വിവാഹം 1 [മിഥുൻ] 156

ഞാൻ ചെന്നു കണ്ടപ്പോൾ സഹിച്ചില്ല. തല ഉടലിൽ നിന്ന് അറുത്ത് മാറ്റി ഇട്ടിട്ടുണ്ട്. ശരീരത്തിൽ അടി കിട്ടിയ പാടുണ്ട്. എന്നെ ഏറ്റവും അൽഭുതപ്പെടുത്തിയ കാര്യം ശരീരം മുഴുവൻ ഡെറ്റോൾ ഉപയോഗിച്ച് ക്ലീൻ ചെയ്തിട്ടുണ്ട്.

ശരീരത്തിൽ മറ്റു മുറിപ്പാടുകൾ ഒന്നും തന്നെ ഇല്ല. ശരീരം പോസ്റ്റ്മോർട്ടത്തിന് എടുക്കുന്നതിന് മുന്നേ ഫിംഗർ പ്രിൻ്റിനായി ഫോറൻസിക് ടീം നോക്കിയിരുന്നു. പക്ഷേ ഒന്നും ലഭിച്ചില്ല.

അങ്ങനെ ശരീരം പോസ്റ്റ്മോർട്ടത്തിന് കൊണ്ട് പോയി. രാവിലെ തന്നെ തലക്ക് ഒരു പെരുപ്പ്. ഞാനും കർത്തിയും മറ്റു പോലീസുകാരും കൂടെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് പോയി. അവിടെ കമ്മിഷണർ അനന്തമൂർത്തി ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ അടുത്തേക്ക് ഞാൻ പോയി.

“may I come in sir”.

“Yes, വരണം എസിപി മിഥുൻ.. ഞാൻ തന്നെ കാത്തിരിക്കുവായിരുന്നെടോ…”

അകത്തേക്ക് കയറി ഒരു സലൂട്ട് ചെയ്തു കൊണ്ട് ഞാൻ സാറിൻ്റെ മുന്നിൽ ഇരുന്നു.

“എന്തായി ഇന്നത്തെ കേസിൻ്റെ കാര്യം?”

“അത് സാർ.. ഒരു തുമ്പും ഇല്ല… ഫോറൻസിക് നോക്കിയിട്ട് ഫിംഗർപ്രിൻ്റ് ഇല്ല. കൊലയാളിയുടെ ഒരു അടയാളവും ഇല്ല. കണ്ടിട്ട് സീരിയൽ കില്ലർ ഒന്നുമാണെന്ന് തോന്നുന്നില്ല. എന്തോ വൈരാഗ്യത്തിൽ കൊന്നതാകനാണ് സാധ്യത. ഞാൻ മരിച്ച ആളുടെ ഡീറ്റെയിൽസ് എടുക്കാൻ സി ഐ കാർത്തിക്കിനെ എൽപ്പിച്ചിട്ടുണ്ട്.”

“നമ്മുടെ സർക്കിളിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെല്ലോ.. ഇത് ആദ്യമായിട്ടല്ലേ… അവസാനമായിട്ടും ആകണം… കൊലപാതകിയെ ഉടൻ കണ്ടുപിടിക്കണം… Its an order”

“Yes sir” എന്നും പറഞ്ഞു സല്ലൂട്ട് ചെയ്തു ഞാൻ കമ്മീഷണറുമായി ഉള്ള മീറ്റിംഗ് അവസാനിപ്പിച്ചു ഇറങ്ങി.

13 Comments

  1. Nalloru thriller stry aaktte

  2. മിഥുൻ,
    തുടക്കം നന്നായി, ത്രില്ലർ സ്റ്റോറി, വായിക്കാനും രസമുണ്ട്, തുടർ ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു…

  3. ബ്രോ വളരെ നല്ല കഥ തുടക്കം തന്നെ കൊള്ളാം..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. നാളെ തന്നെ സബ്മിറ്റ് ചെയ്യും.

      സ്നേഹത്തോടെ
      മിഥുൻ

  4. വളരെ നല്ല തുടക്കം ഒരുപാട് രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥയാണ്
    ഒത്തിരി ട്വിസ്റ്റുകളും പ്രതീക്ഷിക്കുന്നു..

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

  5. നല്ല സ്റ്റാർട്ടിങ്…വില്ലന്മാരെ ഇത്തിയും കൂടി ക്രൂരമായി കൊല്ല്…they may deserve it…നല്ലൊരു ക്രൈം ത്രില്ലറിൻ്റെ സ്റ്റാർട്ടിങ്….പൊളിച്ചു….continue…

    With Love
    The Mech
    ?????

  6. കാട്ടുകോഴി

    ❤️❤️❤️

  7. ♥️♥️♥️

  8. Nice start
    Keep going

  9. ശങ്കുമോൻ

    ❤️

Comments are closed.