വസന്തം പോയതറിയാതെ – 5 [ദാസൻ] 338

അമ്മ ചോദിച്ചു

“അത് എന്തിനാണ് ചേട്ടാ? ഇവൻ്റെ, ആ കൊച്ചിനോടുള്ള പെരുമാറ്റത്തിൽ മാറ്റം വരുത്തിയാൽ മതി. ആ കൊച്ച് എത്ര സ്നേഹത്തോടെയാണ് ഇവനോട് പെരുമാറുന്നത്, ഇവൻ ആണെങ്കിലോ കുത്താൻ ചെല്ലുന്ന പോത്തിനെപ്പോലെയും.”

ഇത് കേട്ട് അമ്മാവൻ അച്ഛൻ്റേയും എൻ്റേയും മുഖത്തു നോക്കി ചിരിച്ചിട്ട് അമ്മയോട്

” ശരിയാണ് ഇവളൊന്നും അറിഞ്ഞില്ലല്ലോ. നീ ആ കോടതിവളപ്പിൽ നടന്നതൊക്കെ കാണണമായിരുന്നു. നിൻ്റെ ഭാവി മരുമകളുടെ നടനവിസ്മയം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. അവൾ നിങ്ങൾ ഉദ്ദേശിക്കുന്ന ആളേയല്ല, അത് ദിവാകരൻ്റെ തന്നെ വിത്തല്ലെ ഇതിൽ കുറവൊന്നും കാണേണ്ട. മാർക്കറ്റിലെ നിങ്ങളുടെ സ്ഥലം അടിച്ചുമാറ്റാനുള്ള തന്ത്രമായിരുന്നു നിങ്ങളോടുള്ള സ്നേഹപ്രകടനം. നിങ്ങൾ ആരോടും ആലോചിക്കാതെ വിലയാധാരം എഴുതി കൊടുക്കുകയും ചെയതു.”

ഞാൻ

” പോട്ടെ അമ്മാവ, അതു കൊണ്ട് ആ ബാധ ഒഴിവായിക്കിട്ടിയല്ലൊ. അല്ലായിരുന്നെങ്കിൽ ഈ വീടും കൂടി ഇവർ അവൾക്കെഴുതി കൊടുത്തേനെ.”

അമ്മാവൻ

” ഇനിയും ഇവൻ ഇവിടെ നിന്നാൽ അവർ അപായപ്പെടുത്തും. അവിടത്തെ കാര്യങ്ങൾ എവിടെവരെയായി അളിയാ ”

അച്ഛൻ പറഞ്ഞു

” വീടൊക്കെ പുതുക്കിയിട്ടുണ്ട്, അത്യാവശ്യം സാധനങ്ങളും വാങ്ങി വെച്ചിട്ടുണ്ട്. പണിക്കാരും റെഡി തിങ്കളാഴ്ച യോടു കൂടി പണി തുടങ്ങാം എന്ന് കരുതി ഇരിക്കുകയായിരുന്നു.”

അമ്മാവൻ

” എന്നാൽ പിന്നെ താമസിക്കേണ്ട. ഇവർ രണ്ടുപേരും ഇവിടെ നിൽക്കട്ടെ, നമുക്ക് മൂന്നു പേർക്കും കൂടി അവിടെ പോയി ഇവനെ അവിടെ സെറ്റിൽ ആക്കിയിട്ടു വരാം. ഞായറാഴ്ച രാവിലെ തന്നെ അവിടുന്ന് പുറപ്പെട്ട് ഇവിടെ വന്നു ഒപ്പ് ഇട്ട് അന്നു തന്നെ തിരിച്ചു പോവുകയും ചെയ്യാം.”

ഇങ്ങിനെയൊക്കെ തീരുമാനിച്ചു പിരിഞ്ഞു. രാത്രിയിൽ തന്നെ ഏട്ടത്തിയെ വിളിച്ച് വിവരങ്ങൾ ഒക്കെ പറഞ്ഞു. അമ്മാവൻറെ വീട്ടിലെ നമ്പറും കൊടുത്തു, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ. രാവിലെ എഴുന്നേറ്റപ്പോൾ രണ്ടു പേർ സംശയാസ്പദമായ സാഹചര്യത്തിൽ ഞങ്ങളുടെ ഗേറ്റിന് എതിർവശം നിന്ന് ഇങ്ങോട്ട് നോക്കുന്നതായി തോന്നി. ഈ വിവരം വീട്ടിൽ ചർച്ചയായപ്പോൾ ‘അവർ അതിരാവിലെ അവിടെയുണ്ട്’ എന്ന് അമ്മയും അമ്മായിയും പറഞ്ഞു. അമ്മാവന് പെട്ടെന്ന് കത്തി.

” അവർ ദിവാകരൻ്റെ ആളുകളാണ്. ആ നില്ക്കുന്നവരേയൊ ദിവാകരനേയൊഭയന്നിട്ടല്ല എന്നാലും, ഇന്നലെ ആലോചിച്ച തീരുമാനങ്ങളിൽ മാറ്റം വരുത്തണം. ഞങ്ങൾ നാലുപേരും എൻ്റെ വണ്ടിയിൽ വീട്ടിലേക്ക് എന്നും പറഞ്ഞു ഇറങ്ങും. അളിയൻ നേരെ വണ്ടിയുമെടുത്ത് വീട്ടിൽ വന്നു ഞങ്ങളെ രണ്ടുപേരെയും പിക്ക് ചെയ്യണം, ഇവർ രണ്ടുപേരും അവിടെ നിൽക്കട്ടെ കുറച്ചു ദിവസം കഴിഞ്ഞു ഇങ്ങോട്ട് പോരാം. ദിവാകരനെ പേടിച്ചിട്ട് ഒന്നുമല്ല നമ്മൾ പോകുന്നത്, തൽക്കാലം നമ്മൾ ഇവിടെ നിന്നും മാറി നിൽക്കുന്നുവെന്നു മാത്രം. എന്നാൽ പെട്ടെന്ന് റെഡി ആയിക്കോ എല്ലാവരും.”

അമ്മയുടെ ചോദ്യം ഉടൻ വന്നു

“ഇതിൻറെ ആവശ്യം ഉണ്ടോ ചേട്ടാ”

അമ്മാവൻ

” നമ്മുടെ മകൻ ഇപ്പോൾതന്നെ ഒരു കേസിൽ പെട്ടിട്ടുണ്ട്, ഇനിയും ഒരു കേസ് കൂടി ഉണ്ടാക്കാൻ അവർക്ക് പെട്ടെന്ന് സാധിക്കും. അതുകൊണ്ട് തൽക്കാലം ഇവിടെ നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം”

പിന്നീട് എല്ലാം പെട്ടെന്ന് തന്നെ നടന്നു. ഞാനും അമ്മയും അമ്മായിയും അമ്മാവനും, അമ്മാവൻറെ കാറിൽ കയറുന്നതിനുമുമ്പ് അമ്മാവൻ അച്ഛനോട് ഉച്ചത്തിൽ പറഞ്ഞു.

” അളിയൻ അവിടെ പോയി പണിയുടെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് വാ, ഇവർ രണ്ടുപേരും എൻറെ കൂടെ കുറച്ചു ദിവസം നിൽക്കട്ടെ”

23 Comments

  1. Kadha njn vayichayh Innan. Kadhayil chodhyamillenariyam ennalum dharalam samsayangalund
    1 kadhanayakan oru 100% mandanano ennathan
    Etra thanne madhyapichalum avalde roomil avalariyathe avan keran pattilla adhum hotel room il
    2 itrem kalamayitum endhu sambavichen aa Mandan anneshichilla

    3 koode irun madhyapichavarod karyangal anneshichilla

    4 pinne ottum logic illathe poyath aa eettathy avante manasilakiyilla ennullathan

    1. Kooduthal page kalode pettan thanne varanamenum avalde jeevitham nasikunathum kananam ennund

    2. ഇതിനുള്ള ഉത്തരങ്ങൾ ഈ പാർട്ടിൽ ഉണ്ടാവും. നന്ദി ബ്രോ.

  2. Adutha part enn kittum Daasa ❤️❤️❤️

    1. ഉടൻ ,പോസ്റ്റ് ചെയ്തു കഴിഞ്ഞു.

  3. Korach page koottikoode machaane…. Thirakukal Manasilakkunnu ennalum….

  4. ഈ ഭാഗവും അടിപൊളി ആയിരുന്നു , പക്ഷെ പെട്ടെന്ന് തീർന്നതുപോലെ പേജുകൾ വളരെ കുറവാണല്ലോ? വായിച്ചു ഒന്ന് സെറ്റ് ആയി വന്നപ്പോൾ തന്നെ തീർന്നു. പഴയത് പോലെ കുറച്ചധികം പേജുകളോടെ എത്രയും പെട്ടെന്ന് അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….

    1. ok Bro

  5. Last avar onnikkunna kadha mathram idalle. Yadoru Vida dayayum aval arhikunnilla. Idippo aanu rape cheyyunnadinekkal mosham alle aval cheydad. Rape il thettukaran aranennu prathyakshyam aayi ariyam ,i vade adu Polum illa

    1. അഭിപ്രിയത്തിന് നന്ദി.

      1. അലിഭായ്

        അമ്മാവന്റെ മകളുടെ കല്യാണം ഒന്ന് മുടങ്ങിയെങ്കിൽ
        അവൻ നിരപരാധി ആണെന്ന് വീട്ടുകാർക് മനസ്സിലായല്ലോ

        1. നന്ദി.

          1. Pettannu ayikkote NXT part

  6. Oru revenge prathishikkunnu
    Story super include more page

    1. ok Bro ‘

  7. ബ്രോ ഇപ്പോൾ കഥ ഒരു ok ഫീൽ എത്തി…❤️

    ഇനി ഗംഭീമായി മുന്നോട്ടു കൊണ്ടുപോകുക…❤️

    മുൻപുള്ള ഭാഗങ്ങളിൽ നമ്മൾ ചിന്തിക്കുമ്പോൾ കുറേ ലോജിക്കൽ mistake ഉണ്ടാരുന്നു…

    ഇനി പണി തിരിച്ചുകൊടുക്കുക തന്നെ വേണം

    1. എന്ത് ലോജിക്കൽ മിസ്റ്റേക്കാണ്? ചൂണ്ടിക്കാണിച്ചാൽ പരിഹരിച്ച് മുന്നോട്ട് പോകാമായിരുന്നു.

  8. Aval kulla pani varunillallo

    1. Aback oru pani anivaryam aan

    2. Avalk oru pani anivaryam aan

  9. ബ്രോ നന്നായിട്ട് ഉണ്ട് പിന്നെ കഥ നീട്ടി എഴുതുവാണേൽ പേജ് കുട്ടി ezhuthe

Comments are closed.