വിലവിവരപട്ടിക 36

ആശാൻ, നരസിംഹ മൂർത്തിയായി തികഞ്ഞാടിയപ്പോൾ, രൗദ്ര ഭാവം കണ്ട് ഭയന്ന്

കണ്ണുകൾ പൊത്തി മുഖം താഴ്ത്തിയിരുന്നു. ശേഷിച്ച ഭാഗം വിരലുകൾക്കിടിയിലൂടെ തൊട്ടും തൊടാതെയും അച്ചൂന്റെ കണ്ണുകളിൽ മിന്നിയകന്നു.

” അച്ചു..നീയിത് കൊണ്ട്പോയ് കൊടുക്കണുണ്ടോ “? തൂക്കിൽ നിറച്ച പാൽ തിണ്ണയിൽ കൊണ്ട് വെച്ച് പത്മിനി അച്ചുവിനോട് പറഞ്ഞു. ഇനിയും വൈകിയാ നായര് തിരികെ കൊടുത്തയ്ക്കും.കൊണ്ട് വന്ന് പ്ലാവിൻ ചോട്ടിലൊഴിക്കാം. അതാവ്മ്പോ ആണ്ടില് ചക്ക വിളയുമ്പോ ആട്ടിൻ പാലിന്റെ ചുവയുണ്ടാവൂല്ലോ”.

പത്മിനിയുടെ നാട്യ പ്രസംഗം കഴിഞ്ഞപ്പോൾ അച്ചു തിരികെ മുറിയിൽ പോയ് ഒരു കുപ്പായമിട്ട് കോലായിലേയ്ക്ക് വന്നു.പത്മിനി കോലായിൽ തന്നെ നിൽപ്പുണ്ടാരുന്നു. അലക്കാത്തതിനാൽ കുപ്പായത്തിന്റെ മുഷിഞ്ഞ ഗന്ധം.

” ഹും, നാറണ് അച്ചു. എന്തേയിത് “?വേറെയില്ലാഞ്ഞിട്ടാ? കാണുന്നോര് എന്താ പറയ്യ, എന്നെ പഴിക്കും”.കൈപത്തി കൊണ്ട് അച്ചു കുപ്പായത്തിന്റെ ചുളുവ് ഒന്നു നിവർത്താൻ ശ്രമിച്ചു. വിഫലശ്രമം.” എന്തേ എന്റെ അച്ചൂന് പറ്റിയേ..”

”ഒന്നൂല്ലാ”.

” ഒന്നുല്ലാഞ്ഞിട്ടല്ലാ, വെറുതെ ഒരോന്ന് ഓർത്ത് കിടന്നിട്ടാ”.സാരി തുമ്പ് പിടിച്ച് പത്മിനി അച്ചൂന്റെ മുഖം തുടച്ചു.പാത്രം എടുത്ത് കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു ” ചെല്ല് കൊണ്ട്വായ് കൊടുക്ക് “.അച്ചു പാത്രവും തൂക്കി പിടിച്ച് പടി ഇറങ്ങി. പടിപ്പുര വരെ പത്മിനിയും കൂട്ട് ചെന്നു

അഞ്ചാറു കോഴികളും മൂന്ന് ആടും മാണ് പത്മിനിയുടെ ജീവിത മാർഗ്ഗം. കോഴിമുട്ട അയൽപക്കത്തു വിൽക്കും പാൽ ചന്തയിലെ നായരുടെ പീടികയിലും.

പെട്ടെന്ന് എന്തോ ഓർത്തെടുത്തട്ടെന്നോണം പത്മിനി അച്ചുവിനോട് പറഞ്ഞു.

Updated: May 29, 2018 — 11:18 am

1 Comment

  1. സുദർശനൻ

    കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.

Comments are closed.