വസന്തം പോയതറിയാതെ – 3 [ദാസൻ] 327

അമ്മയുടെ ആങ്ങളമാരിൽ ഇളയ ആളുടെ കാര്യമാണ് ഈ പറഞ്ഞത്. ഇളയമ്മാവൻ്റെ രണ്ടാമത്തെ പുത്രിയായ നിഷയെ എനിക്കും ഇഷ്ടമാണ്, അവൾ വേറൊരു കോളേജിൽ BSc സുവോളജി ഫൈനലിയർ പഠിക്കുന്നു. ഇടക്കിടക്ക് അവളെ കാണാൻ അവരുടെ കേളേജിൽ പോകാറുണ്ട്. ഞാനും അവളുമായി വിവാഹം പറഞ്ഞു വെച്ചിരുന്നതാണ്, അതിനിടയിലാണല്ലൊഈനാംപേച്ചിയുടെ അടുത്ത് ചെന്നു കയറിയത്. പക്ഷെ ഒരു തരത്തിലും എന്നോട് യോജിക്കില്ല എന്ന് അവൾ, ഇറങ്ങിപ്പോയപ്പോഴുള്ള വാക്കുകൾ വ്യക്തമാക്കുന്നു. അവൾക്ക് എന്നോട് വെറുപ്പാണ് എന്നാലും, അവൾ അച്ഛനോടും അമ്മയോടും കാണിക്കുന്ന സ്നേഹം അവളുടെ ഉള്ളിലിരുപ്പ് എന്താണാവൊ? ഇനിയിപ്പോൾ എന്തു പറഞ്ഞു ചെന്നാലും നിഷ വിശ്വസിക്കില്ല, അങ്ങിനെയുള്ള ഒരു സിറ്റ്വേഷനിലല്ലെ പെട്ടത്. എന്തെല്ലാം പുകിലുകളാണ് വരാനിരിക്കുന്നത്. ഞാൻ അച്ഛനോട്

“അമ്മാവൻ അറിഞ്ഞെന്ന് അച്ഛൻ എങ്ങിനെ മനസ്സിലായി?”

“നമ്മുടെ കടയിൽ നില്ക്കുന്ന നാരായണനോട് എന്തോ ചോദിച്ചെന്ന് അയാൾ, പറഞ്ഞു.”

“നാളെ രാവിലെ തന്നെ ചേട്ടനെ പ്രതീക്ഷിക്കാം, നിങ്ങൾ രണ്ടു പേരും ചേട്ടൻ വന്നു പോയിട്ട് കടയിലും കേളേജിലും പോയാൽ മതി. എനിക്ക് ഒറ്റക്ക് നിന്ന് കേൾക്കാൻ വയ്യ”

അച്ഛൻ ഉടൻ

” നാളെ വെളുപ്പിന് തന്നെ കടയിലേക്ക് വേണ്ട ചരക്കെടുക്കാൻ പോകണം”

“നാളെ എനിക്കും കേളേജിൽ പോകണം”

അമ്മ പറഞ്ഞു

” ശരി നിങ്ങൾ രണ്ടു പേരും രക്ഷപ്പെട്ടൊ, തിരിച്ചു വരുമ്പോൾ എൻ്റെ ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്കെന്നെ കാണാം.”

“നീ പേടിക്കണ്ട, നിൻ്റെ ചേട്ടനല്ലെ. ഒരു രക്ഷയുമില്ലെങ്കിൽ, ഇവൻ്റെയല്ലെ കുറ്റം കോളേജിലേക്ക് പറഞ്ഞു വിട്ടേക്ക്.”

“അയ്യോ ചതിക്കല്ലെ, ആവശ്യത്തിന് പേര് ദോഷം ഇപ്പോൾ കിട്ടിയിട്ടുണ്ട്. അത്യാവശ്യമാണെങ്കിൽ മാത്രം കോളേജിലേക്ക് ഫോൺ ചെയ്താൽ ഞാൻ എത്തിക്കോളാം. പിന്നെ ആ പുണ്യാളത്തിയുടെ സെൽഫോണിലേക്ക് വിളിക്കണ്ട, പുന്നാര അമ്മായിയമ്മക്ക് നമ്പർ തരുന്നത് കണ്ടിരുന്നു.”

അമ്മ ദ്വേഷ്യത്തിൽ

“എന്താടാ വിളിച്ചാൽ….. എല്ലാ കുരുത്തക്കേടും കാണിച്ചു വെച്ചിട്ട് എന്നെ, ഉപദേശിക്കുന്നൊ”

ഞാൻ കീഴടങ്ങി

” എൻ്റെ പൊന്നോ ആരെ വേണമെങ്കിലും വിളിച്ചൊ.”

ചായ കുടി കഴിഞ്ഞ്എല്ലാവരും പിരിഞ്ഞു. എനിക്ക് പുറത്തേക്ക് പോകണമെന്നുണ്ടായിരുന്നു, നാട്ടുകാരുടെ ചോദ്യം നേരിടാനുള്ള ബുദ്ധിമുട്ട് കൊണ്ട് ആ ഉദ്യമം ഉപേക്ഷിച്ചു.

വെളുപ്പിനേ തന്നെ അച്ഛൻ പോയി, 9 മണിക്ക് ഞാനും കോളേജിലേക്ക് പുറപ്പെട്ടു. കോളേജിൽ ചെന്നപ്പോൾ കുട്ടികൾ എല്ലാവരും കൂടി ഗേറ്റിൽ വെച്ച് വണ്ടി തടഞ്ഞു, ഞാൻ എതിർത്തിട്ടും അവിടെ നിന്നു തന്നെ ബൊക്കയും പൂമാലയുമായി എന്നെ ‘പുതു മണവാളൻ വന്നേ’ എന്നു പറഞ്ഞ് സ്വീകരിച്ചു കൊണ്ടുപോകും വഴിയാണ് അവൾ, കാറിൽ സ്വയം ഡ്രൈവ് ചെയ്തു പാർക്കിംഗ് ഏരിയയിലേക്ക് വരുന്നത്. അവൾ വണ്ടിയിൽ നിന്നും ഇറങ്ങി എന്നെ ഒന്ന് രൂക്ഷമായി നോക്കി സ്റ്റാഫ് റൂമിലേക്ക് കയറിപ്പോയി. ഞങ്ങളെ പ്രിൻസിപ്പൾ വിളിക്കുന്നുവെന്ന് പറഞ്ഞ് ആളു വന്നു. ഞങ്ങൾ കുറച്ചുപേർ ഓഫീസിലേക്ക് ചെന്നപ്പോൾ ബാക്കിയുള്ളവർ പെട്ടെന്ന് ക്ലാസിലേക്ക് പോയി.

“എന്താടൊ ഇതെന്താ മാർക്കറ്റൊ? ഇനി ഇതുപോലുള്ള വേഷം കെട്ട് നടത്തിയാൽ എല്ലാവരേയും ഞാൻ കോളേജിൽ നിന്നും പറഞ്ഞു വിടും ”

പ്രിൻസിപ്പൾ ദ്വേഷ്യത്തിലാണ്.

” വിനോദ് ഒഴിച്ച് ബാക്കിയുള്ളവർ ക്ലാസ്സുകളിലേക്ക് പോകു …..”

ഞാൻ ഒഴിച്ച് ബാക്കിയുള്ളവർ പോയി

“തന്നെ പറഞ്ഞു വിടാനുള്ള ഓർഡർ ഞാൻ, റെഡിയാക്കിയതാണ് ഗൗരി ടീച്ചർ പറഞ്ഞതുകൊണ്ടു മാത്രമാണ് ഞാനത് തരാതിരിക്കുന്നത്. അവർക്ക് പരാതിയില്ലയെന്ന് പറഞ്ഞതുകൊണ്ട് മാത്രം…. ഇനിയും വിനോദ് ഇതുപോലുള്ള ചീപ്പ് പരിപാടിയുമായി നടന്നാൽ ….. താൻ പൊയേക്ക് ”

ഞാൻ അവിടെ നിന്നും ഇറങ്ങിയത് വളരെയധികം അപമാനിതനായാണ്, തലകുമ്പിട്ട് ഇറങ്ങി വരുമ്പോൾ തൊട്ടു മുന്നിൽ അവൾ. എന്നോട് സ്വകാര്യമായി

“എന്താടാ നായെ, നീ ഇപ്പോൾ ഇവിടെ തുടരുന്നത് എൻ്റെ ദയ കൊണ്ടാണ്. മനസ്സിലായോടാ”

“എടീ ….. നിൻ്റെ ഔദാര്യമൊന്നും എനിക്ക് വേണ്ട. നിൻ്റേയും, നിൻ്റെ കുടുംബക്കാരുടേയും കഴിഞ്ഞ ദിവസത്തെ പെർഫോമൻസ് കണ്ടിട്ട് ഒന്നും പ്രതികരിക്കാതിരുന്നത് എൻ്റെ കഴിവ് കേടായി കരുതണ്ട. എൻ്റെ കൈയിൽ നിന്നും ഒരു അബരാധം സംഭവിച്ചതുകൊണ്ടാണ്, കേട്ടോടി പുന്നാര മോളെ “

9 Comments

  1. ? നിതീഷേട്ടൻ ?

    ഇവൻ തെറ്റ് ചെയ്തില്ലെന്ന് അവൻ തന്നെ അരിയാം, അപ്പോ പിന്നെ വെറെ ഒരാളുടെ സഹായം ഇല്ലാതെ ഗൗരിക്ക് ഇത് ഒറ്റക്ക് cheyyuan പറ്റില്ലല്ലോ, aa വഴിക്ക് എന്താ വിനു ചിന്തിക്കഥത്ത്

  2. Next pt eppo varum

    1. ഇന്നൊ നാളെയൊ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്.

  3. ദാസപ്പോ.. ❤

    കഥ കിടുക്കി തിമർത്തു..??

    പേജ് കുറച്ചു കൂടി കൂട്ടാവോ

    1. മാർച്ച് മാസം ആയതു കൊണ്ട് ജോലിത്തിരക്കാണ്. അടുത്ത പാർട്ട് കൂട്ടാം ബ്രോ.

  4. Aa p@₩€€ molk nalla adaar pani thanne kodukkanam

Comments are closed.