വാക്കുകളെ ഇതിലേ ഇതിലേ [Ajith Divakaran]

വാക്കുകളെ ഇതിലേ ഇതിലേ

Author : Ajith Divakaran

 
ജീവിതം നമുക്ക് മുൻപിലേക്ക് ഒരുപാട് സമ്മർദങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങുമ്പോൾ നമ്മുക്കിഷ്ടമുള്ളപ്പോൾ ജീവിതത്തെ ഒന്ന് നിർത്താനും ഇഷ്ടമുള്ളപ്പോൾ തുടരാനും കഴിയുന്ന എന്തെങ്കിലും ഒന്നായിരുന്നെങ്കിൽ എന്ന് പലപ്പോഴും കൊതിച്ചു പോകാറുണ്ട് ..
സമ്മർദങ്ങൾ .. അത് പലപ്പോഴും ഒരു മനുഷ്യനെ വേറിട്ട വിധത്തിൽ ചിന്തിക്കാനും ജീവിതമേ അവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്ന് വരെ ചിന്തിക്കാനും ഇട നൽകുന്നവയാണ് .. അറിഞ്ഞോ അറിയാതെയോ നാം പലപ്പോഴും ഒരുപാട് പേർക്ക് സമ്മർദങ്ങൾ നൽകാറുണ്ട് .. വാക്കുകളിലൂടെ , നോട്ടങ്ങളിലൂടെ , ചിലപ്പോൾ മൗനതിലൂടെക്കൂടെ ..
ഒരു നാണയത്തിനു ഇരുവശം ഉള്ള പോലെ ഒരു സമസ്യയെ അല്ലെങ്കിൽ സാഹചര്യത്തെ / ഒരു ചോദ്യത്തെ നമുക്ക് രണ്ടു വിധത്തിൽ നേരിടാം..
ഒരു ചോദ്യം നമുക്ക് മുന്പിലെക്കെതുമ്പോൾ പെട്ടെന്ന് മറുപടി പറയാം .. ഒന്നും ചിന്തിക്കാതെ , വളരെ പെട്ടെന്ന് … അത് പലപ്പോഴും ഹൃദയത്തിന്റെ മറുപടി ആയിരിക്കും എന്നാണ് തോന്നാറുള്ളത്, ജെനുവിൻ ഉത്തരം… രണ്ടാമത്തേത് ഒരു ചോദ്യം കേട്ട ശേഷം ആലോചിച്ചു ഏറ്റവും ബുദ്ധിപരമായ ഉത്തരം നമുക്ക് നല്കാം .. അത് പലപ്പോഴും നമ്മുടെ ഹൃദയത്തിന്റെ അഭിപ്രായം ആയിരിക്കണമെന്നില്ല .. നമ്മുടെ ബുദ്ധിയാണ് ആ സാഹചര്യത്തെ അഭിമുഖീകരിക്കുന്നത് .. നമ്മുടെ ഹൃദയത്തിന്റെ ജെനുവിൻ ഉത്തരം ചിലപ്പോൾ അന്യരെ വേദനിപ്പിചെക്കാം ..
ഇന്നത്തെ ലോകതിനാവശ്യം ബുദ്ധിപരമായ ഉത്തരങ്ങളാണ് .. ആത്മാർത്തത ഉണ്ടോ ഇല്ലയോ എന്നല്ല മുഖ്യം .. ഒരു സാഹചര്യത്തെ ഇരു കൂട്ടർക്കും വേദനിപ്പിക്കാത്ത രീതിയിൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് വേണ്ടത് ..
പത്തിൽ ഒരു വിഷയത്തിൽ ഒഴികെ ബാക്കി എല്ലാത്തിലും A+ കിട്ടിയ ഒരാളോട് ഒരു വിഷയത്തിൽ B ആണല്ലേ എന്ന് ചോദിക്കുന്നത് കേൾക്കാറുണ്ട്


Comments

10 responses to “വാക്കുകളെ ഇതിലേ ഇതിലേ [Ajith Divakaran]”

  1. ?കൈപ്പുഴ കുഞ്ഞാപ്പൻ ? Avatar
    ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    ?

  2. ♥️♥️♥️♥️♥️♥️

  3. ഏറ്റവും വലിയ സത്യമാണ് പറഞ്ഞത് !
    വളർത്താനും തളർത്താനും കഴിവുള്ള
    വല്ലാത്ത സാധനം ……..വാക്കുകൾ!!

    തളർത്തുന്ന വാക്കുകൾ വീണ്ടും വീണ്ടും
    പിൻതുടർന്ന് വന്ന് മുറിവേൽപിക്കുന്ന
    ജീവിതം!!

  4. അടുത്ത kathayonnum ആയില്ലേ ?????
    ?????

  5. ശരിയാണ് ബ്രോ വാക്കുകളെക്കാൾ മൂർച്ച ഉള്ള ആയുധം ഇല്ല എന്നാണല്ലോ

    ❤️❤️❤️

  6. ശരിയാണ് ബ്രോ ഒന്നും ഓർക്കാതെ നമ്മൾ പറയുന്ന വാക്കുകൾ അത് മറ്റുള്ളവർക്ക് ഇത്ര വിഷമം ഉണ്ടാകും എന്ന് എനിക്ക് അറിയാം. ഞാനും ഇങ്ങനെയ ചെലപ്പോൾ ന്നമ്മൽ തമാശക്ക് പറയുന്ന വാക്കുകൾ അവർക്ക് വിഷമം ആവും ഉണ്ടാകുക പിന്നീട് അത് എത്ര ന്യയിഗരിച്ചാലും അവരുടെ മനസ്സിൽ ഉണ്ടായ വിഷമത്തിൻ്റെ മുന്പ്പിൽ ഒന്നും അല്ലാതെ ആവും. എത്രയോ പ്രാവശ്യം ഞാൻ ഒരാളോട് അങ്ങനെ ചെയ്തിത്തുണ്ട് എന്ന് അറിയുമോ. പക്ഷേ ഒന്നും മനഃപൂർവം അല്ലായിരുന്നു അറിയാതെ ഒന്നും അലോജിക്കാതെ പറഞ്ഞ് പോയി. അതിൽ ഞാൻ അയാളോട് ഒരു 100 അവർത്തി മനസിൽ മാപ്പ് ചോദിച്ചിട്ടുണ്ട്. എപ്പോഴും പറയും എൻ്റെ എടുത്ത് think before you speak എന്ന്. ഇങ്ങനത്തെ പ്രവർത്തിയിൽ അയാളെ എനിക്ക് നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്ന് ഞാൻ എന്നും പ്രർത്തിക്കരുണ്ട്.
    ഇപ്പോ ഞാൻ എന്നെ മാറ്റാൻ ശ്രമിക്കുകയാണ് കാരണം എനിക്ക് അയാളെ നഷ്ടപ്പെടാൻ വയ്യാത്തത് കൊണ്ട്. എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ആള് aann.

  7. ❤️❤️❤️❤️

  8. ❤❤❤❤

  9. ഋഷി Avatar
    ഋഷി

    ???

  10. ZAYED MAZOOD Avatar
    ZAYED MAZOOD

    ❤❤