വസന്തം പോയതറിയാതെ – 3 [ദാസൻ] 326

Views : 21375

“എടാ …. ഇപ്പോൾ കണ്ടതെല്ലാം ഒരു നാടകമാണ്. ഇനിയും കാണാൻ ഉണ്ട്, പോട്ടേടാ”

ഇത്രയും സ്വകാര്യത്തിൽ പറഞ്ഞിട്ട് ശബ്ദത്തിൽ

“പോട്ടെ ചേട്ടാ…… കോളേജിൽ കാണാം.”

ഇതും പറഞ്ഞ് അവൾ അവരുടെ ഒപ്പം വണ്ടിയിൽ കയറി. വണ്ടിയുടെ അടുത്ത് ചെന്ന അമ്മയുടെ കവിളിൽ അവൾ തലോടി എന്തോ പറയുന്നു, അമ്മ കണ്ണുകൾ തുടച്ചു കൊണ്ട് അവളുടെ കീഴ് താടിയിൽ പിടിക്കുന്നുണ്ട്. അമ്മയും അച്ഛനും അവരെ സന്തോഷത്തോടെ യാത്രയാക്കി. പിന്നീട് വീട്ടിലേക്ക് കയറി വന്ന അവർ രണ്ടു പേരും കൂടി എൻ്റെ നേരെ തിരിഞ്ഞു.

“നീ ഇത്ര തരംതാണവനായിപ്പോയല്ലൊ, നിന്നെ ഞങ്ങൾ ഇങ്ങിനെയാണൊ വളർത്തിയത്. ആ ശോഭയുടെ വീട്ടുകാർ അറിയുമ്പോൾ എന്ത് പറയും ”

അമ്മയുടെ ഭാഗം കഴിഞ്ഞപ്പോൾ അച്ഛൻ

” കുടിച്ചു കൂത്താടി ഒരു പെൺകുട്ടിയെ … ഛേ!!! എന്തൊരു മ്ലേച്ചനാണ് നീ. ഇനി മോളേയും കുട്ടിയേയും അവരുടെ വീട്ടുകാർ ഇങ്ങോട്ട് പറഞ്ഞു വിടുമൊ എന്ന് കണ്ടറിയണം. ഇത് പോലുള്ള ആഭാസൻ ഉള്ളിടത്തേക്ക് പറഞ്ഞു വിടാൻ അവർക്ക് ബുദ്ധിമുട്ട് കാണും.. അവൻ്റെ നില്പ് കണ്ടൊ വല്ല കുലുക്കവും ഉണ്ടൊ”

ഇതൊക്കെ കേട്ട് മതിയായി ഞാൻ മുറിയിലേക്ക് പോയി, കുളിച്ചു ഫ്രഷായി കട്ടിലിൽ കയറി കിടന്നതേ ഓർമ്മയുള്ളു. രണ്ടു ദിവസത്തെ യാത്രാ ക്ഷീണവും കഴിഞ്ഞ രാത്രിയിലെ ഉറക്കവും മാനസിക പിരിമുറുക്കവും എല്ലാം കൂടി എന്നെ ആകെ തളർത്തിക്കളഞ്ഞു. ഞായറാഴ്ച ആയതു കൊണ്ട് ഉച്ചക്ക് അമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോൾ അമ്മ

“എടാ, ആ കൊച്ച് നീ പറഞ്ഞതുപോലെ അത്ര കുഴപ്പക്കാരിയല്ലല്ലൊ. എന്ത് സ്നേഹത്തോടെയാണ് ഞങ്ങളോട് പെരുമാറിയത്. ആ മോള് ശോഭയെ ചോദിച്ചു, പ്രസവത്തിന് കൊണ്ടുപോയിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അവിടെ പോകാം എന്ന് പറഞ്ഞു. അടുത്ത മുടക്ക് ദിവസം നോക്കി വരാമെന്ന് പറഞ്ഞാണ് പോയത്. എന്തിനാടാ ഈ കുരുത്തക്കേട് കാണിച്ചത്, പെൺ ശാപം ഏത് സമുദ്രത്തിൽ മുങ്ങിയാലും പോകില്ല.”

ഞാൻ ഇടയിൽ കയറി പറഞ്ഞു

“അമ്മ ഒന്നു മിണ്ടാതിരിക്കാമൊ? അമ്മക്ക് അവളുടെ സ്വഭാവം അറിയില്ലാഞ്ഞിട്ടാണ്. എൻ്റെ കൈയിൽ നിന്നും ഒരു അബദ്ധം പറ്റിയത് കൊണ്ട് മാത്രമാണ് ഞാൻ, എല്ലാം സഹിച്ച് നിന്നത്. അല്ലായിരുന്നെങ്കിൽ…”

അമ്മ ദ്വേഷ്യത്തിൽ

“എന്നിട്ടും നിൻ്റെ അഹങ്കാരം പറച്ചിലിന് ഒരു കുറവുമില്ലല്ലൊ. ആ മോള് അടുക്കളയിൽ വന്ന് എന്നോട് പറഞ്ഞതെന്താണെന്നറിയാമൊ ‘അമ്മെ, ഈ അവസ്ഥയിൽ ഏതൊരു പെണ്ണും ചെയ്യുന്നതേ ഞാനും ചെയ്തിട്ടുള്ളു. അമ്മക്ക് അറിയാമൊ, യാത്ര ക്ഷീണം കൊണ്ട് ഗാഢനിദ്രയിൽ ആയിരുന്ന എന്നെ…….. ഞാൻ ഒന്നും അറിഞ്ഞില്ല, പോലീസും ആളുകളും കൂടിയപ്പോഴാണ് അറിയുന്നത്. എനിക്ക് വേണമെങ്കിൽ ചേട്ടനെ അറസ്റ്റ് ചെയ്യിക്കാമായിരുന്നു, അതുകൊണ്ട് എനിക്ക് ഉണ്ടായ മാനക്കേട് മാറില്ലല്ലൊ. ഇങ്ങിനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടായതിൽ എന്നോട് അമ്മയും അച്ഛനും ക്ഷമിക്കണം. ഇങ്ങോട്ട് വരികയല്ലാതെ, എനിക്ക് വേറെ വഴിയില്ലായിരുന്നു…’ എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം എന്നോട് വന്ന് മാപ്പ് പറയേണ്ട കാര്യമില്ലല്ലൊ, അതും എന്തും കാശു കൊടുത്ത് നേടാമെന്ന് വിചാരിക്കുന്ന ഒരു അച്ഛൻ്റെ മകൾക്ക്. എന്തായാലും നീ ചെയ്തത് ശുദ്ധ തെമ്മാടിത്തരമാണ്. ”

ഞാൻ വീണ്ടും അമ്മയോട് ദ്വേഷ്യപ്പെട്ടു

“അങ്ങിനെയെങ്കിൽ ആ പുണ്യപ്പെട്ടവളെ ഇവിടെക്കൊണ്ടുവന്ന് നിർത്ത് ഞാൻ, ഇവിടെ നിന്നും പോയിത്തരാം. കുറേ നേരമായി ഒരുവളെ വാഴ്ത്താൻ തുടങ്ങിയിട്ട് ”

അമ്മയും എന്നോട് ദ്വേഷ്യപ്പെട്ടു

” അതേടാ….. ഞാൻ അവളെക്കൊണ്ടുവന്ന് നിർത്തും. നീ അവളോടു കാണിച്ച പോക്രിത്തരത്തിന് എന്ത് കൊടുത്താലും പകരമാവില്ല, അതുകൊണ്ട് കൂടുതലൊന്നും പറയണ്ട. മോൻ തിന്നിട്ട് എഴുന്നേറ്റ് പോകാൻ നോക്ക് ”

ഞാൻ ഇത് കേട്ടതോടെ ഭക്ഷണം കഴിക്കൽ പകുതിക്ക് വെച്ച് നിർത്തി എഴുന്നേറ്റ് മുറിയിലേക്ക് പോയി. കട്ടിലിൽ കിടന്ന് ആലോചിച്ചു ‘നാളെ അവൻമാരെ കാണണം, ഒരു കമ്പിനിക്ക് രണ്ടെണ്ണം മാത്രം മതിയെന്ന് പറഞ്ഞതാണ്. എന്നിട്ട് അവർ എത്രയെണ്ണം തന്നുയെന്നറിയണം, രണ്ടെണ്ണം അടിച്ചതു മാത്രമെ ഓർമ്മയുള്ളു. അതിനു ശേഷം എന്ത് സംഭവിച്ചുവെന്നറിയണം. ഇനി നാട്ടിൽ എന്തൊക്കെ പരക്കുമൊ ആവൊ…… എന്തായാലും നാറും. നാളെ കോളേജിൽ ചെല്ലുമ്പോൾ……. മാഷുമാരും കുട്ടികളും, അവരെ എങ്ങിനെ അഭിമുഖീകരിക്കും.’ ഇങ്ങിനെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോൾ ഫോൺ ബെല്ലടിക്കുന്നതു കേട്ടു. അമ്മ പോയി എടുത്തു എന്ന് തോന്നുന്നു.
അമ്മ

” ഹാ മോളെ പറയു,”

ഏത് മോളാണൊ ആവൊ, ആ പുണ്യാളത്തിയാണൊ? അമ്മ

” ഡോക്ടറെ കണ്ടൊ? എന്ത് പറഞ്ഞു ”

അപ്പുറത്ത് നിന്നും പറയുന്നത് എനിക്ക് കേൾക്കാൻ പറ്റില്ലല്ലൊ അമ്മ

” അതേയൊ, ഞങ്ങൾ അടുത്ത ഞായറാഴ്ച വരാം….. കൂടെ ഒരു പുതിയ അതിഥി ഉണ്ടാകും. നേരിൽ കാണുമ്പോൾ പറയാം. ഓ.. അവനിവിടെയുണ്ട്, ആ… വിളിക്കാം. എടാ വിനു….. ദേ ചേട്ടത്തി വിളിക്കുന്നു.”

ഞാൻ മുറിയിൽ നിന്നും ഇറങ്ങി താഴെക്ക് ചെന്നു ഫോൺ എടുത്തു ചേട്ടത്തി

Recent Stories

The Author

ദാസൻ

9 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇവൻ തെറ്റ് ചെയ്തില്ലെന്ന് അവൻ തന്നെ അരിയാം, അപ്പോ പിന്നെ വെറെ ഒരാളുടെ സഹായം ഇല്ലാതെ ഗൗരിക്ക് ഇത് ഒറ്റക്ക് cheyyuan പറ്റില്ലല്ലോ, aa വഴിക്ക് എന്താ വിനു ചിന്തിക്കഥത്ത്

  2. Next pt eppo varum

    1. ഇന്നൊ നാളെയൊ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്.

  3. ദാസപ്പോ.. ❤

    കഥ കിടുക്കി തിമർത്തു..👍🏻

    പേജ് കുറച്ചു കൂടി കൂട്ടാവോ

    1. മാർച്ച് മാസം ആയതു കൊണ്ട് ജോലിത്തിരക്കാണ്. അടുത്ത പാർട്ട് കൂട്ടാം ബ്രോ.

  4. Aa p@₩€€ molk nalla adaar pani thanne kodukkanam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com