വിലവിവരപട്ടിക 36

വിലവിവരപട്ടിക

സേതു. രാധാകൃഷ്ണൻ

 

രാവ്‌ പുലർന്ന് കഴിഞ്ഞപ്പോൾ ഒരാണ്ടിലെ ഉത്സവം കഴിഞ്ഞു. കാവിലെ ഭഗവതിയുടെ ഉത്സവം. പുലരുവോളം നീണ്ടു നിന്ന ആകാശപൂരം അതിന് തെളിവാണ്. ഒടുക്കം ആറാട്ടും,കൊടിയിറക്കവും.അബലംകുന്ന് ഗ്രാമവാസികൾക്ക് ഒരാണ്ട് കടന്നു പോയ്.

എല്ലാം കണ്ട് കണ്ണും മനസ്സും കുളിർത്ത് വനദുർഗ്ഗയായ ദേവി നിദ്രയിലാണ്ടു. രണ്ടു നാൾ നീളുന്ന സുഖനിദ്ര.

“അമ്മേ!! അച്ചു കിടക്കപ്പായയിൽ നിന്ന് ഞെട്ടിയെണീറ്റു. ഉച്ചത്തിലുള്ള വിളികേട്ട് മെഴുകാൻ എടുത്ത പാത്രങ്ങൾ ഇട്ടെറിഞ്ഞു പത്മിനി മുറിയിലേയ്ക്ക് പാഞ്ഞു വന്നു.”എന്താ അച്ചു? പേടിച്ചോ നീയ്..

” ഞാൻ….. ഞാൻ….. സ്വപ്നം കണ്ടു “. നെഞ്ചിനുള്ളിലെ അണപ്പിനിടയിൽ അച്ചു നിർത്തി നിർത്തി പറഞ്ഞു.” വേണ്ടാത്ത ഒരോന്ന് ഓർത്തു കിടന്നിട്ടാ… ഞാൻ അപ്പോഴേ പറഞ്ഞതാ വീട്ടിൽ പോകാന്ന്, കേട്ടില്ല നീയ്.ഞാൻ കൂടി ഒരു പോള കണ്ണടച്ചില്ല “. ആഴിഞ്ഞുവീണ് മുടി വാരി കെട്ടി പത്മിനി തിരികെ നടന്നു.

അച്ചു കിടക്ക പായിൽ തന്നെയിരുന്നു.

കണ്ണിൽ ഭയവിഹ്വലത.ശരിയാണ്,അച്ചു ഓർത്തു, അമ്മ പറഞ്ഞതാ തിരികെ പോകാന്ന്. അമ്മ മാത്രല്ല, ആട്ടം തുടുങ്ങുo മുമ്പേ മൈക്കിലൂടെയും വിളിച്ചു പറയുന്നുണ്ടായിരുന്നു.

” കൂട്ടത്തിൽഗർഭിണികളും, കുട്ടികളും ഉണ്ടെങ്കിൽ തിരികെ പോകണമെന്ന് “. കേട്ടില്ല. ഗർഭിണികൾ പൊക്കോട്ടെ, എനിക്കു ഭയവുoഇല്ല.പിന്നെന്താ?

അമ്മ എത്ര നിർബന്ധിച്ചിട്ടും അച്ചു ചെവികൊണ്ടില്ല.അച്ചൂനറിയാം, ഈ രാവ് പുലർന്നാൽ ഇരിന്നിടം പോലും അറിയുകയുണ്ടാവില്ല. എല്ലാം കാണണം കൺകുളിർക്കെ കാണണം, ആശാന്റെ ആട്ടം കാണണം, വെടിക്കെട്ടു കാണണം, ആറാട്ടും,കൊടിയിറക്കവും കാണണം, വരമ്പിറങ്ങി മടക്കയാത്രയാകുന്ന, ഒരാണ്ട് കൊട്ടി തീർന്ന മേളക്കാരെയും കാണണം. അങ്ങനെ എല്ലാമെല്ലാം കാണണം.

Updated: May 29, 2018 — 11:18 am

1 Comment

  1. സുദർശനൻ

    കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.

Comments are closed.