഷമിപ്പിക്കുന്നെ…… ഈ വെറുപ്പ് കാട്ടിയതും അവളെ സ്വീകരിക്കാൻ തയ്യാറാകാത്തതും അതുകൊണ്ടാ…. എന്നെ കാത്തിരുന്നു അവളുടെ ജീവിതം തകരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല…..

അവളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു പക്ഷെ അവൾ തന്റെ സ്നേഹം എനിക്ക് നൽകിയിട്ടും അത് ആവോളം അനുഭവിക്കാനുള്ള യോഗം എനിക്കില്ല…..”

“ഏയ്… നിനക്ക് ഒന്നും സംഭവിക്കില്ല….. നമുക്ക് എന്ത് വേണേലും ചെയ്യാം…. പഴയ മണിക്കുട്ടൻ ആയി നീ തിരിച്ചു വരും…. എനിക്ക് പ്രതീക്ഷയുണ്ട്……”

വിങ്ങുന്ന മനസ്സോടെ ഫൈസി പറഞ്ഞു..

“പക്ഷെ ഇപ്പൊ എനിക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു …ജീവിതത്തിൽ ഇന്നുവരെ നഷ്ടങ്ങൾ മാത്രം നേടിയവന് ഇനി ജീവനും നഷ്ടമാകും….

അല്പനേരത്തേക്ക് ആണെങ്കിൽ മനസ്സിൽ തോന്നിയ സ്വാർത്ഥതയുടെ പേരിൽ എബിയോട് ചെയ്ത തെറ്റിന് പരിഹാരം കാണണം..

എന്റെ അവസാന ആഗ്രഹം എന്നോണം എബിയെയും അസിയേയും ഒരുമിപ്പിക്കാൻ നീ എന്റെ കൂടെ നിക്കുമോ ഫൈസി….”

മണിക്കുട്ടൻ തീരുമാണിച്ചുറപ്പിച്ച പോലെ പറഞ്ഞു..

“എന്താടാ….. എബി അറിഞ്ഞാൽ ഇതിനു സമ്മതിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ…..”

“അവൻ ഒരിക്കലും ഇത് അറിയാൻ പാടില്ല…. അവർ ഒന്നിക്കണം…. അത് കണ്ട് വേണം എനിക്ക് കണ്ണടയ്ക്കാൻ…..

എന്റെ അവസാന ആഗ്രഹമായി കണ്ട് നിനക്ക് എന്നോടൊപ്പം നിന്നൂടെ….”
ഒരു യാചന ഭാവത്തോടെ നിറഞ്ഞു തുളുമ്പിയ കണ്ണുമായി അവൻ ഫൈസിയെ നോക്കി……

“എടാ….. ഞാൻ …….”
അവനെ കരഞ്ഞുകൊണ്ട് വാരിപുണരാൻ അല്ലാതെ ഫൈസിക് മറുപടി പറയാൻ കഴിഞ്ഞിരുന്നില്ല …….

പുറത്തെ മഴയേക്കാൾ ശക്തിയിൽ അവരുടെ കണ്ണുകളിൽ നിന്നും കണ്ണീർ പൊഴിഞ്ഞു കൊണ്ടേയിരുന്നു…….

****************************************

പതിവിലും നേരത്തേ അന്ന് എബി എണീറ്റിരുന്നു…… പക്ഷെ ആ പ്രഭാതം അവന് കൂടുതൽ ഉന്മേഷം നൽകിയിരുന്നു….
അവൻ നേരെ പോയത് അപ്പച്ചന്റെ അടുത്തേക്കാണ്….. ഇനിയും താമസിപ്പിക്കാൻ പാടില്ല…. ഒരുപക്ഷേ അത് മനസ്സിന് എന്നുമൊരു തീരാ വേദന നൽകിയേക്കും…..

ഉമ്മറപ്പടിയിൽ ഇരിക്കുന്ന അപ്പച്ചനെ കണ്ടതും അവൻ ഒന്ന് പരുങ്ങിയെങ്കിലും… പോയ ധൈര്യം തിരിച്ചെടുത്തു അവൻ അപ്പച്ചനോട് പറയാൻ തീരുമാനിച്ചു……

“അപ്പച്ച…..”

“എന്നതടാ….. പൈസ വല്ലോം വേണോ…..”

അപ്പച്ചന്റെ ഗൗരവം നിറഞ്ഞ വാക്കുകൾ അവനെ വീണ്ടും തളർത്തി….. പക്ഷെ ഇത് ഇനിയും മനസ്സിൽ വക്കാൻ പാടില്ല….. പറഞ്ഞേ പറ്റു…. അവൻ തീരുമാനിച്ചു…..

അവന്റെ പരുങ്ങൽ കണ്ട അമ്മച്ചി കൂടി അവിടേക്ക് വന്നിരുന്നു……

“അപ്പച്ച എനിക്ക് ഒരു കുട്ടിയെ കണ്ട്‌ ഇഷ്ടപ്പെട്ടു….അവളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്……”

അവന്റെ വാക്കുകൾ കേട്ടതും റോസികുട്ടി ആകെ പകച്ചു പോയി…..അവന്റെ ഏതാഗ്രഹത്തിനും സമ്മതം മൂളുന്ന അമ്മച്ചിക്ക് അതും ഇഷ്ടമായിരുന്നു… പക്ഷെ ഫിലിപ്പിന്റെ പ്രതികരണം ആണ് അവരെ ഭയപ്പെടുത്തുന്നത്…….

“അപ്പച്ചൻ എന്താ ഒന്നും പറയാത്തത്…..”

“അല്ല ഇതും നിന്റെ കളി തമാശ ആണൊന്ന് ആർക്കറിയാം…… നീ ഇപ്പോഴും ജീവിതത്തെ അങ്ങനെ അല്ലെ കണ്ടിട്ടുള്ളു……”

എബിയുടെ മുഖത്ത് നോക്കാതെ അയാൾ പറഞ്ഞു..

“അല്ല അപ്പച്ച…. ഇത്‌ അങ്ങനെ അല്ല..ഇത് ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ്…..അങ്ങനെ ആല്ലെങ്കിൽ അപ്പച്ചന്റെ മുന്നിൽ വന്ന് എനിക്കു ഇത്ര ധൈര്യത്തോടെ ഇത്‌ പറയാൻ കഴിയില്ല….”

“കൊച്ചു ഏതാടാ…… അറിയാവുന്ന ആണോ…”
റോസികുട്ടിയുടെ വക ആയിരുന്നു ചോദ്യം…. ഒരു ആശ്വാസത്തിന്റെ കുളിര് ആ ചോദ്യത്തിൽ ഉണ്ടായിരുന്നു…..

“കുരിശിങ്കലെ വർഗീസ്‌ അച്ചായന്റെ മോള് ആണ്……”

റോസികുട്ടിയും ഫിലിപ്പും ആദ്യമൊന്നു ഞെട്ടിയെങ്കിലും ഒരു ചെറു ചിരി പിന്നീട് അവരുടെ ചുണ്ടിൽ വിരിഞ്ഞു…..

“എന്ന ആ ഫൈസിയേയും മണിക്കുട്ടനെയും കൂടെ വിളി നമുക്ക് ഇന്ന് തന്നെ പോയി പെണ്ണ് ചോദിച്ചു കളയാം….. അവൻ ഇവിടേക്കാണെങ്കിൽ മോളെ തരാതിരിക്കില്ല…”
അപ്പച്ചൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു….

“ശരി അപ്പച്ച….”
എബിയുടെ മുഖത് സന്തോഷം നിറഞ്ഞു……എന്തോ നേടിയത് പോലൊരു തോന്നൽ എബിക്കു തോന്നി…. അവന്റെ മനസ്സിനെ അലട്ടിയ പ്രശ്നത്തിന് പകുതി സമാധാനം ആയ പോലെ തോന്നി…..

****************************************

അസിയുടെ വീട്ടിലേക് എബിക്കും ഫൈസിക്കും അപ്പച്ചനും ഒപ്പം കാറിൽ പോകുമ്പോഴും അവന്റെ മനസ്സു വിങ്ങുക യായിരുന്നു…..

നഷ്ടപ്പെടുന്നത് എത്ര വിലപ്പെട്ടതാണെന്നു അവന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു……

കാറിന്റെ മുൻ സീറ്റുകളിൽ ഇരിക്കുന്ന എബിയും അപ്പച്ചനും ഓരോന്നു പറഞ്ഞു ചിരുക്കുന്നുണ്ടെങ്കിലും ഫൈസിക്കും മണിക്കുട്ടനും ആ ചിരിയിൽ പങ്കുചേരാൻ കഴിഞ്ഞില്ല…..

അസിയുടെ മുഖം അവന്റെ ഉള്ളം കീറി മുറിച്ചു കൊണ്ടിരുന്നു…. അപ്രതീക്ഷിതമായി തീരുമാനിച്ച ഈ പെണ്ണ് ചോദിക്കലിൽ നിന്നും അവന് പെട്ടെന്ന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല……ആരും കാണാതെ ഒഴുകി വന്ന കണ്ണുനീരിനെ അവൻ തുടച്ചു കൊണ്ടേയിരുന്നു…..

കാർ കുറച്ച് സമയത്തിന് ശേഷം അസിയുടെ വീട്ടിൽ എത്തി…… അവളുടെ ആ വലിയ വീട് കണ്ട്‌ അവന്റെ മനസ്സും പറഞ്ഞു എന്തുകൊണ്ടും അസിക്കു ചേരുന്നത് എബി ആണ് ,,സാധാരണക്കാരനായ താൻ ആണ് അവളെ നഷ്ടപെടേണ്ടവൻ……

അവന്റെ ശരീരം തളരുന്നത് പോലെ അവന് തോന്നി….

അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട് വര്ഗീസ് ആദ്യം ഒന്നു അമ്പരന്നെങ്കിലും പിന്നീട് പുഞ്ചിരിയുമായി അവരെ സ്വീകരിച്ചു…… ഒരു കൈ താങ്ങായി ഫൈസിയേയും കൂട്ടു പിടിച്ചു കൊണ്ട് മണിക്കുട്ടനും അവരോടൊപ്പം വീട്ടിലേക്ക് കയറി….

35 Comments

  1. Happy birthday dear manoos…
    May allah bless you ❤..

  2. Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️

  3. Superb!!!
    Cheruthyi onnu pedpichu!!!
    Happy ending ayappol samadhanam ayi!!!
    Thanks!!

  4. പ്രമുഖ

    കഥ എന്തായാലും കൊള്ളാം?
    അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
    കുറച്ച് കൂടെ എഴുതാമായിരുന്നു

    ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
    അത് ഇനി ഉണ്ടാകുമോ

    ❤️❤❤️

  5. Nannayirunnu???

    Climax speed koodiyepole thonni
    Eby elsa evare patti climaxil parayunilla ath koodi venamayrnnuu
    Oru partin ollath ondd

  6. Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤

    1. മനൂസ്

      പെരുത്തിഷ്ടം പുള്ളെ??

  7. Sambavam kolllaamm avasanam antho poley allam mix ayapoley.

    1. ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??

  8. അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…

    1. പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??

  9. ❤❤❤❤❤

    1. ????

  10. പുള്ളേ ഇതും വായിക്കാം ❤️

    1. ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??

  11. എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.

    1. ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??

  12. നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…

    1. ??
      ഇയാളെ ഞാൻ എവിടെയോ …
      സണ്ണികുട്ടാ ???

      1. സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?

        1. ഇത് ഞാനല്ലേ… എന്താണ് സംശയം??

      2. Da thendi ikka ni illikale kadha evdeda kathirn maduth ayk muthe

        1. ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും

    2. ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??

  13. ??????????????_??? [«???????_????????»]©

    ❤️????????

    1. ????

    1. ??

    1. ??

    1. Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????

      1. ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??

        1. Ayn pokanum mathram kili undo anakk ?

    2. ??

Comments are closed.