അച്ചൂന് ഉത്തരം മുട്ടി. മരുത് അച്ചൂന് ഒരു ഇളവ് കൊടുത്തു.
” കാശ് ഇല്ലെങ്കിൽ വേണ്ട. കോഴിമുട്ട മതി “.
അച്ചു തിരികെ നടന്നു. ഗോട്ടി കളിയ്ക്കാൻ കോഴിമുട്ട മോഷ്ട്ടിച്ചു എന്ന് അമ്മയറിഞ്ഞാൽ ശകാരിക്കില്ല, അമ്മയക്ക് വലിയ സങ്കടമാകും.
അലസമായ് അമ്പലപറമ്പിൽ അച്ചു ചുറ്റി നടന്നു .പൊട്ടിയ ബലൂൺ തുണ്ടുകൾ ശേഖരിച്ച് കുമളകളാക്കി അതിൽ ഞേടി ശബ്ദധമുണ്ടാക്കി.ചിലത് പൊട്ടിച്ച് രസിച്ചു.
ശ്രീകോവിലിൽ. ദേവിനിദ്രയിലാണ്ടു.നിശ്ശബദ്ധയ്ക്കു ശ്രുതിമീട്ടി മച്ചിൽ കുറുകുന്ന അമ്പലപ്രാവുകൾ.പരദൈവങ്ങൾ സാക്ഷി.ശ്രീകോവിൽ അലങ്കരിച്ചിരുന്ന കുരുത്തോലകൾവാടി തുടങ്ങി.
ക്ഷേത്ര വളപ്പിലെ അരളി പൂത്തിരുന്നു. മതിലിനു പുറത്തേയ്ക്ക് കുല കുത്തി നിന്ന അരളി പൂക്കൾ എത്തി പിടിയ്ക്കാൻ ഒരു ശ്രമം നടത്തി. പരാജയപ്പെട്ടു.
അച്ചു ക്ഷേത്ര മതിലിനു വലം വെച്ചു. നിലം മൂടി കിടന്ന കരിയിലകളിൽ ചവുട്ടി നടക്കുമ്പോൾ പാമ്പു ചീറ്റുന്ന ശബ്ദ്ധം.ഭയം തോന്നാതിരുന്നില്ല.
ദേവിയുടെ നിദ്ര തടസ്സപെട്ടാൽ കടുത്ത ശിക്ഷയാണ്.അമ്മ പറഞ്ഞത് അച്ചു ഓർത്തു.
പത്തു രാവും പത്തു പകലും തീക്കുണ്ഠത്തിൽ നടക്കണം. അച്ചു തിരികെ കൽവിളക്കിന്റെ മുന്നിൽ വന്നു.ഇന്നലെ വരെ നിറദീപവുമായ് തെളിഞ്ഞു നിന്ന കൽവിളക്ക് തിരികെട്ട് കറുത്ത് എണ്ണ കൊഴുപ്പു പുരണ്ടു കിടക്കുന്നു.പത്തു ദിവസം അച്ചുവും അതിൽ തിരി തെളിച്ചിരുന്നു.
തിരികെ പോകാൻ തുടങ്ങുമ്പോൾ ചവുട്ടടിയിൽ എന്തോ കട്ടിയുള്ളത് അമരും പോലെ തോന്നി.
മൂടി കിടന്ന കരിയിലകൾ അച്ചുകാൽ കൊണ്ട് ചികഞ്ഞു നോക്കി.അശോകസ്തംഭത്തിനു ചുവടെ ‘5’ എന്ന അക്കം എഴുതിയ ഒരു വട്ടതുട്ട്.ഒരു 5 രൂപാ തുട്ട്.നെറ്റി ചുളിച്ചു കണ്ണുകൾ
കൂർപ്പിച്ച് കാൽനഖം കൊണ്ട് തട്ടിയനക്കി.അച്ചുവിന് കണ്ണുകളെ വിശ്വസിക്കാൻ
കഴിഞ്ഞില്ല. അത് 5 രൂപാ തുട്ട് തന്നെ. ജീവതത്തിൽ ആദ്യമായ് അച്ചുവിന് ഒരു 5 രൂപ കളഞ്ഞു കിട്ടി. മുഖത്തു വിരിഞ്ഞ ചിരി പെട്ടെന്നു മാഞ്ഞു.മനസ്സ് കൊള്ളിമീൻ പോലെ പാഞ്ഞു. ഇനി ആരും അറിയാതെ അതു കൈക്കലാക്കണം. അച്ചു തിക്കും പൊക്കും പരതി.
തമ്മിൽതല്ലി ചിതറുന്ന ഗോട്ടികൾ കുറച്ചു
അകലത്തിലായിരുന്നു.
കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.