വിവാഹം 1 [മിഥുൻ] 156

കൊലയാളിക്ക് എന്തോ ഇൻ്റെൻഷൻ ഉണ്ട്. അത് ആണ് നമ്മളും അവനും തമ്മിൽ ഉള്ള ദൂരം…”

“ഇതൊരു സീരീയൽ കില്ലിംഗ് ആണെന്ന് വല്ലതും തോന്നുന്നുണ്ടോ?”

“എനിക്ക് അങ്ങനെ ഒരു നിഗമനത്തിൽ എത്താൻ പറ്റുന്നില്ല. കൊലയാളി കഴുത്ത് മുറിച്ചതൊഴിച്ചാൽ ഒരു പ്രത്യേകതയും തോന്നുന്നില്ല..”

“ഉണ്ട് കാർത്തീ.. നമ്മൾ ഒരു കാര്യം വിട്ടു പോയി… കൊലയാളി മരിച്ച ആളുടെ ദേഹം ഡെറ്റോളിൽ തുടച്ചിട്ടുണ്ട്. That means its a planned murder…”

“സാർ ഒരു കാര്യം കൂടെ ഉണ്ട്… ആ വിജനമായ സ്ഥലത്തിൻ്റെ പ്രത്യേകത അറിയുമോ?… അവിടെ അടുത്തെങ്ങും ഒരു കടയുടെയോ സെക്യൂരിറ്റി ക്യാമറയോ ഇല്ല.. അതുകൊണ്ട് തന്നെ നമ്മുക്ക് ആ ഒരു വഴിയും ഇല്ല.”

“ഒരു വഴി ഉണ്ട്. ഫോൺ ട്രാക്കിംഗ്. താൻ പോയി മരിച്ച ആളുടെ ഫോണിൻ്റെ കറൻറ് ലോക്കേഷൻ അടക്കം എല്ലാ ഡീറ്റയിൽസും എടുത്തോ. നമ്മൾ അവനെ കണ്ടുപിടിക്കും കാർത്തീ…” ഞാൻ ഒരു അഹങ്കാര ചിരിയോടെ പറഞ്ഞു.

“ശരി സാർ ഞാൻ പോയി ഡീറ്റെയിൽസ് നോക്കട്ടെ. ഇന്ന് വൈകുന്നേരം ആകുമ്പോഴേക്കും ഞാൻ ഡീറ്റെയിൽസ് കൊണ്ട് വരാം…”

“ശരി ഡോ… പോയിട്ട് വാ”

“പെട്ടെന്ന് വരണം, and I need a good news.”

“Ok സാർ…”

അപ്പോഴാണ് അനുവിൻ്റെ കോൾ വന്നത്.. ഞാൻ ഫോൺ എടുത്തു….

“ഇച്ചായാ… മിലി മോൾക്ക് വയ്യാന്ന് തോന്നുന്നു… നന്നായി കിടന്നു വിറക്കുന്നു. ഒന്നിങ്ങോട്ടു വരാമോ..”

“ഞാൻ ദാ വരുന്നു… നീ മോളെ ഒരുക്കി നിക്ക്. നമ്മുക്ക് ആശുപത്രിയിൽ കൊണ്ട് പോകാം..”

13 Comments

  1. Nalloru thriller stry aaktte

  2. മിഥുൻ,
    തുടക്കം നന്നായി, ത്രില്ലർ സ്റ്റോറി, വായിക്കാനും രസമുണ്ട്, തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…

  3. ബ്രോ വളരെ നല്ല കഥ തുടക്കം തന്നെ കൊള്ളാം..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. നാളെ തന്നെ സബ്മിറ്റ് ചെയ്യും.

      സ്നേഹത്തോടെ
      മിഥുൻ

  4. വളരെ നല്ല തുടക്കം ഒരുപാട് രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥയാണ്
    ഒത്തിരി ട്വിസ്റ്റുകളും പ്രതീക്ഷിക്കുന്നു..

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

  5. നല്ല സ്റ്റാർട്ടിങ്…വില്ലന്മാരെ ഇത്തിയും കൂടി ക്രൂരമായി കൊല്ല്…they may deserve it…നല്ലൊരു ക്രൈം ത്രില്ലറിൻ്റെ സ്റ്റാർട്ടിങ്….പൊളിച്ചു….continue…

    With Love
    The Mech
    ?????

  6. കാട്ടുകോഴി

    ❤️❤️❤️

  7. ♥️♥️♥️

  8. Nice start
    Keep going

  9. ശങ്കുമോൻ

    ❤️

Comments are closed.