പാപ ഭാരമേറിയ ആ വലിയ വിഴുപ്പു ഭാണ്ഡം..
തിരുവസ്ത്രമണിഞ്ഞ പുണ്യവാന്റെ കാൽക്കൽ വെച്ച് നമസ്ക്കരിച്ച്…
പാപ മോചനത്തിനു വേണ്ടി കേഴുമ്പോൾ..
പരിശുദ്ധി നേടി കൊടുക്കേണ്ട പാതിരി പോലും..
അവളുടെ പാതി വസ്ത്രം തെരുത്തു കേറ്റി…
പാനപൂജ നടത്തുന്നവരായി മാറിയെന്നറിഞ്ഞ്….
എന്റെ മകൾക്ക് വേണ്ടി ജീവിതത്തിലേക്ക് തിരികെ വന്നതാണ്…
എന്റെ ഈ ജീവിതം…
കാകനും കഴുകനും.നൽകാതെ കാത്ത് സൂക്ഷിച്ചിട്ടും..
കേവലം ഒരു നായ നക്കി പോയില്ലെ ഞങ്ങളുടെ സുന്ദര ജീവിതം…
കടമകൾ ചെയ്യേണ്ട ദൈവങ്ങൾ കൈ മലർത്തിയാൽ…
മാലഖമാരും മലിനപ്പെടും…
എന്റെ മകളുടെ വാടിയ മുഖം കൺ മുന്നിൽ നിന്ന് മായുന്നില്ലടോ…
സഹിക്കാൻ പറ്റുന്നില്ലടോ കണാരേട്ടാ…
എന്തിനാണ് ദൈവം ഈ കൊലച്ചതി പാവങ്ങളായ ഞങ്ങളോട് ചെയ്തത്…
പൊട്ടി കരയുന്ന മാധവേട്ടനെ ചേർത്ത് പിടിച്ച് ആശ്വാസിപ്പിക്കുമ്പോൾ..
കണാരേട്ടന്റ ഹൃദയം തന്നെ കാത്തിരിക്കുന്ന മക്കളെയോർത്ത്…
പിടയുകയായിരുന്നു…
ഉണ്ണികൾ സ്കൂൾളിൽ പോയാൽ നീലിമ വീട്ടിൽ തനിച്ചാണ്…
അവളും പെണ്ണല്ലെ…പെൺബുദ്ധി പിൻബുദ്ധി എന്നാണല്ലൊ…