വസന്തം പോയതറിയാതെ – 3 [ദാസൻ] 326

Views : 21379

“വാ മോളെ ”

എന്നു പറഞ്ഞ് അമ്മ കൈ പിടിച്ച് അകത്തേക്ക് കൊണ്ടു പോകുന്ന വഴി തിരിഞ്ഞ്, അവളുടെ അച്ഛനെ നോക്കി. ഞാൻ നോക്കിയപ്പോൾ അവരുടെ രണ്ടു പേരുടെയും മുഖത്ത് ഒരു ഗൂഢസ്മിതം നിഴലിച്ചില്ലെ എന്നൊരു സംശയം, എന്താണ് ഇവരുടെ ഉദ്ദേശം ഒന്നും മനസ്സിലാകുന്നില്ല. എന്തൊ ചിന്തയിലായിരുന്ന അച്ഛൻ

” വാ ദിവാകര……. അകത്തേക്ക് ”

കാറിനടുത്ത് നിന്നിരുന്ന അവളുടെ ചേട്ടൻമാരോടും

“വാ…. മക്കളെ അകത്തേക്ക് കയറ്. ഒരു ചായ കുടിക്കാം.”

അവരെല്ലാം അകത്തേക്ക് കയറി, കൂടെ ഞാനും. മുറിയിലേക്ക് പോകാൻ തുടങ്ങിയ എന്നോട് അവളുടെ അച്ഛൻ

“മോൻ പോകല്ലെ, കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ”

ഇനിയെന്ത് ആനക്കാര്യമാണാവൊ പറയാനുള്ളത്? ഈ കഴിഞ്ഞ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. ഒന്ന് കിടക്കാമെന്ന് കരുതിയതാണ്, അപ്പോഴേക്കും എന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അയാളുടെ ഒരിളക്ക്. ഒരബദ്ധം പറ്റിയതു കൊണ്ട് എന്തെല്ലാം സഹിക്കണം. അപ്പോഴേക്കും അമ്മയും അവളും കൂടി ചായയുമായി വന്നു. അവളാണ് ചായ എല്ലാവർക്കും കൊടുത്തത്, ഒരു കപ്പ് ചായയുമായി എൻ്റെ അടുത്ത് വന്ന്

“ദേ ചായ കുടിക്കു ചേട്ടാ”

എന്ന് പറഞ്ഞ് എൻ്റെ കൈയിൽ ചായക്കപ്പ് തന്നു. അവളുടെ അച്ഛൻ

” കൃഷ്ണാ …. ശാരദെ, ഞാൻ ഒരു കാര്യം പറയാം. മോന് ഈ വർഷം കൂടിയുണ്ടല്ലൊ കോഴ്സ് അതു കഴിഞ്ഞ് നല്ലൊരു മുഹൂർത്തം നോക്കി ഇവരുടെ വിവാഹം നടത്താം, അതു പോരെ? നിങ്ങളുടെ അഭിപ്രായം പറയാം. മകൾക്കും ചെറിയ ചില മോഹങ്ങളൊക്കെയുണ്ട്. അല്ല നിങ്ങൾ പറയുകയാണ് അടുത്ത് തന്നെ വേണം എന്ന് പറഞ്ഞാൽ അങ്ങിനേയുമാകാം. മകൻ്റെ പഠിപ്പ് കഴിഞ്ഞിട്ട് എന്തെങ്കിലും സെറ്റപ്പ് ഉടനെ ഉണ്ടാക്കി വിവാഹം നടത്തുന്നതല്ലെ ശരി”

അച്ഛൻ അമ്മയേയും എന്നേയും നോക്കിയിട്ട്

“എന്തിനാണെങ്കിലും ഞങ്ങൾക്ക് കുഴപ്പമില്ല, അവൻ്റെ കോഴ്സ് കഴിഞ്ഞിട്ട് മതി.”

അവളുടെ അച്ഛൻ

” അങ്ങിനെയെങ്കിൽ മകളെ ഞാൻ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. നിങ്ങൾക്ക് വിരോധം ഒന്നുമില്ലല്ലൊ? ഇനി നിങ്ങളുടെ മോളാണ്.”

അമ്മ പറഞ്ഞു

“എന്തായാലും ഞങ്ങൾക്ക് വിരോധമില്ല. മോൾക്ക് എവിടെ വേണമെങ്കിലും നിൽക്കാം, മോളുടെ ഇഷ്ടം.”

അവൾ മൊഴിഞ്ഞു.

” ചേട്ടൻ്റെ കോഴ്സ് കഴിയുന്നതുവരെ ഞാൻ വീട്ടിലേക്ക് പോകാം, എന്നു കരുതി ഞാൻ ഇടക്കിടക്ക് ഇവിടെ വരും എല്ലാവരേയും കണ്ട് മടങ്ങും. കല്യാണം കഴിഞ്ഞ് ഇവിടെ നില്ക്കും.”

അവളുടെ അച്ഛൻ

” എന്താണ് കൃഷ്ണൻ ഒന്നും പറഞ്ഞില്ല.”

അച്ഛൻ

” അമ്മയും മോളും പറഞ്ഞല്ലൊ അതു മതിയല്ലെടാ”

എന്നോട് ചോദിച്ചപ്പോൾ യാന്ത്രികമായി തലയാട്ടി. അവളുടെ അച്ഛൻ

“കൃഷ്ണ ,ശാരദെ ഞങ്ങൾ ഇറങ്ങട്ടെ?”

അവരെല്ലാം മുറ്റത്തേക്കിറങ്ങി, അവൾ എൻ്റെ അച്ഛൻ്റേയും അമ്മയുടേയും കാൽതൊട്ട് വന്ദിച്ചു. എന്നിട്ട് അകത്തേക്ക് എൻ്റെ അടുത്ത് വന്നു സ്വകാര്യമായി

Recent Stories

The Author

ദാസൻ

9 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇവൻ തെറ്റ് ചെയ്തില്ലെന്ന് അവൻ തന്നെ അരിയാം, അപ്പോ പിന്നെ വെറെ ഒരാളുടെ സഹായം ഇല്ലാതെ ഗൗരിക്ക് ഇത് ഒറ്റക്ക് cheyyuan പറ്റില്ലല്ലോ, aa വഴിക്ക് എന്താ വിനു ചിന്തിക്കഥത്ത്

  2. Next pt eppo varum

    1. ഇന്നൊ നാളെയൊ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്.

  3. ദാസപ്പോ.. ❤

    കഥ കിടുക്കി തിമർത്തു..👍🏻

    പേജ് കുറച്ചു കൂടി കൂട്ടാവോ

    1. മാർച്ച് മാസം ആയതു കൊണ്ട് ജോലിത്തിരക്കാണ്. അടുത്ത പാർട്ട് കൂട്ടാം ബ്രോ.

  4. Aa p@₩€€ molk nalla adaar pani thanne kodukkanam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com