“വ” യോ അത് എന്താ അച്ചുവേ…. ” അച്ചു തുടർന്നു
” അതേ, ഈ ബോർഡിൻമേൽ എഴുതിയിരിക്കുന്ന പരിപ്പുവടയ്ക്ക് ‘വ’ എഴുതിട്ടില്ല”. പിന്നെ അച്ചു നിന്നില്ല, പാത്രവുമായ് തിരികെ വഴിയിലേക്കിറങ്ങി പതിവു ഓട്ടം തുടങ്ങി.
കൃഷ്ണൻ നായർ വിലവിവരപട്ടികയിലെ പരിപ്പുവടയുടെ സ്ഥാനം പരിശോധിച്ചു.ശരിയാണ്
പരിപ്പുവടയുടെ ‘വ’ എങ്ങനെയോ കൈമോശം വന്നിരിക്കുന്നു. നായര് അത് വായിച്ചെടുത്തു “പരിപ്പു…..പരിപ്പുട”,
അലിയാര് അടപടലമിളകി ചിരിച്ചു.
വരമ്പിറങ്ങി ഓടി മറയുന്ന അച്ചുവിന്റെ നേർത്ത രൂപം. അരയാലുകളിൽ, കാറ്റിന്റെ ചൂളം വിളി.
ചൂണ്ടു വിരലിന്റെ തുഞ്ചത്ത് ഗോട്ടി വെച്ച് വിരൽ പിന്നോക്കം മടക്കി, മരുത് സൂക്ഷം പിടിച്ചു. സംഘാംഗങ്ങൾ ശ്വാസം അടക്കി. ചുറ്റിനും ഇരിന്നു. അടുത്ത നിമിഷം വിരൽതുമ്പിൽ നിന്ന് ഗോട്ടി പാഞ്ഞു.
” ടേo……. അടി പൊട്ടി… തമ്മിൽ തല്ലിയ
ഗോട്ടികൾ ചിതറി തെറിച്ചു. ചിലത് ചിരട്ട വലുപ്പത്തിൽ കുത്തിയ കുഴിയിൽ, ചിലത് ഒരു മുഴം അകലെ. സംഘാംഗങ്ങളുടെ ഊഴം മാറി മാറി വന്നു. അച്ചു കൂട്ടത്തിൽ പിന്നിൽ നിന്ന് മരുതിനെ ഞേടുന്നുണ്ടായിരുന്നു.
എതിരാളികളുടെ നീക്കത്തിൽ നിന്ന് കണ്ണെടുക്കാതെ മരുത് ചോദിച്ചു.
” കാശുണ്ടോ “?
അച്ചു നിശ്ശ്ബദ്ധനായി.
“അപ്പോ പറ്റില്ല “. മരുത് കണിശം പറഞ്ഞു.
പള്ളിക്കുടം അവധിയായതിനാൽ അമ്പല പറമ്പിൽ ഗോട്ടി കളി പതിവാണ്. കളിയിൽ ചേരണമെങ്കിൽ കാശ് മുൻകൂറായി കളത്തിൽ ഇടണം.25 പൈസയാണ്
ഒരാൾക്ക്. കളിയിലെ വിജയിക്ക് കാശ് സ്വന്തമാക്കാം. തോൽക്കുന്നവർക്ക് കാശും നഷ്ട്ടമാകും കൈമടക്കിന്ഗോട്ടി കൊണ്ട് അടിയും. ഗോട്ടി കളി സംഘത്തിലെ കേമനും ലീഡറും മരുതാണ്.
കളിയിൽ ചേരാൻ അച്ചു ഒരു അവത പറഞ്ഞു നോക്കി.
“നാളെ തരാം മരുതേ “.
” അപ്പോ കഴിഞ്ഞ തവണത്തെയോ “.
കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.