ആരും ശ്രദ്ധിക്കുന്നില്ലായെന്ന് ഉറപ്പു വന്നപ്പോൾ കാൽവിരലുകൾക്കിടയിൽ തുട്ടു തിരുകി മെല്ലെമെല്ലെ നടന്നു. മരുതും സംഘവും കുറച്ച് അധികം പിന്നിലായി എന്ന് ഉറപ്പു വന്നപ്പോൾ കാൽ വിരലുകൾക്കിടയിൽ നിന്ന് 5 രൂപാത്തുട്ട് കൈക്കലാക്കി അച്ചു ഒറ്റ കുതിപ്പിന് പാഞ്ഞു.
അത്രയും വേഗത്തിൽ അച്ചു ഇന്നേവരെ ഓടുകയുണ്ടായട്ടില്ല. അച്ചുവിന്റെ ശ്രദ്ധ മുഴുവൻ
കാലിന്റെ വേഗതയിലാരുന്നു. വരമ്പിലൂടെയും, ചേറിലൂടെയും, ചെളിയിലൂടെയും അച്ചു ശരം പോലെ പാഞ്ഞു.കതിരുകൾക്കിടയിൽ, പതുങ്ങി
പരൽ മീനുകളെ പരതിയെ കൊറ്റികൾ പറന്നകന്നു .
ഒറ്റ കുതിപ്പിന് പള്ളം ചാടിക്കടന്ന് ഒതുക്കുകൾ കയറി മിന്നായം പോലെ മുറിക്കുള്ളിലേയ്ക്ക് കടന്നു. വേഗതയുടെ അണപ്പ് അച്ചു അറിഞ്ഞത് അപ്പോഴാണ്. മടക്കിപിടിച്ചിരുന്ന കൈവെള്ള അച്ചു നിവർത്തി നോക്കി. കൈവെള്ളയ്ക്കൊപ്പം
5 രൂപാ തുട്ടും വിയർപ്പിൽ നനഞ്ഞിരുന്നു. ഉടുപ്പിന്റെ തുമ്പു പിടിച്ച് വട്ടതുട്ട് ഒന്ന് തുടച്ചു മീനുക്കിയെടുത്തു.അത്ര പഴക്കം ചെന്നിട്ടില്ല നല്ല തിളക്കം.അതിനേക്കാൾ ഏറെ തിളക്കം അച്ചൂന്റെ മുഖത്തും.
പാoബുസ്തകങ്ങളും, മറ്റും സൂക്ഷിക്കുന്ന തകരപെട്ടിയിൽ 5 രൂപ ഭദ്രമായ് വെച്ച് അച്ചു കോലായിൽ വന്നിരുന്നു.പുരയ്ക്കുള്ളിൽ കാൽ പെരുമാറ്റം കേട്ടപ്പോൾ പത്മിനിയും അവിടേയ്ക്ക് കടന്നു ചെന്നു. പടി ചവുട്ടി കയറിപ്പോയ ചേറുപു രണ്ട കാൽപ്പാടുകൾ കണ്ടപ്പോൾ പത്മിനിയുടെ മട്ടുമാറി.
”ദ്, എവിടെ പോയ് മറിഞ്ഞിട്ടുള്ള വരവാ..നീയ്”? സാരിതുമ്പ് ചുറ്റി ഇടുപ്പിൽ തിരുകി പുരയ്ക്കകത്തേയ്ക്ക് നീണ്ടുപോയ കാലടികൾ പത്മിനി പിൻതുടർന്നു. ചോദിച്ചാൽ എന്ത് പറയുന്ന് അച്ചു ഭയന്നു.കളളം പറയാൻ കഴിയില്ല അമ്മയോട്.പത്മിനിയുടെ സ്വരം കുറെ കൂടി ഉച്ചത്തിലായി.
“എന്താ അച്ചു? അപ്പിടി ചേറാക്കിയല്ലോ നിയ്, എന്ത് കാട്ടിയട്ടാ നീ ഈ വന്നിരിക്കണേ?
വേഗം പറഞ്ഞോ, അല്ലെങ്കിൽ പേര കമ്പ് കൊണ്ട് പറയ്യിക്കാൻ അറിയാം എനിക്ക് “. അതു വെറും വാക്കാണെന്ന് അച്ചുവിന് അറിയാം.
കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.