വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [??????? ????????] 56

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്.

Author:[??????? ????????]

 

 

“സർ, താങ്കൾ പറഞ്ഞ സ്ഥലം ഇതാണെന്നു തോന്നുന്നു.” നല്ല വലിപ്പമുള്ള ഒരു ഇരുനില വീടിനു മുൻപിൽ കാർ നിർത്തിക്കൊണ്ട് ഡ്രൈവർ പറഞ്ഞു.

ടാക്സി ഡ്രൈവറെ യാത്രാചിലവ് കൊടുത്ത് വിട്ട ശേഷം ഞാൻ പുറത്തെ വെയിലിന്റെ സാഗരത്തിലേക്ക് മെല്ലെ ഊളിയിട്ടു. കറുത്ത പെയിന്റടിച്ച ചെറിയ ഇരുമ്പ് ഗേറ്റിന് വശത്തായി ക്ലാവു പിടിച്ച ഒരു ചെറിയ പിച്ചള ബോർഡിൽ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു…

വി.ഡി കൃഷ്ണ വർമൻ…

ഞാൻ മെല്ലെ ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറി. മുറ്റത്ത് വലിയൊരു പൂന്തോട്ടം. അവിടെ രണ്ടു കടമ്പ് മരങ്ങൾ പൂത്തുനിന്നിരുന്നു. കണ്ടാൽ ഒരു നിധിവനം പോലെയുണ്ട്.

അതിന് ഒത്ത നടുക്കായി, കടമ്പ് മരത്തിന്റെ കീഴിൽ വൃന്ദാവനത്തിലെ വള്ളിക്കുടിൽ പോലെ അകത്ത് രണ്ടുപേർക്ക് ഒരു മേശയ്ക്ക് ചുറ്റും അഭിമുഖമായി ഇരിക്കാവുന്ന സെറ്റപ്പുള്ള മുളയും ഓലയും മറ്റും കൊണ്ട് നിർമ്മിച്ച ഒരു ഓലക്കുടിൽ.

അതിന്റെ മേൽക്കൂരയിലേക്ക് അവിടെയുള്ള കടമ്പ് മരത്തിലൂടെ മുല്ലവള്ളികൾ പടർത്തിവിട്ടിരിക്കുന്നു.

അത് കണ്ടപ്പോൾ എന്റെ മമ്മ, വീട്ടിൽ കൊണ്ടുവന്നു നട്ട കടമ്പ് മരത്തെ എനിക്കോർമ്മ വന്നു. മമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട മരമായിരുന്നു അത്. അതിന്റെ ചുവട്ടിൽ ദിവസം ഒരു അഞ്ചു പ്രാവശ്യമെങ്കിലും പോയി നിൽക്കാറുണ്ട് മമ്മ.

അവിടെ നിന്ന്, മരത്തിന്റെ മുകളിൽ, ആരോടോ സംസാരിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരിക്കൽ ഞാൻ അത് മമ്മയോട് ചോദിക്കുകയും ചെയ്തു. മമ്മയുടെ ഉത്തരം കേട്ട് ഞാൻ ചിരിച്ചില്ലെന്നേയുള്ളൂ.

“ഞാനെന്റെ കണ്ണനോടാണ് സംസാരിക്കുന്നത്…”

“അപ്പോൾ മമ്മ, കണ്ണന്റെ രാധയാണോ…?”

“അതെ ഞാൻ തന്നെയാണ് കണ്ണന്റെ രാധ. ഈ വീടിന്റെ പേര് നീ ശ്രദ്ധിച്ചില്ലേ ? വൃന്ദാവനം. വൃന്ദാവനത്തിലെ കടമ്പുമരത്തിന്റെ കീഴിൽ വിരഹം പേറുന്ന മനസ്സുമായി നിൽക്കുന്ന രാധയാണ് ഞാൻ.”

6 Comments

Add a Comment
  1. APPU vinte Shishyam

    oru kadha nirthi vechtah orma undooooo. athonnu ezhuthi theerthit pore bakki

    1. അശ്വിനി കുമാരൻ

      ഓർമയുണ്ട് ബ്രോ… ✨️

  2. ❤❤❤❤

    1. അശ്വിനി കുമാരൻ

      ?❤️

  3. കഥാനായകൻ

    ഒന്നും പറയാനില്ല ❣️

    1. അശ്വിനി കുമാരൻ

      താങ്ക്സ് ?

Leave a Reply to നിധീഷ് Cancel reply

Your email address will not be published. Required fields are marked *