നേരം ഒരുപാടായില്ലെ…
കണാരേട്ടൻ ഇനി വീട്ടിൽ പൊയ്ക്കൊ…
എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞത് കണാരേട്ടൻ കേട്ടതല്ലെ…
മക്കൾ തനിച്ചല്ലെ…
ഇനി നാളെ രാവിലെ എത്തിയാൽ മതിയാകും..
കോടികൾ ഇണ്ടാക്കാൻ പാടുപെടുന്ന നേരം കൊണ്ട്…
ചേട്ടനേ പോലുള്ള നാല് കൂട്ടുക്കാരെ സമ്പാദിക്കാൻ പറ്റാത്തതാണടൊ..
എന്റെ ഏറ്റവും വലിയ തോൽവി…
പണത്തിന്റെ പിന്നാലെ പാഞ്ഞ്..
പടുകുഴിൽ വിഴുമ്പോൾ …
ഒരിറ്റു വെള്ളത്തിനു പോലും ഉപകാരമില്ലതെ… വെറും സെൽഫിക്ക് വേണ്ടി …
സെൽഫടിക്കുന്ന പൊങ്ങച്ചകാരായ കുട്ടാളികൾ നോക്കിനിൽക്കെ..
മുഷിഞ്ഞു നാറിയ വിയപ്പൊഴുകന്ന കൈകളിൽ നിന്ന്…
നീണ്ടു വരുന്ന ഒരുതുള്ളി വെള്ളം തൊണ്ടകുഴിൽ ഇറ്റിറ്റു വീഴുമ്പോൾ ….
ആർത്തിയോടെ അത് നുണഞ്ഞിറക്കുമ്പോൾ പോലും….
നമ്മുടെ തൊടികളിൽ വസന്തം വിരിയിക്കുന്ന മണ്ണുമാന്തിയാണതെന്ന്…
തിരിച്ചറിയാനാകത്ത വിധം അധംപതിച്ചിരിക്കുന്നു താനടങ്ങുന്ന ഇന്നത്തെ ഈ സമൂഹം…
എന്നാണീശ്വര നാനാ വർണ്ണങ്ങളും ഒത്തുചേർന്നൊരു…
നന്മയുടെ ഒരു സുവർണ്ണ കാലം ഈ ഭൂമിയിൽ എന്നാണിനി ഉദയം ചെയ്യുക…
അച്ഛന്റ വരവും കാത്ത്..