വസന്തം പോയതറിയാതെ – 3 [ദാസൻ] 327

” എപ്പോൾ തിരിച്ചെത്തി ഒന്ന് രണ്ട് ദിവസമായി ഒരു വിവരവും ഇല്ലല്ലൊ, എന്താണ് മാഷെ എത്തിയിട്ട് ഒന്ന് വിളിക്കാതിരുന്നത്?”

ഞാൻ വല്ലാതെയായി

“ചേട്ടത്തി ഞാൻ വെളുപ്പിനാണ് എത്തിയത്, ഉറക്കക്ഷീണം ഉള്ളതുകൊണ്ട് കയറി കിടന്നു കുറച്ചു നേരത്തേയാണ് ഉണർന്നത്. ഞാനാങ്ങോട്ട് വിളിക്കാനിരുന്നതാണ്.”

“എന്നിട്ടെന്തേ, ഞാൻ തന്നെ അങ്ങോട്ട് വിളിക്കേണ്ടി വന്നു. അതു പോട്ടെ, പോയിട്ട് എന്തൊക്കെയുണ്ട് വിശേഷങ്ങൾ. നിൻ്റെ ടീച്ചർ എന്തു പറയുന്നു, ടൂർ പോയിട്ട് പ്രശ്നമൊന്നുമില്ലല്ലൊ?”

ഞാനെന്തു പറയും എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല, നുണ പറയാൻ തീരുമാനിച്ചു.

“കുഴപ്പമൊന്നുമില്ല. ചേട്ടത്തിക്കും വീട്ടിലെല്ലാവർക്കും സുഖം തന്നെയല്ലെ?”

“സുഖം തന്നെ. പിന്നെ അടുത്ത ആഴ്ച ഇങ്ങോട്ട് വരുന്നുണ്ടെന്ന് അമ്മ പറഞ്ഞായിരുന്നു, ഏതൊ ഒരതിഥി കൂടിയുണ്ടെന്ന് പറഞ്ഞു. ആരാണ് ഞാൻ അറിയാത്ത അതിഥി?”

“അതൊക്കെ അമ്മയോട് ചോദിക്ക് ”

സെറ്റിയിൽ എന്നേയും നോക്കിയിരിക്കുന്ന അമ്മക്ക് ഫോൺ കൈമാറി. അമ്മ

“ഹാ… പറയ്,…… അതൊക്കെയുണ്ട്. അവിടെ വരുമ്പോൾ കാണാം. ഏ….. അച്ഛനൊ?….. പുറത്തേക്ക് ഇറങ്ങിയതാണ് ഇപ്പോൾ എത്തുമായിരിക്കും…….. ശരി… ”

ഫോൺ വെച്ചിട്ട് എൻ്റെ നേരെ തിരിഞ്ഞ് അമ്മ

“എന്താടാ, മോളോട് നീ കാര്യങ്ങൾ പറയാതിരുന്നത്.”

ഞാൻ ദ്വേഷ്യത്തിൽ

“അടുത്ത ആഴ്ച എഴുന്നള്ളിച്ചുകൊണ്ടു പോവുകയല്ലെ, അപ്പോൾ പറഞ്ഞാൽ മതി.”

അവൾ എന്നോട് അവസാനമായി പറഞ്ഞ വാക്ക് കേട്ടപ്പോൾ മുതൽ, എനിക്ക് അവളോട് തോന്നിയ അനുകമ്പ മാറി വെറുപ്പായി. അമ്മ അടുത്ത ഡയലോഗ് പറയുന്നതിന് മുമ്പ് ഞാൻ മുറിയിലേക്ക് തന്നെ പോയി. പിന്നീട് അച്ഛൻ വന്നപ്പോൾ ചായ കുടിക്കാൻ അമ്മ വിളിച്ചു, അവളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംസാരിച്ചാലൊ എന്ന് കരുതി, മടി മടിച്ചാണ് ഞാൻ ഇറങ്ങി ചെന്നത്. ചായ കുടിച്ചു തുടങ്ങിയപ്പോൾ അച്ഛൻ

” ആളുകൾ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്, ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒന്നും എതിര് പറയണ്ട. ആളുകൾ പല തരക്കാരാണ്.”

ഞാൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല. അച്ഛൻ അമ്മയോട്

“അളിയൻ ശാരങ്ധരൻ ഈ സംഭവം അറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.”

അമ്മ പെട്ടെന്ന് തലയിൽ കൈവെച്ചു കൊണ്ട്

“ദൈവമെ, ചേട്ടനോട് എന്ത് പറയും. ജിഷയെ ചേട്ടൻ, വേണുവിനു വേണ്ടി ആലോചിച്ചു വന്നപ്പോൾ അവൻ, മുടക്കു പറഞ്ഞു. അന്ന് ചേട്ടൻ പിണങ്ങിയാണ് പോയത്, പിന്നീട് ഇവൻ്റേയും നിഷയുടേയും ആലോചന കൊണ്ടുവന്നു. രണ്ട് വർഷം കഴിയട്ടെയെന്ന് പറഞ്ഞപ്പോൾ ആശ്വസിച്ചു പോയതാണ്, ഇവൻ കാരണം ഇനി അടുത്ത വഴക്കിന് കാരണമായി.”

9 Comments

  1. ? നിതീഷേട്ടൻ ?

    ഇവൻ തെറ്റ് ചെയ്തില്ലെന്ന് അവൻ തന്നെ അരിയാം, അപ്പോ പിന്നെ വെറെ ഒരാളുടെ സഹായം ഇല്ലാതെ ഗൗരിക്ക് ഇത് ഒറ്റക്ക് cheyyuan പറ്റില്ലല്ലോ, aa വഴിക്ക് എന്താ വിനു ചിന്തിക്കഥത്ത്

  2. Next pt eppo varum

    1. ഇന്നൊ നാളെയൊ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്.

  3. ദാസപ്പോ.. ❤

    കഥ കിടുക്കി തിമർത്തു..??

    പേജ് കുറച്ചു കൂടി കൂട്ടാവോ

    1. മാർച്ച് മാസം ആയതു കൊണ്ട് ജോലിത്തിരക്കാണ്. അടുത്ത പാർട്ട് കൂട്ടാം ബ്രോ.

  4. Aa p@₩€€ molk nalla adaar pani thanne kodukkanam

Comments are closed.