വസന്തം പോയതറിയാതെ – 3 [ദാസൻ] 327

ഞാൻ ഈ പറഞ്ഞത് കോളേജ് മുഴുവൻ പ്രകമ്പനം കൊള്ളുന്ന വിധത്തിലായി പോയി. ശബ്ദം കേട്ട് പ്രിൻസിപ്പളും മറ്റുള്ളവരും പുറത്തേക്ക് വന്നു. അപ്പോൾ അവൾ മറ്റുള്ളവർ കേൾക്കേ

” എന്താണ് ചേട്ട ….. ഇങ്ങിനെ? എന്തെങ്കിലും പറയാനുണ്ടെങ്കിൽ വീട്ടിലേക്ക് വന്ന് പറയാമല്ലൊ ”

“ചേട്ടനൊ? ആരുടെ ചേട്ടൻ, നീയെന്നെ നേരത്തേ വിളിച്ചതൊക്കെ തന്നെ വിളിച്ചാൽ മതി. കേട്ടോടി പുല്ലെ ”

ഓഫീസിന് മുമ്പിലുള്ള ബഹളങ്ങൾ കേട്ട് ക്ലാസുകളിൽ നിന്നും എത്തി നോക്കുന്നുണ്ട്. അവളുടെ കണ്ണിൽ രോഷം ഇരമ്പുന്നുണ്ടെങ്കിലും മറ്റുള്ളവർ അറിയാതിരിക്കാൻ

” നേരത്തേ എന്തെങ്കിലും വിളിച്ചെന്നു കരുതി ഇപ്പോൾ അങ്ങിനെ വിളിക്കാൻ എനിക്ക് കഴിയില്ല. ചേട്ടന് എന്നോട് എന്തെങ്കിലും പറയണമെങ്കിൽ ഞാൻ, വീട്ടിലേക്ക് വരാം ഇവിടെ വെച്ച് വേണ്ട ”

അവസാനം പറഞ്ഞ ‘വേണ്ട’ എന്ന വാക്കിന് താക്കീതിൻ്റെ ധ്വനി ഉണ്ടായിരുന്നു. കോളേജിലുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞ് ഞാൻ സ്വയം പിൻമാറി ക്ലാസിലേക്ക് പോയി. അവൾ വീണ്ടും

“ചേട്ടാ…. ഞാൻ വീട്ടിലേക്ക് വരണൊ അതോ എൻ്റെ വീട്ടിലേക്ക് വരുമൊ? ഒന്നും പറഞ്ഞില്ല ”

ഞാൻ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു. പുറകിൽ നിന്നും അവളുടെ ശബ്ദം, ഞാൻ കേൾക്കാൻ കണക്കാക്കി

“വേണ്ട സാർ ചേട്ടനെതിരെ നടപടിയെടുക്കരുത്”

ഇവൾ എന്നെ കളിയാക്കുകയാണ്, അതുകൊണ്ടാണ് ചേട്ടൻ വിളിയുടെ എണ്ണം കൂടുന്നത്. ക്ലാസിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ഓഫീസിൽ നിന്നും എന്നെ വിളിക്കാൻ ആളെത്തി.

“വിനോദിനെ പ്രിൻസിപ്പൾ വിളിക്കുന്നു.”

ഇനി എന്തിനാണാവൊ വിളിക്കുന്നത്? ഞാൻ തിരിച്ച് ഓഫീസ് മുറിയിലേക്ക് ചെല്ലുമ്പോൾ ആ മൂധേവി ആരോടൊ ഓഫീസ് ഫോണിൽ സംസാരിക്കുന്നു.

” ഇല്ല …. ഒരു പ്രശ്നവുമില്ല. ഹാ ചേട്ടൻ വന്നിട്ടുണ്ട് കൊടുക്കാം. അമ്മാവനെ എൻ്റെ അന്വേഷണം അറിയിക്കണെ. എനിക്ക് ലീവ് ഇല്ലാത്തതുകൊണ്ടാണ് അല്ലെങ്കിൽ, ഞാനും ചേട്ടൻ്റെയൊപ്പം വരുമായിരുന്നു. ഹാ…. ഞാൻ കൊടുക്കാം….. ദേ വീട്ടിൽ നിന്നും അമ്മ വിളിക്കുന്നു ചേട്ടാ.”

ഞാൻ ഫോൺ വാങ്ങി മറുതലക്കൽ നിന്നും അമ്മ

“എടാ…… നിന്നെ അമ്മാവന് ഒന്നു കാണണമെന്ന് ….. നീ വേഗം വാ…..”

” ശരിയമ്മെ ”

ഞാൻ ഫോൺ കട്ട് ചെയ്ത് പ്രിൻസിപ്പളി നോട് പെർമിഷൻ വാങ്ങി ഇറങ്ങുമ്പോൾ അവൾ എന്നേയും നോക്കി നിൽപ്പുണ്ടായിരുന്നു. വണ്ടിയെടുത്ത് വീട്ടിലേക്ക് പോകുന്ന വഴി ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു.

9 Comments

  1. ? നിതീഷേട്ടൻ ?

    ഇവൻ തെറ്റ് ചെയ്തില്ലെന്ന് അവൻ തന്നെ അരിയാം, അപ്പോ പിന്നെ വെറെ ഒരാളുടെ സഹായം ഇല്ലാതെ ഗൗരിക്ക് ഇത് ഒറ്റക്ക് cheyyuan പറ്റില്ലല്ലോ, aa വഴിക്ക് എന്താ വിനു ചിന്തിക്കഥത്ത്

  2. Next pt eppo varum

    1. ഇന്നൊ നാളെയൊ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്.

  3. ദാസപ്പോ.. ❤

    കഥ കിടുക്കി തിമർത്തു..??

    പേജ് കുറച്ചു കൂടി കൂട്ടാവോ

    1. മാർച്ച് മാസം ആയതു കൊണ്ട് ജോലിത്തിരക്കാണ്. അടുത്ത പാർട്ട് കൂട്ടാം ബ്രോ.

  4. Aa p@₩€€ molk nalla adaar pani thanne kodukkanam

Comments are closed.