കൈവിരൽ തുള വീണ കീശയ്ക്കുള്ളിലൂടെ അച്ചുവിന്റെ തുടയിലറിഞ്ഞു. അച്ചുവിന്റെ മുഖം വാടി. 5 രൂപാ തുട്ട് ഓടുംവഴി ഓട്ട കീശയിലാണ് ഇട്ടതെന്ന് അച്ചു അറിത്തരുന്നില്ല.
അച്ചു നിലംപാടും ഒന്നു പരതി മുഖം മുയർത്തി
വിഷഷണ്ണനായി പറഞ്ഞു.
“പൈസ കളഞ്ഞു പോയ്”. ആ രംഗം നായർ സരസ്സമാക്കാൻ ശ്രമിച്ചു.
“അതിനന്തൊ അച്ചൂട്ടാ.. നാളെ തന്നാ മതീല്ലോ”.
” വേണ്ട”.
കൃഷ്ണൻനായർ നിർവികാരനായി.
പൊതി തിരികെ ഏൽപ്പിച്ച് അച്ചു തിരികെ യിറങ്ങി.പോരുവഴി മുന്നിലെ വിലവിവരപട്ടികയിൽ ഒന്നു കണ്ണുടക്കി. ബോർഡിലെ പരിപ്പുവടയ്ക്ക് വ എഴുതി ചേർത്തിരിക്കുന്നു.
അച്ചു നടന്നു. ഓടിയില്ല. ഓടാൻ കഴിഞ്ഞില്ല.ഒരു നുറങ്ങു നിമിഷത്തിൽ വീണു കിട്ടിയ വലിയ സന്തോഷം, ആയുസറ്റ് എവിടെയോ കളഞ്ഞു പോയി.അച്ചു നടന്നു. വഴിയോരം ചേർന്നു നടന്നു, വരമ്പിറങ്ങി നടന്നു.അരയാലിലകളിൽ സായന്തനത്തിന്റെ കാറ്റു വീശി.
അമ്പലപറമ്പ് എത്തിയപ്പോൾ ഗോട്ടി കളിയുടെ ആരവം. ക്ഷണനേരം ഒന്നു തിരിഞ്ഞു നിന്നു, പിന്നെ നടന്നു.
തിരികെ പളളം കയറി പടിപ്പുര എത്തും വരെ അച്ചുവിന്റെ കണ്ണും മനസ്സും പ്രതീക്ഷയോടെ പരതുന്നുണ്ടായിരുന്നു. ചവുട്ടടിയിൽ എവിടെയെങ്കിലും ഒരു വട്ട തുട്ട് അമരുന്നുണ്ടോയെന്ന്. ഒരു വട്ട തുട്ടിന്റെ തിളക്കം തെളിയുന്നുണ്ടോയെന്ന്.
പാത്രം പടിയ്ക്കൽ വെച്ച് അച്ചു അരത്തിണയിൽ കയറി പുറംക്കാഴ്ച്ചയിലേയ്ക്ക് നോക്കിയിരുന്നു.
സായന്തനത്തിലേയ്ക്ക് തുറന്നിട്ട പടിവാതിൽ, ഇരുണ്ടു തുടങ്ങുന്ന നടവരമ്പ്.
അക്കരെ കതിരുകളിൽ അസ്തമയ സൂര്യന്റെ സാന്ധ്യചുംബനം.
അച്ചു ഇതും മറക്കും. നല്ലതല്ലാത്തതെല്ലാം മറക്കാൻ അമ്മ പത്മിനി അച്ചുവിനെ പഠിപ്പിച്ചിരുന്നു.
” അച്ചു “.പത്മിനി കോലായിലേയ്ക്ക് വന്നു.
ഒരു പറ്റം ദേശാടനക്കിളികൾ സാന്ധ്യ മേഘങ്ങളിൽ ചിറകുവിരിച്ച് അകലേയ്ക്ക് പറന്നകലുന്നു.
കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.