“നീ ഓഫീസിൽ വിളിക്ക്….. എന്നിട്ട് ചോദിക്ക്…”
പക്ഷെ അവിടെ വിളിച്ചിട്ടും മണിക്കുട്ടനെ അവർക്കു ഫോണിൽ കിട്ടിയില്ല…..അവൻ അവധിയിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്…..
“എടാ എബി…. അവൻ ഒരു ആഴ്ച ലീവ് ആണെന്ന്……”
“ഏയ്…. ലീവോ….. ഓഫീസിൽ ഒരുപാട് ജോലി ഉണ്ടെന്ന് പറഞ്ഞല്ലേ അവൻ നമ്മളെ ഒന്ന് കാണാൻ പോലും നിൽക്കാതെ പെട്ടെന്ന് പോയേ…..പിന്നെ എന്നാത്തിനാ ലീവ് എടുത്തെ…….”
സംശയത്തോടെ എബി ചിന്തിച്ചു..
“അതാ ഞാനും ആലോചിക്കുന്നെ…..”
“അന്ന് വീട്ടിൽ വന്ന് എന്നേ ഒരുപാട് സമാധാനിപ്പിച്ചു പോയവനാ…..”
“ഇനി പഴയ പോലെ വല്ലതും……”
ഫൈസി ഒരല്പം ആശങ്കയോടെ എബിയോട് ആരാഞ്ഞു..
“ഏയ്…. അവൻ ഇപ്പൊ ഒരുപാട് മാറിയില്ലേ….”
“നമുക്ക് ഒന്ന് അവിടെ വരെ പോയേച്ചും വന്നാലോടാ….. എന്നാ പറയുന്നു….”
“പോകാം…. കാര്യം അറിയണമല്ലോ…..”
ഇരുവരും അവനെ കാണുവാനായി പോകാൻ ഉറപ്പിച്ചു..
****************************************
എബിയും ഫൈസിയും എറണാകുളത്തുള്ള അവന്റെ യാത്ര തിരിച്ചു.. അവൻ അവിടെ കാണുമെന്ന ഒരു നേരിയ പ്രതീക്ഷ അവർക്ക് ഉണ്ടായിരുന്നു….
നീണ്ട യാത്രക്കു ഒടുവിൽ അവർ അവിടെ എത്തിച്ചേർന്നു…..കാറിൽ നിന്നും ഫൈസി യോടൊപ്പം ഇറങ്ങിയ എബി ആ വീടിനെ നോക്കി കുറച്ച് നേരം അങ്ങനെ നിന്നു…പഴയ ഓർമകൾ അവന്റെ മനസ്സിലേക്ക് കടന്ന് വന്നു..
കുട്ടിക്കാലത്തു അപ്പച്ചന്റെ ഇവിടുത്തെ ബിസിനെസ്സ് നോക്കാൻ വേണ്ടിയാണ് ഇങ്ങോട്ടേക്ക് താമസം മാറ്റിയത് തന്റെ കുടുംബം….ആ സമയത്താണ് താൻ മണിക്കുട്ടനുമായി കൂട്ടു കൂടിയത്..
സ്കൂൾ മാഷ് ആയിരുന്ന അവന്റെ അച്ഛനും സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവന്റെ അമ്മയും തന്നെയും ഒരുപാട് സ്നേഹിച്ചു……രണ്ട് വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് തിരിച്ചെങ്കിലും അവനുമായും ഈ വീടുമായുമുള്ള ബന്ധം നിലച്ചില്ല….ഐശ്വര്യം നിറഞ്ഞ അന്നത്തെ ആ വീടിന്റെ ഇപ്പോഴുള്ള അവസ്ഥ അവന്റെ മനസ്സിനെ വിഷമത്തിലാഴ്ത്തി……..
“എബി….. നീ എന്താ ആലോചിക്കുന്നേ……”
വീട്ടിലേക്ക് മിഴികൾ നട്ടിരിക്കുന്ന അവനെ നോക്കി ഫൈസി ചോദിച്ചു..
“ഏയ്…. ഞാൻ ആ കുട്ടിക്കാലം ഒന്ന് ഓർത്തു നോക്കിയതാ…..”
അവർ ആ വീട്ടു മുറ്റത്തേക്ക് നടന്നടുത്തു… വീടിന്റെ കതകിൽ തട്ടി അവനുണ്ടോ എന്നവർ ഉറപ്പ് വരുത്താൻ ശ്രമിച്ചു…കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം കതക് തുറന്ന മണിക്കുട്ടൻ അവരെ കണ്ട് ഒന്ന് പകച്ചു…..
അവൻ എന്ത് പറയണമെന്ന് അറിയാതെ നിന്നു….
“ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലെ ഞങ്ങളെ ഇവിടെ…..”
മൗനത്തിനു വിരാമമിട്ടുകൊണ്ട് എബി പറഞ്ഞു തുടങ്ങി…..
“ഞാൻ…..”
“വേണ്ട…. നീ ഒന്നും പറയണ്ട…..ഒരുപാട് ജോലിയുണ്ട് എന്ന് പറഞ്ഞു പെട്ടെന്ന് പോയ നീ എന്നാത്തിനാടാ ലീവ് എടുത്തെ….”
ദേഷ്യത്തോടെയുള്ള എബിയുടെ ചോദ്യത്തിന് ഉത്തരം പറയാൻ അവൻ പാടു പെട്ടു..
“അത്…. മനസ്സിന് നല്ല സുഖം തോന്നുന്നില്ല എബി…. അതുകൊണ്ടാ …..”
“അതിനും വേണ്ടി പെട്ടെന്ന് എന്നാ പറ്റി….”
ഫൈസി ആണ് അത് ചോദിച്ചത്……
എബി തുടർന്നു……
“എന്നാ പറ്റിയെന്ന് ഒന്നും ഞങ്ങൾക്ക് അറിയണ്ട….. നീ ഇപ്പൊ ഞങ്ങൾക്കൊപ്പം വരുന്നു….. എന്നാ ആയാലും ഒരാഴ്ച ലീവ് അല്ലെ,, മക്കള് ഇവിടെ ഒറ്റക്ക് ഇരിക്കേണ്ട….”
“അതല്ലടാ…. ഞാൻ രണ്ടു ദിവസം കഴിഞ്ഞ് വരാം…..”
“എടാ ഉവ്വെ എന്റെ സ്വഭാവം അറിയാവല്ലോ നിനക്കു….. നീ നടന്നു വരുന്നോ അതോ ഞങ്ങള് പൊക്കി കൊണ്ട് പോണോ….. ഫൈസി പൊക്കടാ ഇവനെ……”
“വേണ്ടാ വേണ്ടാ…. ഞാൻ വരാം….”
“ആ അങ്ങനെ വഴിക്ക് വാ….. അവിടെ ചെന്നിട്ട് എന്നതൊക്കെ ചെയ്യാനുണ്ട്…. നീയാ എല്ലാം ശരിയാക്കി താരം എന്നു പറഞ്ഞു എനിക്ക് ആശ കൂട്ടിയത്….. എന്നിട്ട് ഇപ്പൊ മുങ്ങി കളയുന്നോ……”
“ആ അത് ശരിയാ…. ഞങ്ങളുടെ ഏക പ്രതീക്ഷ നീയാ…..”
ഫൈസിയും അത് ഏറ്റു പിടിച്ചു…..
ഒടുവിൽ അവരുടെ നിർബന്ധത്തിനു വഴങ്ങി അവൻ അവരോടൊപ്പം പോകാൻ തീരുമാനിച്ചു…..
അസിയെ കണ്ടതിനു ശേഷം ആകെ തകർന്ന മനസ്സുമായിട്ടാണ് അവൻ ഇവിടെ വന്നത്..പക്ഷെ ഇവിടെയെത്തിയിട്ടും പഴയ ഓർമ്മകൾ അവനെ വിടാതെ പിന്തുടർന്നു..
എബിയുടെയും ഫൈസിയുടെയും ഈ വരവിൽ തന്നെ അൽപ നേരം കൊണ്ട് അവൻ അവന്റെ വിഷമങ്ങൾ മറന്നു…..അവരുടെ സമിഭ്യം തനിക്കുള്ള വേദന സംഹാരിയാണെന്ന് അവനു മനസ്സിലായി….. പക്ഷെ അപ്പോഴും അവളുടെ നാട്ടിലേക്കാണു പോകുന്നതെന്നത് അവനെ ഉലച്ചു…..
മനസ്സിന്റെ കോണിൽ എവിടെയോ അവളെ കാണാനുള്ള മോഹവും വളർന്നോ എന്ന ആശയകുഴപ്പത്തിൽ ആണ് അവന്റെ ഉള്ളം….എബിയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കുക എന്നിട്ട് ബാക്കി ചിന്തിക്കാം എന്ന് ഒടുവിൽ അവൻ തീരുമാനിച്ചു……
*****************************************
“എപ്പോൾ തീരും ഫൈസി കുർബാന…..”
മണിക്കുട്ടൻ ചോദിച്ചു…..
“ആ ….ആർക്കറിയാം…..”
“ശെടാ… മഴക്കോളും ഉണ്ടല്ലോ,, പോരാത്തെനു തണുപ്പും….ഇവനൊക്കെ പ്രേമിക്കുന്നെന് നമ്മള് മഴയും മഞ്ഞും കൊണ്ട് നിൽക്കണം അല്ലെടാ……”
“ആ അതാ…… ഇതിലെങ്കിലും അവൻ ഒന്ന് നിർത്തിയാ മതിയാരുന്നു…….”
“എങ്ങാനാടാ ഫൈസി അവൾ കാണാനൊക്കെ…..”
“കാണാനൊക്കെ നല്ല കൊച്ചാന്നെ….. പിന്നെ ഇപ്പൊ ഒരു ദുഃഖ പുത്രി ആയിട്ട് നടക്കുവാന്നെ ഉള്ളു,, പണ്ട് ഒരു വായാടി ആരുന്നു……”
“അതെന്നാ കാരണം എന്ന് അറിഞ്ഞില്ലേ ഇതുവരെ…..”
“ഇല്ലടാ……”
അപ്പോഴേക്കും എബിയും ആ
നാട്ടുവഴിയിലേക്ക് വന്നു ചേർന്നു…..
“എടാ വന്നോ…..”
“എന്നാ ആക്രാന്തം കാണാൻ….. എപ്പഴാ കുർബാന തീരുന്നതെന്നു നിനക്ക് അല്ലെ അറിയുന്നെ……”
“ഇപ്പൊ തീരും…… നീ ആളെ ഒന്ന് കാണു മണിക്കൂട്ടാ…. എന്നിട്ട് ഇനി എന്നാ വേണമെന്ന് തീരുമാനിക്കാം……”
“ആ നോക്കട്ടെ…… വല്ല നല്ല കുട്ടി ആണെങ്കിൽ നിനെകൊണ്ടു കെട്ടിക്കണ്ടല്ലോ….”
“ആളിയാ…..ചതികല്ലേ…. അവളെ അല്ലാതെ വേറെ ആരേം വേണ്ട …..അന്ന് കണ്ടത് മുതൽ ഞാൻ ഉറങ്ങിയിട്ടില്ല….”
“എടാ എബി നല്ല ടൈമിൽ ആണ് അവളെ കാണാൻ വന്നേ….. ഇടിയും മിന്നലും ഒകെ ഉണ്ട്…. നിനക്കു അവളെ കിട്ടാൻ ഒരു ചാൻസും ഇല്ലെന്നാണ് എനിക്കു തോന്നുന്നെ….”
ഫൈസി ചിരിയോടെ പറഞ്ഞു നിർത്തി…
“നാക്ക് എടുത്തു വളക്കാതേടാ ശവമേ….”
എബി ഒരല്പം ദേഷ്യത്തോടെ പറഞ്ഞു….
അപ്പോഴേക്കും പള്ളി പിരിഞ്ഞു ആളുകൾ ആ വഴികളിലേക്ക് വന്നു തുടങ്ങി…. മൂവരും ആകാംഷയോടെ അവളുടെ വരവിനായി കാത്തിരുന്ന്….
“എടാ….. ഒരു കാര്യം ചോദിക്കാൻ മറന്നു,, എന്താ അവളുടെ പേര്…..”
മണിക്കുട്ടൻ എബിയോട് ചോദിച്ചു…….
“അക്സ …..”
ഒരു ഇടിമുഴക്കതോട് കൂടി ആ പേര് മണിക്കൂട്ടന്റെ നെഞ്ചിൽ തറച്ചു…..
“അക്സ മേരി വര്ഗീസ്….”
എബി കൂട്ടിച്ചേർത്തു……
“എടാ അവൾ വരുന്നു….. ആ വെള്ള ചുരിദാർ….”
പൊടുന്നനെ ഫൈസി അങ്ങോട്ടേക്ക് നോക്കി വിളിച്ച് പറഞ്ഞു….
അങ്ങോട്ടേക്ക് നോക്കിയ മണിക്കുട്ടനു ഭൂമി കറങ്ങുന്നത് പോലെ തോന്നി….. ആകാശത്തു മിന്നിയ കൊള്ളിയാനോടടൊപ്പം അവന്റെ നെഞ്ചിൽ ഇടി മുഴങ്ങി….
“അസി..”
അവന്റെ മനസ്സ് മന്ത്രിച്ചു..
അസിയെ ആയിരുന്നോ ഇവനും സ്നേഹിച്ചത്…..നിമിഷ നേരം കൊണ്ട് അവന്റെ മനസ്സ് ആർത്തിരമ്പുന്ന കടലിനു സമാനമായി……
മറുവശത്ത് അസിയെ കണ്ട സന്തോഷത്തിൽ മതിമറന്ന് നിന്ന എബിയെ ആകമാനം തളർത്തി കൊണ്ട് അവൾക്കു പിന്നിൽ ആ രൂപം നടന്നടുത്തു…..
ആകാശത്തെ കാറും കോളും അവന്റെ മനസ്സിലും വന്നു മൂടി……ഇരച്ചു
പെയ്തുകൊണ്ട് പേമാരി അപ്പോഴേക്കും അവിടെ എത്തി…..എബിയുടെ മനം അറിയാതെ പറഞ്ഞു…..
“എൽസ…..”
“ടാ മഴ…… നമുക്ക് പോകാം….”
ഫൈസിയുടെ വാക്കുകൾ ആണ് മണിക്കുട്ടനെയും എബിയെയും നിമിഷ നേരത്തെ ഞെട്ടലിൽ നിന്നും ഉണർത്തിയത്..
യാന്ത്രികമായി അവർ അവിടെ നിന്നും വീടുകളിലേക്ക് തിരിച്ചു…..
വീട്ടിൽ എത്തിയിട്ടും മനസ്സിൽ നിന്നും എൽസയുടെ മുഖം മറക്കാൻ എബിക്കു കഴിഞ്ഞില്ല….ഒരുപാട് തേടിയ മുഖം.. അവന് തന്റെ കണ്ണുകളെ ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല..
അവന്റെ ഓർമകൾ തന്റെ ബാംഗ്ലൂര് ജീവിതത്തിലേക്ക് തിരിച്ചു പോയി…
ഗൾഫിൽ നിന്നും വന്ന് നാട്ടിൽ കളിച് നടക്കുന്ന സമയത്താണ് അടുത്ത സുഹൃത്ത് ബാംഗ്ളൂർക്ക് ക്ഷണിക്കുന്നത്…… അങ്ങനെ ആണ് കുറച്ച് ദിവസം ആഘോഷിക്കാൻ ആയി അവിടേക്ക് ചെന്നത്…..
പിന്നീടുള്ള ദിവസങ്ങൾ ആഘോഷത്തിന്റേത് ആയിരുന്നു….. അങ്ങനെ മദ്യത്തിൽ നിറഞ്ഞാടിയ ഒരു രാവിൽ തന്റെ കൈപ്പിഴകൊണ്ട് പൊലിഞ്ഞു പോയതായിരുന്നു എൽസയുടെ ഭർത്താവിന്റെ ജീവൻ…..
ഒരു നേരത്തെ അശ്രദ്ധ കൊണ്ട് ഉണ്ടായ ഒരു ആക്സിഡന്റ്…… ഒരു പക്ഷെ അയാളെ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.
തോന്നിയില്ല..സ്വന്തം കാര്യം നോക്കാനായിരുന്നു അപ്പോഴത്തെ പരാക്രമം മുഴുവൻ….. പിറ്റേന്ന് ബോധം വീണപ്പോൾ അയാളെ തേടിയുള്ള അലചിലയിരുന്നു.
Happy birthday dear manoos…
May allah bless you ❤..
Simple story.. But ithiri twist adipichu…Cliché undayirunnu?… Avasanam tension ayi enkilum ending samadhanam thannu❤️
Superb!!!
Cheruthyi onnu pedpichu!!!
Happy ending ayappol samadhanam ayi!!!
Thanks!!
പ്രമുഖ
കഥ എന്തായാലും കൊള്ളാം?
അവസാനം കൊണ്ട് എല്ലാം ഒരുമിച്ചു പറയേണ്ടതില്ലായിരുന്നു.
കുറച്ച് കൂടെ എഴുതാമായിരുന്നു
ഇതിന് മുൻപ് ഒരു കഥ തുടങ്ങിയില്ലേ
അത് ഇനി ഉണ്ടാകുമോ
❤️❤❤️
Nannayirunnu???
Climax speed koodiyepole thonni
Eby elsa evare patti climaxil parayunilla ath koodi venamayrnnuu
Oru partin ollath ondd
Kalakki…. ethupolathe snehavum friendshipum ennum nila nilkatte …. nalla feel aayrunnu…. climax mix oru verity aayirunnelum…. korach pettenn theernapole…. hospitalinnu aziyum manikuttanum oru vakkenkilum mindamayirunnu…. ✌❤
പെരുത്തിഷ്ടം പുള്ളെ??
Sambavam kolllaamm avasanam antho poley allam mix ayapoley.
ഒരു അവിയൽ പരുവം ആയല്ലേ chikku?..ഇത്തവണ ജ്ജ് ക്ഷമിച്ചെക്ക്..??
അടിപൊളി ആയിട്ടുണ്ട്….അവസാനം കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി…..,,,,,. എന്തായാലും നന്നായിട്ടുണ്ട്…
പടിക്കൽ കലം ഉടച്ചുവല്ലേ??..മ്മക്ക് ശരിയാക്കാം.. ഇഷ്ടം പുള്ളെ??
❤❤❤❤❤
????
പുള്ളേ ഇതും വായിക്കാം ❤️
ആ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്??
എന്താ പറയേണ്ടത് ആകെ കുഴച്ചു മറിച്ചു കളഞ്ഞു നല്ല തീം ആയിരുന്നു അത് നേരെ പറഞ്ഞാൽ മതിയായിരുന്നു കഥ യുടെ ക്ലൈമാക്സ് കഥ വായിച്ചുവരുമ്പോൾ തന്നെ മനസിലായിവി.
ആ കളീഷേ ആണെന്ന് അതുകൊണ്ടാണ് മുൻകൂർ ജാമ്യം എടുത്തത്??..കിളി പറന്ന് മൂഡിൽ പണ്ട് എഴുതി വച്ചതാ.. അടുത്തത് മ്മക്ക് പൊളിക്കാം.. പെരുത്തിഷ്ടം മിഴി??
നന്നായിരുന്നു…നിങ്ങളുടെ കോമഡി കഥകളും വളരെ നല്ലതാണ്…. ഇതിൽ climax ഒഴികെയുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു…. climax ഇഷ്ടപ്പെട്ടില്ല എന്നല്ല, പക്ഷെ ഇങ്ങനെയൊരു climax ആണ് വായിച്ചപ്പോൾ മനസ്സിൽ വന്നത്….അതുകൊണ്ട് അത്രയും feelings മനസ്സിൽ തോന്നിയില്ല എന്നേയുള്ളു…
??
ഇയാളെ ഞാൻ എവിടെയോ …
സണ്ണികുട്ടാ ???
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് ആളല്ല ?
ഇത് ഞാനല്ലേ… എന്താണ് സംശയം??
Da thendi ikka ni illikale kadha evdeda kathirn maduth ayk muthe
ഇനി മുതൽ രണ്ടാഴ്ച koodumbol കഥ വരും
ജ്ജ് എവിടെ പുള്ളെ..ക്ലൈമാക്സ് ഓടിച്ചു തീർക്കാൻ നോക്കിയതാ.. എനിക്ക് തന്നെയൊരു സംതൃപ്തി തോന്നിയില്ല.. അടുത്ത കഥയിൽ മ്മക്ക് എല്ലാം പരിഹരിക്കാം.. പെരുത്തിഷ്ടം??
❤️????????
????
?
??
❤
??
1 st
Kollam mone ninna njn നിരുത്സാഹ പെടുത്തുന്നില്ല.korach kilikal poyengilum. Orupad ishtayi ????
ഇത് എഴുതിയപ്പോൾ എന്റെ കിളിയും പറന്ന് പോയിരുന്നു..??..പെരുത്തിഷ്ടം പുള്ളെ??
Ayn pokanum mathram kili undo anakk ?
??