അവരുടെ സംഭാഷണങ്ങളെല്ലാം കേട്ടുകൊണ്ട് അപ്പോഴും രണ്ട് കണ്ണുകൾ അവിടെ മറഞ്ഞു നിൽപ്പുണ്ടായിരുന്നു……
*****************************************
തിരിച്ചു വീട്ടിൽ എത്തിയിട്ടും മണിക്കൂട്ടന്റെ മനസ്സ് കലങ്ങി മറിയുകയായിരുന്നു….. താൻ പറഞ്ഞതൊക്കെ ശരിയായിരുന്നോ എന്ന് പോലും അവൻ ചിന്തിച്ചു….. തന്റെ സ്വാർത്ഥമായ ആഗ്രഹത്തിന് വേണ്ടി എബിയുടെ സ്നേഹം നിഷേധിക്കാൻ അവളോട് പറഞ്ഞതോർത് അവൻ സ്വയം പുച്ഛിച്ചു….
അപ്പോഴാണ് കതകിൽ ഒരു മുട്ടു കേൾക്കുന്നത്…. അവൻ വാതിൽ തുറന്നതും മഴ നനഞ്ഞു കുളിച്ച് നിൽക്കുന്ന എബിയെ ആണ് കണ്ടത്…..
അവന്റെ കണ്ണുകളിൽ എന്തോ ഒരു തീക്ഷ്ണത മിന്നുന്നത് പോലെ മണിക്കുട്ടനു തോന്നി…… മണിക്കുട്ടൻ ഓരോന്നു ചോദിച്ചെങ്കിലും ഒരു ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് അവനു കിട്ടിയത് എബിയിൽ നിന്നും…..
അവന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന് മണിക്കുട്ടനു മനസ്സിലായി…. എബി എല്ലാം അറിഞ്ഞിരിക്കുമോ എന്ന് അവൻ ഭയപ്പെട്ടു…. പക്ഷെ തന്നിൽ നിന്നുമല്ലാതെ അവൻ അറിയാൻ വഴിയില്ല എന്നത് അവനു ആശ്വാസം നൽകി…..
മഴ മാറിയിട്ട് പോകാം എന്ന മണിക്കൂട്ടന്റെ വാക്ക് പോലും കേൾക്കാതെ എബി പെട്ടെന്നു തന്നെ അവിടെ നിന്ന് പോയി….അവന്റെ മനസ്സിനെ എന്തോ ഒന്ന് അലട്ടുന്ന തായി അവന് തോന്നി…..
എബിയുടെ പെട്ടെന്നുള്ള മാറ്റം അവനെ അത്ഭുതപെടുത്തി……
******************************************
രാത്രി ഏറെ വൈകിയിട്ടും മണിക്കുട്ടന് ഉറങ്ങാൻ കഴിഞില്ല….. കതകിലുള്ള മുട്ടാണ് അവനെ വീണ്ടും ചിന്തയിൽ നിന്നും ഉണർത്തിയത്….. എബി ആയിരിക്കുമെന്ന ചിന്തയിൽ അവൻ പോയി വാതിൽ തുറന്നെങ്കിലും കണ്ടത് ഫൈസിയെ ആണ്…
“നീയും അസിയും തമ്മിൽ എന്താണ് ബന്ധം… കുന്നിൻ ചെരുവിലെ ആ കാഴ്ച അത് എബിക്കു വേണ്ടിയായിരുന്നില്ലെന്നു അറിയാം ..
അതുകൊണ്ട് മാത്രമാണ് അവനോട് ഞാൻ ഇതുവരെ പറയാഞ്ഞത്….ഇനി എനിക്ക് നിന്റെ നാവിൽ നിന്ന് തന്നെ ഇത് അറിയണം ……..”
അവന്റെ ശബ്ദം കനത്തതായിരുന്നു……
ഫൈസിയുടെ എടുത്തടിച്ചുള്ള ചോദ്യത്തിൽ മണിക്കുട്ടൻ പതറി….
ഒന്നും മിണ്ടാതെയുള്ള മണിക്കൂട്ടന്റെ നിൽപ് ഫൈസിയെ ചൊടിപ്പിച്ചു……
“പറയടാ…… നിങ്ങൾ തമ്മിൽ എന്താണ്….”
അവൻ വീണ്ടും ചോദിച്ചു….”
“അവൾ എന്റെ പെണ്ണായിരുന്നു……”
പൊടുന്നനെയുള്ള അവന്റെ ആ മറുപടിയിൽ ഫൈസി ഞെട്ടി……
മണിക്കുട്ടൻ തുടർന്നു….
“ഒന്നും ആരും അറിയരുതെന്ന് വിചാരിച്ചാണ് അവളെ പോയി കണ്ടത്…. പക്ഷെ ഇപ്പൊ തോന്നുന്നു…. ഒരാളെങ്കിലും എല്ലാം അറിയണമെന്ന്…. എല്ലാം പറയാം….”
അവൻ ഓർമകളിലേക്ക് വീണ്ടും യാത്ര ചെയ്തു………
അച്ഛന്റെ മരണ ശേഷം എനിക്ക് അമ്മയും അമ്മക്ക് ഞാനും മാത്രമായിരുന്നു കൂട്ട്….. പട്ടിണി കൂടാതെ ജീവിക്കാൻ ഉള്ളതൊക്കെ അച്ഛൻ നേരത്തെ സമ്പാദിച്ചു വച്ചിട്ടായിരുന്നു പോയത്….. ഡിഗ്രി പൂർത്തിയാക്കിയെങ്കിലും സ്വന്തമായുള്ള പുരയിടത്തിലെ കൃഷിയും നാട്ടുകാര്യങ്ങളും ആയി പോകാനായിരുന്നു, എനിക്ക് എന്നും പ്രിയം…. മകനെ എന്നും പിന്തുണച്ചിട്ടുള്ള അമ്മക്കും അതായിരുന്നു ഇഷ്ടവും……
അങ്ങനെ സന്തോഷകരമായി ജീവിച്ചു പോകുകയായിരുന്നു…….
അങ്ങനെ ഇരിക്കെ യാദൃച്ഛികമായിട്ടാണ് അസി എന്റെ ജീവിതത്തിലേക്ക് വരുന്നത്…. എന്റെ വീടിനടുത്തുള്ള ഹോസ്റ്റലിൽ ആയിരുന്നു അവളുടെ താമസം…. ഇടക്കൊക്കെ ഉള്ള കണ്ടുമുട്ടലുകളിൽ ഉള്ള പരിചയം മാത്രം…..
പക്ഷെ ആ ഹോസ്റ്റലിൽ താമസിക്കുന്നവർ മുഴുവൻ പണക്കാരുടെ കുട്ടികളായിരുന്നു…. കുറച്ചു കുട്ടികൾക്ക് അതിന്റെതായ അഹങ്കാരവും ഉണ്ടായിരുന്നു… അതുകൊണ്ട് അവളെ മനസ്സുകൊണ്ട് ഇഷ്ടപെട്ടെങ്കിലും പുറമെ പ്രകടിപ്പിക്കാൻ ശ്രമിക്കാതെ ഒഴിഞ്ഞു മാറിയിരുന്നത്…..
അവളുടെ ഹോസ്റ്റലിൽ താമസിക്കുന്ന സുഹൃത്തുക്കൾ വന്ന വണ്ടി ഒരു കുട്ടിയെ ഇടിച്ചു…. എന്നിട്ടും അവനെ ഹോസ്പിറ്റലിൽ കൊണ്ടു പോകാതെ അവർ രക്ഷപെട്ട സംഭവം ആണ് എല്ലാത്തിനും തുടക്കം….ആ കുട്ടിയുടെ ഹോസ്പിറ്റൽ ചിലവ് വഹിക്കണം എന്ന മാന്യമായ ആവശ്യവും ആയി ചെന്ന എന്നെ അവളുടെ സുഹൃത്തുക്കൾ കളിയാക്കി വിടുകയാണ് ഉണ്ടായത്….
ഒടുവിൽ അവരെ നാട്ടുകാരുടെ മുന്നിൽ ഇട്ട് തിരിച്ചു കളിയാക്കി നിർബന്ധപൂർവം അവരെക്കൊണ്ട് സമ്മതിപ്പിക്കേണ്ടി വന്നു……അതും അവർ ആർഹിച്ചിരുന്നതാണ്…. കാരണം ഒരു മനുഷ്യന്റെ ജീവന് പോലും വില കല്പിക്കാത്ത അവരെ പിന്നെ എന്താണ് ചെയ്യേണ്ടിയിരുന്നത്……
അപ്പോഴും ആ കൂട്ടത്തിൽ അസി ഇല്ലാതിരുന്നത് അവളിൽ എനിക്കുള്ള മതിപ്പ് കൂട്ടിയിരുന്നു…..
പിന്നീട് കുറച് ദിവസങ്ങൾക്കു ശേഷം അസി അവർക്കു വേണ്ടി എന്നോട് മാപ്പ് ചോദിച്ചു….ആ വിനയവും നിഷ്കളങ്കതയും എന്നെ അവളിലേക്ക് ആകർഷിച്ചു….
പിന്നീടുള്ള ദിവസങ്ങളിൽ അത് അൽപ നേരമുള്ള പുഞ്ചിരി നിറഞ്ഞ സഭാഷണങ്ങളിലേക്ക് വഴിമറിയിരുന്നു…. എന്തോ അവളിലേക്ക് മനസ്സ് വല്ലാണ്ട് ചാഞ്ഞിരുന്നു….. എല്ലാം തുറന്നു പറയാറുള്ള അമ്മയോട് എനിക്കു അസിയുടെ കാര്യവും മറച്ചു വാക്കാനായില്ല…
“അവരൊക്കെ വലിയ വീട്ടിലെ പിള്ളേരാണ്… നമ്മള് കൂട്ടിയ കൂടില്ല കുട്ടി…”
എന്ന അമ്മയുടെ ഉപദേശത്തിന് മനസ്സിനെ അടക്കി നിർത്താൻ കഴിഞ്ഞു…. പിന്നീട് അവളുമായുള്ള സംസാരം കുറച്ചു…. ഞാൻ പഴയ അമ്മ മാത്രമുള്ള ലോകത്തേക്ക് തിരിച്ചു വരാൻ ശ്രമിച്ചു കാരണം എനിക്ക് അമ്മയാണ് എല്ലാം……
പക്ഷെ ഞാൻ ഒഴിഞ്ഞു മാറുംതോറും അവൾ എന്നോട് കൂടുതൽ അടുത്തിരുന്നു…. ഒടുവിൽ അവൾ അവളുടെ മനസ്സിലുള്ള ഇഷ്ടം എന്നോട് പറയുകയും ചെയ്തു… ഒരുപാട് കേൾക്കാൻ ആഗ്രഹിച്ചതാണെങ്കിലും അമ്മയുടെ വാക്കുകളെ ധിക്കരിക്കാൻ വയ്യാതെ ഞാൻ ഒഴിഞ്ഞുമാറി….
പക്ഷെ അധിക കാലം അവളുടെ ഇഷ്ടം കണ്ടില്ലെന്നു നടിക്കാനും എനിക്ക് ആയില്ല…..
ഈ ലോകത് ആരെതിർത്താലും അവൾ എന്റെ മാത്രം ആയിരിക്കുമെന്നും ജാതിയും മതവും അവൾക്കു പ്രശ്നമല്ലെന്നും അവൾ എനിക്ക് വാക്ക് തന്നിരുന്നു….
പിന്നീട് പ്രണയത്തിന്റെ നാളുകൾ ആയിരുന്നു….അവളും ഒരുമിച്ചുള്ള ജീവിതം ഞാൻ സ്വപ്നം കണ്ട് തുടങ്ങി….. അവൾ എന്റെ വീട്ടിലേക്കു വരുകയും അമ്മയും ആയി സംസാരിക്കാറുണ്ടായിരുന്നു….
ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ അമ്മയേയും കൈയിലെടുത്തു….. സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന എന്റെ അമ്മ അവളേയും സ്നേഹിച്ചു തുടങ്ങി ഒരു മകളായി………
പക്ഷെ ഇതെല്ലാം സ്നേഹത്തിന്റെ വില അറിയാത്ത പണത്തിന്റെ അഹങ്കാരത്തിൽ കഴിയുന്ന ഒരു പറ്റം ചെറുപ്പക്കാരികളുടെ വെറും പ്രതികാരം ആയിരുന്നെന്ന് ഞാനോ ന്റെ പാവം അമ്മയോ അറിഞ്ഞിരുന്നില്ല…..
അവളുടെ സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് അവള് നിർബന്ധിച്ചു എന്നെ അവളുടെ ഫ്രണ്ടിന്റെ വീട്ടിൽ ബർത്ഡേ പാർട്ടിക്ക് ക്ഷണിച്ചത്…. പക്ഷെ ആ ഒറ്റ ദിവസം കൊണ്ട് എന്റെ ജീവിതം വല്ലാതെ മാറി മറിയുമെന്നു ഞാൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല…..
അവളുടെ ക്ഷണപ്രകാരം ഫ്രണ്ടിന്റെ വീട്ടിൽ എത്തിയ എന്നെ അവർ വളരെ സ്നേഹപൂർവം ആണ് സ്വീകരിച്ചത് പക്ഷെ അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന വെറുപ്പിന്റെ കണിക എനിക്ക് കാണാൻ കഴിഞ്ഞില്ല…..
അസിയെ തിരക്കിയെങ്കിലും ഉടൻ വരുമെന്നാണ് അറിയിച്ചത്…….
വീട് ചുറ്റി കാണാൻ ആയുള്ള അവരുടെ ക്ഷണം വലിയൊരു തന്ത്രം ആയിരുന്നെന്ന് ഞാൻ അറിഞ്ഞിരുന്നില്ല….. അതിൽ അവർ വിജയിക്കുകയും ചെയ്തു…. വളരെ മര്യാദ പൂർവം എന്നെ മുകൾ നിലയിലെ മുറിയിൽ എത്തിച്ച എന്നെ അവർ ആ റൂമിൽ പൂട്ടിയിട്ടു…..
പെട്ടെന്നുണ്ടായ ഈ പ്രവർത്തിയിൽ ഞാൻ ആകെ പതറിയിരുന്നു….. എത്ര തട്ടി വിളിച്ചിട്ടും ആ വാതിൽ തുറന്നില്ല…. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ആകെ പകച്ചു….
പൊടുന്നനെയാണ് ആ വാതിൽ തുറന്നത്…..അന്ന് ആ കുട്ടിയുടെ പേരിൽ ഞാൻ വഴക്കുണ്ടാക്കിയ അവളായിരുന്നു അത്,, അവരുടെ ലീഡർ….. അവളുടെ കണ്ണുകളിൽ എന്തോ നേടിയ ഒരു തിളക്കം ഉണ്ടായിരുന്നു,,….
പിന്നീട് അവൾ പറഞ്ഞ വാക്കുകൾക്കു എന്നെ ചുട്ടു പൊള്ളിക്കാനുള്ള ശക്തി ഉണ്ടായിരുന്നു….. നാട്ടുകാരുടെ മുന്നിൽ അവരെ അപമാനിച്ച എന്നെ അതേ നാട്ടുകാരുടെ മുന്നിൽ അപമാനിക്കുക…. അതിന് വേണ്ടി ആണ് അസിയുടെ എന്നോടുള്ള പ്രണയം…..
കേട്ടത് വിശ്വസിക്കാൻ ആകാതെ ഞാൻ തരിച്ചു നിന്നു…. അവൾ പറയുന്നതൊന്നും സത്യമകരുതെ എന്നു പ്രാർത്ഥിച്ചു…. അസിയുടെ സ്നേഹത്തിൽ അപ്പോഴും ഞാൻ വിശ്വസിച്ചിരുന്നു….. പക്ഷെ അപ്പോഴും ഉള്ളിൽ എവിടെയൊക്കെയോ ചില സംശയങ്ങൾ ജനിച്ചിരുന്നു…..
ഇന്ന് രാവിലെ വരെ എന്നോടൊപ്പം വരാമെന്ന് പറഞ്ഞിരുന്നവൾ പെട്ടെന്ന് വേറെ എവിടെയോ പോകുകയും എന്നോട് തനിച്ചു പോകാൻ ആവശ്യപ്പെട്ടതും എന്നിലെ സംശയത്തെ ബലപ്പെടുത്തി……
അസി കൂടി എന്നെ ചതിച്ചെന്നു മനസ്സിലായപ്പോ ഞാൻ ആകെ തകർന്നു….
പെട്ടെന്നാണ് എന്റെ മുഖത്തേക്ക് അവൾ തന്റെ മേൽവസ്ത്രം ഊരി വീശുന്നത്..,, അപ്പോഴേക്കും അവരുടെ പദ്ധതി എനിക്കു മനസ്സിലായി കഴിഞ്ഞിരുന്നു….
ചതിക്കപ്പെട്ടത്തിന്റെ അമർഷവും ഒരു പെണ്ണ് നിധി പോലെ കാത്തു സൂക്ഷിക്കേണ്ട ശരീരം വെറും പ്രതികാരത്തിനു വേണ്ടി ഉപയോഗിക്കുന്ന ആ പെണ്ണിനോടുള്ള ദേഷ്യവും കാരണം ഞാൻ അലറി…..
അടുത്ത അവളുടെ ശ്രമം തടയാനായി ഞാൻ അവളെ പിടിക്കാൻ ഒരുങ്ങിയതും എന്നെ തള്ളിയിട്ടുകൊണ്ടു ഉച്ചത്തിൽ നിലവിളിച്ചു അവൾ വാതിൽ തുറന്ന് വെളിയിലേക്ക് ഓടി….അവൾക്കു പിന്നാലെ ഓടിയ എനിക്ക് പക്ഷെ അപ്പോഴേക്കും ജീവിതം കൈ വിട്ട് പോയിരുന്നു……
അവളുടെ നിലവിളിയിൽ അതിനകം വീടിനു ചുറ്റും ആളുകൾ കൂടിയിരുന്നു…. താഴേക്ക് ചെന്ന ഞാൻ കണ്ടത് കോപത്താൽ ചുവന്ന കണ്ണുകൊണ്ട് എന്നെ നോക്കി നിൽക്കുന്ന അസിയെ ആണ്……
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….. പക്ഷെ ആ രംഗം എന്നെ കൂടുതൽ വിഭ്രാന്തിയിലേക്കു ആഴ്ത്തി….നാട്ടുകാരുടെ മുന്നിൽ അപമാന ഭാരത്താൽ ഞാൻ തല കുനിച്ചു നിന്നു….. ഉള്ളിന്റെ ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെ കരയുന്ന അസിയുടെ സുഹൃത്തിനെ ഞാൻ കണ്ടു…..
മറ്റു കൂട്ടുകാരികളുടെ മികച്ച അഭിനയം കൂടി ആയപ്പോൾ നാട്ടുകാർക്കും പോലീസിനും ഞാൻ പെണ്ണ് പിടിയനാണെന്നു ബോധ്യം വന്നു…..
പോലിസ് സ്റ്റേഷന്റെ ഉള്ളിൽ കരഞ്ഞുകൊണ്ട് ഓടി വരുന്ന എന്റെ അമ്മയെ ആണ് ഞാൻ ജീവനോടെ അവസാനമായി കാണുന്നത്….. തല കുനിച്ച് നിക്കേണ്ട ഒരു അവസ്ഥയും ജീവിതത്തിൽ നേരിട്ടിട്ടില്ലാത്ത എന്റെ പാവം അമ്മക്ക് അത് താങ്ങാൻ കഴിഞ്ഞില്ല….
തല്ലി ചതച്ച് ഇരുമ്പഴിക്കുള്ളിൽ ആക്കിയ സ്വന്തം മകന്റെ അവസ്ഥ കണ്ട ‘അമ്മ ഹൃദയം പൊട്ടി അവിടെ പിടഞ്ഞു വീണ് മരിച്ചു……ഒരു വാതിലിന് അപ്പുറം സ്വന്തം ‘അമ്മ പിടഞ്ഞു വീഴുന്നത് അടുത്തുണ്ടായിട്ടും നോക്കി നിക്കേണ്ടി വന്ന ഒരു മകന്റെ അവസ്ഥ അത് അനുഭവിച്ചു അറിയണം……
അത്രയും പറഞ്ഞപ്പോഴേക്കും മണിക്കൂട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. അവൻ പൊട്ടിക്കരഞ്ഞു പോയി…. ഫൈസി എന്ത് പറയണമെന്ന് അറിയാതെ നിന്നു….
“അസിയെ പിന്നീട് കണ്ടിട്ടില്ലേ…”
ഫൈസി ചോദിച്ചു….
“അമ്മയുടെ മരണം…. അത് അവർ പ്രതീക്ഷിച്ചിരുന്നില്ല….. പെട്ടെന്ന് തന്നെ അവർ കേസ് പിൻവലിച്ചു…. മാനുഷിക പരിഗണനയുടെ പുറത്ത് പരാതി പിൻവലിച്ചു ജീവിക്കാൻ ഒരു അവസരം തന്നു…..
അല്ല…. പണം കൊണ്ട് അവർ അങ്ങനെ ആക്കി തീർത്തു…..അമ്മയുടെ മരണം നടന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം അവൾ എന്നെ കാണാൻ വന്നിരിന്നു….ഒരു മാപ്പ് പറച്ചിലുമായി….
പക്ഷെ അപ്പോഴേക്കും എനിക്ക് എല്ലാം നഷ്ടമായിരുന്നില്ലേ….. അന്ന് തോന്നിയ ദേഷ്യത്തിന് അവളെ ഞാൻ ഒരുപാട് തല്ലി…. പക്ഷെ പിന്നെ അതോർത് ഞാൻ ഒരുപാട് കരഞ്ഞിരുന്നു….”
പെട്ടെന്നുള്ള എന്റെ ആ വാക്കുകൾ വിശ്വാസം വരാത്ത പോലെ ഫൈസി എന്നെ സംശയത്തോടെ നോക്കി…
“അതേടാ…. അവളും എന്നെ പോലെ ചതിക്കപെടുകയായിരുന്നു…..അവരുടെ കൂടെ ചേർന്ന് എന്നെ സ്നേഹിച്ചു ചതിക്കാൻ നോക്കിയ അവൾ പിന്നീട് എന്റെയും അമ്മയുടെയും നിഷകളങ്കമായ സ്നേഹത്തിനു മുന്നിൽ മനസ്സാൽ കീഴടങ്ങിയിരുന്നു…..
അവളുടെ സുഹൃത്തുക്കളുടെ മുന്നിൽ എനിക്ക് വേണ്ടി പലപ്പോഴും വാദിച്ചിരുന്നു…. പക്ഷെ അത് മനസ്സിലാക്കിയ അവർ സൗഹൃദം കൂടാൻ എന്ന വ്യാജേന അവളെ തെറ്റിദ്ധരിപ്പിച്ചു ആ വീട്ടിൽ എന്നെ എത്തിക്കുകയായിരുന്നു….
അവരുടെ ഉദ്ദേശംപോലെ തന്നെ അവളെയും അവിടെ നിന്ന് മാറ്റാൻ അവർക്കു കഴിഞ്ഞു…
പെട്ടെന്ന് ആ സാഹചര്യത്തിൽ എന്നെ കണ്ടപ്പോൾ അവളും വിശ്വസിചു
പോയതാകം…..ഒരു പെണ്ണും തന്റെ മാനം വിറ്റു പകരം വീട്ടില്ല എന്ന് പാവം അവളും വിശ്വസിച്ചിരിക്കാം……
ഇതെല്ലാം വളരെ വൈകി ആണ് ഞാൻ അവരുടെ ഹോസ്റ്റൽ വാര്ഡനിൽ നിന്നും അറിയുന്നത്…..അവരുടെ പ്ലാനുകൾ എല്ലാം ദൈവത്തിന്റെ ശക്തിയിൽ ആ വാർഡന്റെ ചെവികളിൽ എത്തിയിരുന്നു……
എന്നെ പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് അസിയും ഈ വിവരങ്ങൾ എല്ലാം അറിയുന്നതും…”
“ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞില്ലേ മണിക്കൂട്ടാ….. ഇനി അവളെ സ്വീകരിച്ചുകൂടെ…”
“ഇല്ല ഫൈസി…എനിക്ക് അതിന് കഴിയില്ല…..എബിയുടെ ഇഷ്ടം നിരസിച്ചു അവനെ തിരുത്താൻ അവളോട് പറഞ്ഞ വെറും സ്വാർത്ഥനായ കൂട്ടുകാരൻ ആണ് ഞാൻ…. അത്രക്കും ഞാൻ അവളെ ഇഷ്ടപ്പെട്ടിരുന്നു…. പക്ഷെ ആ തെറ്റ് തിരുത്തണം …..”
“എന്തിന് വേണ്ടി…. എബിക്കു വേണ്ടിയോ…. അവൻ ഇപ്പോഴല്ലേ അവളെ സ്നേഹിച്ചു തുടങ്ങിയെ…. അതിനും മുൻപ് നിങ്ങൾക്കു പരസ്പരം ഇഷ്ടമായിരുന്നില്ലേ ……
ഇത് അറിഞ്ഞാൽ അവൻ മുന്നിട്ട് നിന്ന് നിങ്ങളെ ഒന്നിപ്പിക്കും….. നിനക്ക് അറിയില്ലേ അവനെ… പിന്നെ എന്തിന് മണിക്കൂട്ടാ നിന്റെ ഈ ഒളിച്ചോട്ടം…..ആർക്കു വേണ്ടി…..”
“എന്റെ അസിയുടെ നല്ല ഭാവിക്ക് വേണ്ടി…..”
“നിന്റെ കൂടെ അല്ലാതെ അവൾക് എന്ത് ഭാവി..”
ഫൈസി പറഞ്ഞു..
“എന്റെ കൂടെ അവൾക് ഒരു ജീവിതം ഇനി സാധിക്കില്ല….”
മണിക്കൂട്ടന്റെ വാക്ക് കേട്ടു സംശയത്തോടെ ഫൈസി അവനെ നോക്കി……
Happy birthday dear manoos…
May allah bless you ❤..
Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️
Superb!!!
Cheruthyi onnu pedpichu!!!
Happy ending ayappol samadhanam ayi!!!
Thanks!!
പ്രമുഖ
കഥ എന്തായാലും കൊള്ളാം?
അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
കുറച്ച് കൂടെ എഴുതാമായിരുന്നു
ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
അത് ഇനി ഉണ്ടാകുമോ
❤️❤❤️
Nannayirunnu???
Climax speed koodiyepole thonni
Eby elsa evare patti climaxil parayunilla ath koodi venamayrnnuu
Oru partin ollath ondd
Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤
പെരുത്തിഷ്ടം പുള്ളെ??
Sambavam kolllaamm avasanam antho poley allam mix ayapoley.
ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??
അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…
പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??
❤❤❤❤❤
????
പുള്ളേ ഇതും വായിക്കാം ❤️
ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??
എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.
ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??
നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…
??
ഇയാളെ ഞാൻ എവിടെയോ …
സണ്ണികുട്ടാ ???
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?
ഇത് ഞാനല്ലേ… എന്താണ് സംശയം??
Da thendi ikka ni illikale kadha evdeda kathirn maduth ayk muthe
ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും
ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??
❤️????????
????
?
??
❤
??
1 st
Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????
ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??
Ayn pokanum mathram kili undo anakk ?
??