വിവാഹം 1 [മിഥുൻ] 156

ഞാൻ ഓഫീസിൽ ആലോചനയുമായി ഇരുന്നു. സർവീസിൽ കേറീട്ട് 4 വർഷം ആയി. പറയത്തക്ക വീര കഥകൾ ഒന്നും തന്നെ ഇല്ല. ഈ കേസ് എൻ്റെ ജീവിതത്തിലെ വഴിത്തിരിവാക്കണം.

ഞാൻ ഫോൺ എടുത്തു കാർത്തിക്കിനെ വിളിച്ചു. ” ഹലോ കാർത്തീ. എന്തായി ഡീറ്റെയിൽസ് ഒക്കെ കിട്ടിയോ..”

“ആ സാറേ കിട്ടി… ഞാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് വെയ്റ്റിംഗ് ആണ്. അതോടെ കിട്ടിയാൽ ഉടനെ വരാം.”

“Ok കാർത്തീ… പെട്ടെന്ന് വാ” എന്ന് പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു. ഞാൻ പിന്നെയും ആലോചനയിലേക്ക് പോയി.

ഞാൻ കുറെ നേരം ആ കേസിനെ പറ്റി ആലോചിച്ചുകൊണ്ട് ഇരുന്നു. ദേഹത്തെല്ലാം ഒരു വഴക്ക് നടന്ന പാടുണ്ട്. എപ്പോൾ പ്രതിയും മരിച്ച ആലും തമ്മിൽ സംഘട്ടനം ഉണ്ടാകാൻ ഇടയുണ്ട്. അടിയുടെ ഇടയിൽ പറ്റിയ കൊല ആകും. പിന്നെ എന്തിനാണ് തല അറുത്തു മാറ്റിയത്.

ഇങ്ങനെ കുറേ കാര്യങ്ങൾ ആലോചിച്ചു സമയം പോയതറിഞ്ഞില്ല. നേരം ഉച്ച കഴിഞ്ഞു. ഞാൻ ഒന്നൂടെ കാർത്തിയെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് കാർത്തി വന്നത്.

“May I come in sir”

“വാ കാർത്തീ… എത്ര നേരമായി കാത്തിരിക്കുന്നു.. എന്തായി കാര്യങ്ങൾ”

“ഡീടൈയിൽസ് കിട്ടി സാർ… മരിച്ചവനു ക്രിമിനൽ റെക്കോർഡ്സ് ഒന്നുമില്ലായിരുന്നു സാറേ… അവൻ്റെ പേര് അരവിന്ദ് എന്നാ… പിന്നെ ഒരു ഇമ്പോർട്ടൻ്റ് കാര്യമുണ്ട് സാറേ… അവൻ മരിച്ചത് കഴുത്ത് മുറിഞ്ഞിട്ടല്ല..”

“പിന്നെങ്ങനെ ആണ് മരിച്ചത്..”ഞാൻ ആകാംഷയോടെ ചോദിച്ചു.

കാർത്തി തുടർന്നു.. “ശ്വാസം മുട്ടി ആണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. കഴുത്തിൽ ഒരു കയറിൻ്റെ പാടും ഉണ്ടായിരുന്നു.”

“അപ്പോൾ പിന്നെന്തിനാണ് കഴുത്ത് മുറിച്ചത്? ആകെ കൺഫ്യൂഷൻ ആയല്ലോ കാർത്തീ…”

13 Comments

  1. Nalloru thriller stry aaktte

  2. മിഥുൻ,
    തുടക്കം നന്നായി, ത്രില്ലർ സ്റ്റോറി, വായിക്കാനും രസമുണ്ട്, തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…

  3. ബ്രോ വളരെ നല്ല കഥ തുടക്കം തന്നെ കൊള്ളാം..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. നാളെ തന്നെ സബ്മിറ്റ് ചെയ്യും.

      സ്നേഹത്തോടെ
      മിഥുൻ

  4. വളരെ നല്ല തുടക്കം ഒരുപാട് രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥയാണ്
    ഒത്തിരി ട്വിസ്റ്റുകളും പ്രതീക്ഷിക്കുന്നു..

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

  5. നല്ല സ്റ്റാർട്ടിങ്…വില്ലന്മാരെ ഇത്തിയും കൂടി ക്രൂരമായി കൊല്ല്…they may deserve it…നല്ലൊരു ക്രൈം ത്രില്ലറിൻ്റെ സ്റ്റാർട്ടിങ്….പൊളിച്ചു….continue…

    With Love
    The Mech
    ?????

  6. കാട്ടുകോഴി

    ❤️❤️❤️

  7. ♥️♥️♥️

  8. Nice start
    Keep going

  9. ശങ്കുമോൻ

    ❤️

Comments are closed.