വസന്തം പോയതറിയാതെ – 5 [ദാസൻ] 338

ഒരു ചെറുപ്പക്കാരനായ പോലീസുകാരൻ വന്നു എൻ്റെ കയ്യിൽ വിലങ്ങ് വെച്ചു. വിലങ്ങ് വെക്കുന്നതിനിടയിൽഅയാൾ സ്വകാര്യമായി എന്നോട് പറഞ്ഞു.

” അവർ നിന്നെ മനപ്പൂർവ്വം കുടുക്കിയതാണെന്ന് ഇവിടെ ആരോപറയുന്നത് കേട്ടു. എന്തായാലും നീയൊന്ന് സൂക്ഷിക്കുന്നതു നല്ലതാണ്.”

“ശരി,സാർ”

ഞാൻ ജീപ്പിൻ്റെ പുറകിൽ കയറി കൂടെ രണ്ടു പോലീസുകാരും. കോടതി കോമ്പൗണ്ടിലേക്ക് കടന്ന് വണ്ടി നിന്നു. Sl പോലീസുകാരോട് എന്തോ സ്വകാര്യം പറഞ്ഞു അതിനുശേഷം വണ്ടിയിൽ നിന്നും എന്നെ വലിച്ചാണ് ഇറക്കിയത്. ഇറങ്ങി വരുമ്പോൾ കോടതി വരാന്തയിൽ അവൾ സുമുഖനായ ചെറുപ്പക്കാരനുമായി നില്ക്കുന്നു. Sl അയാളുടെ അടുത്ത് ചെന്ന് സല്യൂട്ട് അടിച്ചു എന്നെ ചൂണ്ടി എന്തോ പറയുന്നു. ഇപ്പോൾ അവളുടെ മുഖത്ത് ഒരു പുച്ഛം നിഴലിക്കുന്നുണ്ട്. Sl തിരിച്ച് ഞങ്ങളുടെ അടുത്ത് എത്തി

“ഇവനെ കോടതിക്കകത്തേക്ക് കയറ്റ് ”

എന്നേയും കൊണ്ട് പോലീസുകാർ അകത്തേക്ക് പോകുന്ന വഴി മറ്റൊരു സൈഡിൽ അവളുടെ അച്ഛനും ചേട്ടൻമാരും നില്പുണ്ട്. മറ്റൊരു ഭാഗത്ത് അച്ഛനും അമ്മാവനും വക്കിലും നില്ക്കുന്നു. എന്നെ കേടതിക്കകത്ത് പ്രതിക്കൂടിന് അടുത്ത് നിർത്തി. മജിസ്ട്രേറ്റ് നീതിപീഠത്തിലേക്ക് വന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് തൊഴുതു. രണ്ട് കേസ് വിളിച്ചു കഴിഞ്ഞാണ് എൻ്റെ കേസ് വിളിച്ചത്. പ്രോസിക്യൂഷൻ്റെ ഭാഗത്തു നിന്നും എൻ്റെ ജാമ്യത്തെ എതിർത്തില്ല, അതുകൊണ്ട് ജാമ്യം കിട്ടി. എല്ലാ ഞായറാഴ്ചയും സ്റ്റേഷനിൽ പോയി ഒപ്പിടണമെന്നും രണ്ട് മാസത്തിനു ശേഷം ഓഫീസറുടെ യുക്തം പോലെ നീട്ടുകയൊ കേസ് വിളിക്കുന്ന തീയതിക്ക് ഹാജരാകുന്ന വിധത്തിൽ പുനർചിന്തിക്കാവുന്നതുമാണ് എന്ന് ജാമ്യവ്യവസ്ഥയിൽ പ്രതിപാധിച്ചു. അങ്ങിനെ ജാമ്യത്തിൻ്റെ ഫോർമാലിറ്റികൾ ഒക്കെ കഴിഞ്ഞിറങ്ങുമ്പോൾ എന്നേയും നോക്കി അവളും നേരത്തേ അവളുടെ ഒപ്പം ഉണ്ടായിരുന്ന ആളും പുറത്തുണ്ടായിരുന്നു. എന്നെക്കണ്ടപ്പോൾ അയാളുടെ കൈയും കോർത്ത് പിടിച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു. അയാൾ എന്നോട്

“എടാ പുല@@മോനെ, ഇവൾ എൻ്റെ പെണ്ണാണ്. ഇനിയെങ്ങാനും വേഷംകെട്ടെടുത്താൽ …. ഇതു പോലെ ഞങ്ങളുടെ കൈയിൽ കിട്ടിയാൽ നിന്നെ ബാക്കി വെച്ചേക്കില്ല ഓർമ്മയിൽ വെച്ചൊടാ പന്നതായോളിമോനെ”

പിന്നേയും അവൻ എന്തൊക്കെയൊ അനാവശ്യങ്ങൾ വിളിച്ചു പറഞ്ഞു. ഞാനും അച്ഛനും അമ്മാവനും പരസ്പരം നോക്കി, അന്നേരം അവൾ അച്ഛനെപ്പോലും മൈൻഡ് ചെയ്തില്ല. ഞാൻ ആലോചിക്കുകയായിരുന്നു കൊള്ളാം ‘ചക്കിക്കൊത്ത ചങ്കരൻ’ തന്നെ, അവളുടെ വായിൽ നിന്നും നല്ലതൊന്നും വരുന്നത് ഞാൻ കേട്ടിട്ടില്ല. എന്തെങ്കിലുമാകട്ടെ മാർക്കറ്റിലെ സ്ഥലം നഷ്ടപ്പെട്ടെങ്കിലും ആ ബാധ ഒഴിവായി, അവളുടെ കൂടെ ബോധമില്ലാതെ കിടന്നതിനുള്ള നഷ്ടപരിഹാരമായി കരുതാം. വേശ്യകൾക്ക് പോലും അല്പം അന്തസ്സുണ്ട്, അവർ നേരെ വിലപേശും. പക്ഷെ ഇവൾ, ആ സ്ഥലം കിട്ടാൻ എത്രയൊ വളഞ്ഞ വഴികൾ സ്വീകരിച്ചു. അതാ, അവൾ തിരിഞ്ഞു നോക്കുന്നു. രണ്ടു പേരും നല്ല ചേർച്ച എന്ന അർത്ഥത്തിൽ കൈ കൊണ്ട് ആംഗ്യം കാണിച്ചു ചിരിച്ചു. അവൾ തിരിഞ്ഞു നോക്കുന്നതു കണ്ട് അവനും തിരിഞ്ഞു. ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് നടന്നു. വണ്ടിയിൽ വെച്ച് അമ്മാവൻ അവനെ പറ്റി പറഞ്ഞു

” ഇപ്പോൾ കണ്ടില്ലെ അവനുമായിട്ടായിരുന്നു അവളുടെ കല്യാണം ഉറപ്പിച്ചിരുന്നത്. അവൻ ആ ദിവാകരൻ്റെ പെങ്ങളുടെ മകനാണ്, IPS കാരൻ ഇവിടത്തെ SP യാണ്. പേര് ശ്രീകുമാർ ഒരു കുരുത്തംകെട്ടവൻ, കേട്ടില്ലെ അവൻ്റെ വായിൽ നിന്നു വന്ന സംഭാഷണങ്ങൾ…. ആളത്ര വെടിപ്പല്ല, ചുരുക്കിപ്പറഞ്ഞാൽ ഒരു കോഴി. അവനെ പല പെണ്ണുങ്ങളുമായി ഞാൻ പല സ്ഥലങ്ങളിലും വെച്ച് അത്ര പന്തിയല്ലാത്ത സാഹചര്യങ്ങളിൽ കണ്ടിട്ടുണ്ട്.”

ഓരോന്നു പറഞ്ഞ് വീട്ടിൽ എത്തുമ്പോൾ അമ്മയും അമ്മായിയും ഞങ്ങളേയും നോക്കി വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടു രണ്ടു പേരും എഴുന്നേറ്റു, ഞങ്ങൾ അഞ്ച്പേരും അകത്തേക്ക് കയറി.

” അമ്മായി എപ്പോൾ വന്നു. ”

അമ്മാവനാണ് മറുപടി പറഞ്ഞത്

” നിൻ്റെ വിവരം അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ഇങ്ങോട്ട് പോന്നു ”

” ചേട്ടനും ചേച്ചിക്കും അളിയനും ചേച്ചിക്കും സുഖം തന്നെയല്ലെ ”

“ഓ…. അവരൊക്കെ സുഖമായിട്ടിരിക്കുന്നു മോനെ”

ഏറ്റവും മൂത്ത അമ്മാവനാണ്. ഇവർക്ക് രണ്ട് മക്കളാണ് ഒരാണും ഒരു പെണ്ണും. രണ്ടു പേരുടേയും കല്യാണം ഒരേ പന്തലിൽ വെച്ചായിരുന്നു. രണ്ടു പേരും കുടുംബസമേതം ഔട്ട് ഓഫ് സ്റ്റേറ്റാണ്. പിന്നെ ഒരു കാര്യം കൂടി ഈക്കൂട്ടത്തിൽ പറഞ്ഞേക്കാം. നമ്മുടെ മറ്റൊരു നായിക നിഷ, ഇളയമ്മാവൻ്റെ മകളുടെ കല്യാണം ഈ വരുന്ന ഞായറാഴ്ചയാണ്. ഞങ്ങൾക്ക് ആ കല്യാണം ഇല്ല പക്ഷെ, മൂത്ത അമ്മാവന് ഉണ്ട്. അത് അവിടെ നില്ക്കട്ടെ നമ്മുടെ വിഷയത്തിലേക്ക് വരാം. അമ്മാവൻ സംസാരിച്ചു തുടങ്ങി.

“അളിയാ, ഇനി ഇവനെ ഇവിടെ നിർത്തുന്നത് ശരിയല്ല. അളിയൻ തുടങ്ങാൻ പോകുന്ന ഫാമില്ലെ, അത് ഇവൻ നോക്കി നടത്തട്ടെ, ഇതിൽ നിന്നും മാറി നിൽക്കലുമാകും “

23 Comments

  1. Kadha njn vayichayh Innan. Kadhayil chodhyamillenariyam ennalum dharalam samsayangalund
    1 kadhanayakan oru 100% mandanano ennathan
    Etra thanne madhyapichalum avalde roomil avalariyathe avan keran pattilla adhum hotel room il
    2 itrem kalamayitum endhu sambavichen aa Mandan anneshichilla

    3 koode irun madhyapichavarod karyangal anneshichilla

    4 pinne ottum logic illathe poyath aa eettathy avante manasilakiyilla ennullathan

    1. Kooduthal page kalode pettan thanne varanamenum avalde jeevitham nasikunathum kananam ennund

    2. ഇതിനുള്ള ഉത്തരങ്ങൾ ഈ പാർട്ടിൽ ഉണ്ടാവും. നന്ദി ബ്രോ.

  2. Adutha part enn kittum Daasa ❤️❤️❤️

    1. ഉടൻ ,പോസ്റ്റ് ചെയ്തു കഴിഞ്ഞു.

  3. Korach page koottikoode machaane…. Thirakukal Manasilakkunnu ennalum….

  4. ഈ ഭാഗവും അടിപൊളി ആയിരുന്നു , പക്ഷെ പെട്ടെന്ന് തീർന്നതുപോലെ പേജുകൾ വളരെ കുറവാണല്ലോ? വായിച്ചു ഒന്ന് സെറ്റ് ആയി വന്നപ്പോൾ തന്നെ തീർന്നു. പഴയത് പോലെ കുറച്ചധികം പേജുകളോടെ എത്രയും പെട്ടെന്ന് അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….

    1. ok Bro

  5. Last avar onnikkunna kadha mathram idalle. Yadoru Vida dayayum aval arhikunnilla. Idippo aanu rape cheyyunnadinekkal mosham alle aval cheydad. Rape il thettukaran aranennu prathyakshyam aayi ariyam ,i vade adu Polum illa

    1. അഭിപ്രിയത്തിന് നന്ദി.

      1. അലിഭായ്

        അമ്മാവന്റെ മകളുടെ കല്യാണം ഒന്ന് മുടങ്ങിയെങ്കിൽ
        അവൻ നിരപരാധി ആണെന്ന് വീട്ടുകാർക് മനസ്സിലായല്ലോ

        1. നന്ദി.

          1. Pettannu ayikkote NXT part

  6. Oru revenge prathishikkunnu
    Story super include more page

    1. ok Bro ‘

  7. ബ്രോ ഇപ്പോൾ കഥ ഒരു ok ഫീൽ എത്തി…❤️

    ഇനി ഗംഭീമായി മുന്നോട്ടു കൊണ്ടുപോകുക…❤️

    മുൻപുള്ള ഭാഗങ്ങളിൽ നമ്മൾ ചിന്തിക്കുമ്പോൾ കുറേ ലോജിക്കൽ mistake ഉണ്ടാരുന്നു…

    ഇനി പണി തിരിച്ചുകൊടുക്കുക തന്നെ വേണം

    1. എന്ത് ലോജിക്കൽ മിസ്റ്റേക്കാണ്? ചൂണ്ടിക്കാണിച്ചാൽ പരിഹരിച്ച് മുന്നോട്ട് പോകാമായിരുന്നു.

  8. Aval kulla pani varunillallo

    1. Aback oru pani anivaryam aan

    2. Avalk oru pani anivaryam aan

  9. ബ്രോ നന്നായിട്ട് ഉണ്ട് പിന്നെ കഥ നീട്ടി എഴുതുവാണേൽ പേജ് കുട്ടി ezhuthe

Comments are closed.