കാവലാളായി അച്ഛനുണ്ടെടാ നിന്നരുകിൽ…
ഡിസ്ചാർജിനിടയിലുള്ള കാത്തിരുപ്പിലാണ് മാധവേട്ടൻ ഇങ്ങിനെ ചോദിച്ചത്…
കണാരേട്ടാ..
എന്റെ മോള് വഴി പിഴച്ചവളാണെന്ന് ചേട്ടൻ കരുതണുണ്ടോ..?
നന്മകളുടെ തേനൂട്ടിയല്ലെ നമ്മൾ മക്കളെ വളർത്തിയത്…
എല്ലാം ഒരു നിമിഷം കൊണ്ട് എരിഞ്ഞ് ചാമ്പലായില്ലെ…
ഞാനവളുടെ അച്ഛനല്ലെ…
എന്നോട് പറയാമായിരുന്നില്ലെ…
എങ്ങിനെ സഹിക്കുമെടോ..?
ആറ്റു നോറ്റ് പോറ്റി വളർത്തിയ പൊന്നൊമനകൾ…
കൺമുന്നിൽ തൂങ്ങിയാടുന്നതു കണ്ടാൽ…
സഹിക്കില്ല..ഒരച്ഛനും അത് സഹിക്കാൻ പറ്റില്ല…
മോളായിരുന്നടൊ എന്റെ എല്ലാം..
അല്ലെങ്കിൽ എന്റെ ലക്ഷ്മി കിടപ്പിലായ ദിവസം…
അന്ന് തീരേണ്ടതായിരുന്നു ഞങ്ങളുടെ ജീവിതം..
ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മൾ കൊട്ടിഘോഷിക്കുന്ന ഈ നാട്ടിൽ..
മാതാപിതാക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന പെൺകുട്ടികൾക്ക്..
ഇതാണ് ഗതിയെങ്കിൽ..!
ആരോരുമില്ലാത്തവരെ ആര് സംരക്ഷിക്കും..
ചെയ്ത പാപങ്ങൾ ഏറ്റു പറഞ്ഞ്…