കർപ്പൂരാഴി ഉഴിഞ്ഞ് പിരിയാൻ നേരം ചില തല നരച്ച കാർന്നോത്തിമാര് അച്ചുന്റെ ശിസ്സിൽ കൈവെച്ച് പറയുകയുണ്ടായ്,
“തൃപ്തിയായ്.. കടാക്ഷം ഉണ്ടാവും. നിശ്ചയായ്ട്ടും ഉണ്ടാവും”.
ഒടുക്കം, പത്താംനാൾ. ഇന്നലെ, ആശാന്റെ നരകാസുരവധം ആട്ടക്കഥ കഴിഞ്ഞ് പറമ്പിൽ വെടിക്കെട്ട് അരങ്ങേറുമ്പോൾ, തിരികെ നടവഴി തെളിച്ച ചൂട്ടു വെട്ടങ്ങളുടെ നിരയിൽ, മുന്നിലായി അച്ചു ഉണ്ടായിരുന്നു. കൂടെ അയൽവക്കുകാരായ കുറച്ച് സ്ത്രീകളും.അപ്പോഴേക്കും നിലാവ് വറ്റി നേരം പുലർന്നു തുടങ്ങിയിരുന്നു. നടവഴിക്കിടയിൽ പിന്നിൽ നിന്ന് പത്മിനി പറഞ്ഞു.
”വെളിച്ചം നോക്കി നടക്കച്ചു, മഞ്ഞ് വീണ് കിടക്കാ.. വല്ല ഇഴ’ ജന്തുക്കളും ഉണ്ടാകും “.
അച്ചൂന് അകമ്പടി സേവിച്ച വനജ ഒരു നേരം മ്പോക്കു പറഞ്ഞു” അവനൊരു ആണ്ങ്കുട്ടിയല്ലേ പത്മം? നീയാ ഉമ്മണിയമ്മയെ ഒന്നു മുറുകെ പിടിച്ചോ. കാലു തെറ്റി ചേറിലെങ്ങാനം പോയാ.. ” വാചകം പൂർത്തികരിച്ചില്ല.വരിയിൽ നിന്നും അടക്കിപ്പിടിച്ച ചിരികൾ വീണു. വനജയുടെ പരിഹാസം ഉമ്മിണി തള്ളയെ ചൊടിപ്പിച്ചു. പിറകെ വന്നു ചുട്ട മറുപടി.
” നിയൊക്കെ കോണാം ഉടുത്തു നടന്ന കാലോം ഞാൻ തന്നെയാ നിനക്കൊക്കെ കൂട്ടു വന്നേ.. ഈ വരമ്പേല് എവിടാ ചേറൊന്നൊക്കെ എനിക്കറിയാം. വനജേ നീയ്യ് കേട്ടല്ലോ…”? ഒരു താക്കീതും.
വരിക്കടിയിലെ ചിരി ഉച്ചത്തിലായ്.ചിരിയലകൾ തരംഗങ്ങളായ് ദിക്കുകളണഞ്ഞു.
വരമ്പു തീർന്നു വെട്ടുവഴി കയറിയപ്പോൾ ചുട്ടുവെട്ടങ്ങൾ വഴിപിരിഞ്ഞു.
ചെത്തിയെടുത്ത കല്പടികൾ കയറി മുളമ്പടി കടന്നപ്പോഴേക്കും കാവിലെ ഉത്സവം കൊടിയിറങ്ങി. വെടിക്കെട്ടിന്റെ ശേഷിച്ച തീപ്പൊരിയും മാനത്ത് മിന്നയണഞ്ഞു.
നേർച്ച പോലെ കഴിച്ചു കൂട്ടിയ ഉറക്കത്തിനിടയിൽ
അച്ചു ഒന്നു രണ്ടു തവണ ഞെട്ടിയുണർന്നു.നരകാസുരവധം ആട്ടക്കഥയുടെ അവസാന ഭാഗത്തിന്റെ പേടി സ്വപനം.
കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.