” ഇപ്പോൾ കോടതി സമയം കഴിഞ്ഞു, അതുകൊണ്ട് നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യം എടുക്കാൻ എസ് ഐ പറഞ്ഞു. നീ വല്ലതും കഴിച്ചോ?”
” അതൊന്നും കുഴപ്പമില്ല അമ്മാവാ ”
” ഞാൻ ഒന്ന് ചോദിക്കട്ടെ നിനക്ക് വല്ലതും വാങ്ങി തരാൻ പറ്റുമോ എന്ന് ”
അമ്മാവൻ ഒരു കോൺസ്റ്റബിളിനോട് ചെന്ന് എന്തോ ചോദിക്കുന്നുണ്ട്. അയാളും അവനും കൂടി പുറത്തേക്ക് പോകുന്നതും ഉടൻ തിരിച്ചു വരുന്നതും കണ്ടു. അമ്മാവൻ എൻറെ അടുത്ത് വന്നു യാത്ര പറഞ്ഞു ഇറങ്ങി, അച്ഛൻ എന്നെ ഒന്നു നോക്കിയിട്ട് ഇറങ്ങിപ്പോയി. പിന്നെയും സമയം ഇഴഞ്ഞു നീങ്ങി. ലൈറ്റുകൾ ഒക്കെ തെളിഞ്ഞു തുടങ്ങിയപ്പോഴാണ്, സമയം ഇരുട്ടി തുടങ്ങി എന്ന് മനസ്സിലായത്. ചവിട്ടി പൊട്ടിച്ച് കയറി വരുന്ന ശബ്ദം കേട്ടാണ് ശ്രദ്ധിച്ചത്, അവളുടെ അച്ഛനും ചേട്ടൻമാരും Sl യുടെ മുറിയിലേക്ക് കയറി. അൽപസമയം കഴിഞ്ഞപ്പോൾ ഒരു കോൺസ്റ്റബിൾ വന്ന് ലോക്കപ്പ് തുറന്നു
” നിന്നോട് ഏമാൻ അകത്തേക്ക് ചെല്ലാൻ പറഞ്ഞു ”
ഞാൻ പൈസയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ Sl അവളുടെ അച്ഛനോട്
” ബിജു സാർ വിളിച്ചു പറഞ്ഞായിരുന്നു.”
എന്നെ കണ്ടയുടൻ Sl
“എന്താടാ കഴുവേറി മോനെ, നിന്നെക്കൊണ്ട് പെൺപിള്ളേർക്ക് വഴി നടക്കാൻ മേലെ. ടീച്ചർമാരെ വരെ സ്വൈര്യമായി നടക്കാൻ സമ്മതിക്കില്ല.”
എന്നു പറഞ്ഞ് എഴുന്നേറ്റ് വന്ന് കീഴ് വയർ നോക്കി ചവിട്ടി, അതിൻ്റെ ആഘാതത്തിൽ ‘അമ്മേ’ എന്ന് പറഞ്ഞു കുനിഞ്ഞിരുന്നു പോയി. അയാൾ എൻ്റെ മുടിക്കുത്തി പിടിച്ചെഴുന്നേൽപ്പിച്ച് കവിളിൽ ഒരടി കിട്ടിയപ്പോൾ ചെവിയിൽ ഇരുന്ന് ഒരു മൂളക്കം പോലെയും കണ്ണിനു മുമ്പിൽ പൊന്നീച്ച പറക്കുന്നതു പോലെയും തോന്നി. ബോധം മറഞ്ഞു പോകുന്നതിനു മുമ്പ് അവളുടെ അച്ഛനും ചേട്ടൻമാരും പരിഹസിച്ച് ചിരിക്കുന്നതു കണ്ടു. ബോധം വരുമ്പോൾ ലോക്കപ്പിലാണ്, അടിവയറിന് നല്ല വേദനയുണ്ട് അടി കൊണ്ട കവിൾ തൂങ്ങി കിടക്കുന്നതു പോലെ ചെവിയിലെ മൂളൽ ഇപ്പോഴുമുണ്ട്. എല്ലാവരും നല്ല ഉറക്കത്തിലാണ് ഏകദേശം പതിരാത്രി കഴിഞ്ഞിട്ടുണ്ടാകും. ശാരീരിക അസ്വസ്ഥതകൾ മൂലം വിശപ്പ് അറിയുന്നില്ല. കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഏത് കാലക്കേട് സമയത്താണാവൊ എനിക്ക് അവളുടെ മുറിയിൽ പോകാൻ തോന്നിയത്, എല്ലാം ആ കള്ളുകുടിയിൽ സംഭവിച്ചതാണ് ഒന്നും വേണ്ടിയിരുന്നില്ല. അവൾ വിളിച്ചപ്പോൾ ലൈബ്രറിയിൽ പോയില്ലായിരുന്നെങ്കിൽ ഇങ്ങിനെയൊരവസ്ഥയിൽ നിന്നും ഒഴിവാകാമായിരുന്നു. തൽക്കാലം ഒഴിവാകാനെ പറ്റുമായിരുന്നുള്ളു അവൾ ഏതെങ്കിലും തരത്തിൽ എന്നെ പെടുത്തുമായിരുന്നു. എന്നെ മനസ്സിലാക്കാൻ എൻ്റെ വീട്ടുകാർക്ക് പോലും കഴിയുന്നില്ല. എല്ലാവരും അവളുടെ നാട്യത്തിൽ വീണിരിക്കുകയാണ്. അവളെ ഒരു പാഠം പഠിപ്പിക്കണം, അല്ല എന്തിന് എല്ലാം എൻ്റെ കൈയിൽ നിന്നും വന്ന വീഴ്ചയാണ്. ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല, കോളേജ് ജീവിതം അവസാനിപ്പിക്കണം അവളുമായി ഇനി മുഖാമുഖം കാണേണ്ട. അച്ഛൻ തുടങ്ങാൻ പോകുന്ന കൃഷി നോക്കി നടത്താം അതാണ് എല്ലാം കൊണ്ടും നല്ലത്. ഓരോന്ന് ആലോചിച്ചു എപ്പോഴൊ മയങ്ങി. ഏതൊ പോലീസുകാരൻ്റെ ബൂട്ട് കൊണ്ടുള്ള തട്ട് കിട്ടിയപ്പോഴാണ് എഴുന്നേറ്റത്
“മതിയെടാ….. ഇത് നിൻ്റെ അമ്മായിയപ്പൻ്റെ വീടൊന്നുമല്ല സുഖമായി കിടന്നുറങ്ങാൻ. കോടതിയിൽ പോകാനുള്ളതാണ് ഈ തുണിയൊക്കെ എടുത്തുടുക്കടാ”
അപ്പോഴാണ് ഞാൻ ഷഡ്ഡി മാത്രം ധരിച്ചാണ് കിടക്കുന്നതെന്ന് മനസ്സിലാക്കിയത്, അയാൾ എൻ്റെ വസ്ത്രങ്ങൾ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് മുണ്ടും ഷർട്ടും എടുത്ത് ധരിച്ചു. Sl സ്റ്റേഷനിലേക്ക് കയറി വരുന്നതു കണ്ടു
“അവനെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കണം FIR റെഡിയല്ലെ?”
റൈറ്റർ മറുപടി പറഞ്ഞു
“എല്ലാം ശരിയാണ് ഏമാനെ”
“അവൻ്റെ ശരീരത്തിൽ മുറിപ്പാടുകൾ ഒന്നുമില്ലല്ലൊ?”
ഏതൊ പോലീസുകാരൻ പറയുന്നത് കേട്ടു
” ഇല്ല ഏമാനെ”
കുറച്ചു സമയം കഴിഞ്ഞപ്പോൾ Sl ഇറങ്ങി വന്നു.
“അവനെ വിലങ്ങ് വെച്ച് ജീപ്പിന് പുറകിലേക്കിട്”
Kadha njn vayichayh Innan. Kadhayil chodhyamillenariyam ennalum dharalam samsayangalund
1 kadhanayakan oru 100% mandanano ennathan
Etra thanne madhyapichalum avalde roomil avalariyathe avan keran pattilla adhum hotel room il
2 itrem kalamayitum endhu sambavichen aa Mandan anneshichilla
3 koode irun madhyapichavarod karyangal anneshichilla
4 pinne ottum logic illathe poyath aa eettathy avante manasilakiyilla ennullathan
Kooduthal page kalode pettan thanne varanamenum avalde jeevitham nasikunathum kananam ennund
ഇതിനുള്ള ഉത്തരങ്ങൾ ഈ പാർട്ടിൽ ഉണ്ടാവും. നന്ദി ബ്രോ.
Adutha part enn kittum Daasa ❤️❤️❤️
ഉടൻ ,പോസ്റ്റ് ചെയ്തു കഴിഞ്ഞു.
Korach page koottikoode machaane…. Thirakukal Manasilakkunnu ennalum….
ഈ ഭാഗവും അടിപൊളി ആയിരുന്നു , പക്ഷെ പെട്ടെന്ന് തീർന്നതുപോലെ പേജുകൾ വളരെ കുറവാണല്ലോ? വായിച്ചു ഒന്ന് സെറ്റ് ആയി വന്നപ്പോൾ തന്നെ തീർന്നു. പഴയത് പോലെ കുറച്ചധികം പേജുകളോടെ എത്രയും പെട്ടെന്ന് അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….
ok Bro
Last avar onnikkunna kadha mathram idalle. Yadoru Vida dayayum aval arhikunnilla. Idippo aanu rape cheyyunnadinekkal mosham alle aval cheydad. Rape il thettukaran aranennu prathyakshyam aayi ariyam ,i vade adu Polum illa
അഭിപ്രിയത്തിന് നന്ദി.
അമ്മാവന്റെ മകളുടെ കല്യാണം ഒന്ന് മുടങ്ങിയെങ്കിൽ
അവൻ നിരപരാധി ആണെന്ന് വീട്ടുകാർക് മനസ്സിലായല്ലോ
നന്ദി.
Pettannu ayikkote NXT part
Oru revenge prathishikkunnu
Story super include more page
ok Bro ‘
ബ്രോ ഇപ്പോൾ കഥ ഒരു ok ഫീൽ എത്തി…❤️
ഇനി ഗംഭീമായി മുന്നോട്ടു കൊണ്ടുപോകുക…❤️
മുൻപുള്ള ഭാഗങ്ങളിൽ നമ്മൾ ചിന്തിക്കുമ്പോൾ കുറേ ലോജിക്കൽ mistake ഉണ്ടാരുന്നു…
ഇനി പണി തിരിച്ചുകൊടുക്കുക തന്നെ വേണം
എന്ത് ലോജിക്കൽ മിസ്റ്റേക്കാണ്? ചൂണ്ടിക്കാണിച്ചാൽ പരിഹരിച്ച് മുന്നോട്ട് പോകാമായിരുന്നു.
Aval kulla pani varunillallo
Aback oru pani anivaryam aan
ok
Avalk oru pani anivaryam aan
ബ്രോ നന്നായിട്ട് ഉണ്ട് പിന്നെ കഥ നീട്ടി എഴുതുവാണേൽ പേജ് കുട്ടി ezhuthe
ok