വസന്തം പോയതറിയാതെ – 3
Author :ദാസൻ
ഈ വിഷയങ്ങൾ കൊണ്ട് ഊട്ടി പ്രോഗ്രാം വേണ്ടെന്ന് വെച്ച് കോളേജിലേക്ക് തിരിച്ചു. വൈകീട്ട് 7 മണിക്കാണ് മേട്ടുപ്പാളയത്തു നിന്നു തിരിച്ചത്, വണ്ടിയിൽ എല്ലാവരും ഉറക്കം തുടങ്ങി എൻ്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടെങ്കിലും അടുത്ത് ഒരു യക്ഷി ഇരിക്കുന്നതു കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. എന്നാലും അവൾ ഉറങ്ങി, അറിയാതെ എൻ്റെ തോളിലേക്ക് ചാഞ്ഞു. വണ്ടി കോളേജിൽ എത്തിയപ്പോഴാണ് അവൾ ഞെട്ടിയെഴുന്നേറ്റത്, അപ്പോൾ സമയം വെളുപ്പിന് 4 മണി. ഞങ്ങൾ ഇറങ്ങുമ്പോൾ അവളുടെ അച്ഛനും സഹോദരൻമാരും അവിടെയുണ്ട്. ഇവരുടെ ഉദ്ദേശം എന്തെന്ന് അറിയില്ല, അവൾ അവരുടെ അടുത്തേക്ക് ലഗേജും എടുത്ത് നീങ്ങി. ഈ സമയത്തിന് ഞാൻ എൻ്റെ ബൈക്കിനടുത്തേക്ക് നടന്നു. വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ആരോ ബാക്കിൽ കയറിയിരുന്ന് എൻ്റെ തോളിൽ പിടിച്ചു, തിരിഞ്ഞു നോക്കിയപ്പോൾ അവളാണ്. ഇവൾ സ്റ്റേഷനിൽ വെച്ച് പറഞ്ഞത് ഓർമ്മയിൽ വന്നു
“എനിക്ക് ഈ ഒരു ഓപ്ക്ഷനേയുള്ളു അതുകൊണ്ടാണ് ഞാൻ ഇതിന് സമ്മതിച്ചത്, അല്ലാതെ നിന്നോട് സിമ്പതി കൊണ്ടൊന്നുമല്ല. കോടതി കയറിയിറങ്ങി എന്തിനാണ് നാണം കെടുന്നതെന്ന് ഓർത്തിട്ടാണ്. നിന്നെ ഒതുക്കുന്ന കാര്യം പിന്നീട്.”
എന്നിട്ട് പിന്നെന്തിന് ഇവൾ എൻ്റെ വണ്ടിയുടെ പുറകിൽ കയറിയിരിക്കണം? എന്നോട് ഇവൾക്ക് തീർത്താൽ തീരാത്ത വെറുപ്പാണ് എന്നിട്ടും? അവൾ
“വണ്ടിയെടുക്കടാ”
ഇവൾ എന്നോട് പ്രതികാരം ചെയ്യുമെന്നല്ലെ പറഞ്ഞത്, അത് ഞാൻ മാത്രം സഹിച്ചാൽ മതിയല്ലൊ എന്ന് വിചാരിച്ചിരിക്കുമ്പോൾ ഇതാ വരുന്നു മാരണം. പറഞ്ഞിട്ടെന്താ കാര്യം എൻ്റെ കൈയിൽ നിന്നും വന്ന ഒരു അബദ്ധം കാരണം ഇവൾ, പറയുന്നതൊക്കെ അനുസരിക്കണമല്ലൊ? നീറിപ്പുകയുന്ന മനസ്സുമായി ഞാൻ വണ്ടി മുന്നോട്ട് എടുത്തു. വീട്ടിൽ എന്തു പറയും എന്നാലോചിച്ചാണ് വണ്ടി ഓടിച്ചു കൊണ്ടിരുന്നത്. നോക്കുമ്പോൾ എൻ്റെ വണ്ടിയുടെ പുറകെ അവരുടെ കാറുമുണ്ട്, എന്താണാവൊ ഇവർ പുറകെ വരുന്നത്. വീടിൻ്റെ ഗേറ്റിന് മുമ്പിൽ വണ്ടി നിർത്തിയപ്പോൾ അവൾ ഇറങ്ങി, ഞാൻ ചെന്നു ഗേറ്റ് തുറന്നു. വണ്ടി തളളി അകത്തേക്ക് വെച്ചപ്പോഴേക്കും അവരുടെ കാർ ഗേറ്റ് കടന്ന് വന്നിരുന്നു. അവൾ പരിസരമൊക്കെ വീക്ഷിക്കുന്നുണ്ട്. ഞാൻ കോളിംഗ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്ന് വാതിൽ തുറന്നു. ഉടനെ അവൾ കരഞ്ഞുകൊണ്ട് അമ്മയുടെ തോളിലേക്ക് വീണു. ഇതെല്ലാം കണ്ടു അമ്മ അന്താളിച്ചു നില്ക്കുമ്പോൾ അച്ഛനും പുറത്തേക്ക് വന്നു. അവൾ കരഞ്ഞുകൊണ്ട് എന്നെ ചൂണ്ടി
“ഈ ചേട്ടൻ എന്നെ………”
ഇതും പറഞ്ഞ് അവൾ പൊട്ടിക്കരയുന്നു. അമ്മക്ക് ഒന്നും മനസ്സിലാകാതെ
“മോൾ ഏതാ? എന്താ ഇവൻ ചെയ്തത്?”
ഇത് കേട്ട് കൊണ്ടാണ് അവളുടെ അച്ഛൻ ലൈറ്റിന് അടുത്തേക്ക് വന്നത്
” ശാരദാമ്മെ, ഇത് എൻ്റെ മോളാണ്. നിങ്ങളുടെ മകൻ പലപ്പോഴും എൻ്റെ മകളെ വെല്ലുവിളിച്ചിട്ടുണ്ട്, അതു ചെയ്യും ഇതു ചെയ്യും എന്നൊക്കെ പറഞ്ഞു, പക്ഷെ ഇങ്ങിനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ എൻ്റെ മകളുടെ മുറിയിൽ കുടിച്ചു ലെക്കില്ലാതെ കയറി, ഉറങ്ങിക്കിടന്ന മകളെ ….. നേരം വെളുത്തും വാതിൽ തുറക്കാതെയായപ്പോൾ ഹോട്ടൽ ജീവനക്കാർ സ്പെയർ താക്കോൽ ഉപയോഗിച്ച് തുറന്നപ്പോൾ, ഒരച്ഛന് പറയാൻ ബുദ്ധിമുട്ടുണ്ട്. തെറ്റിദ്ധരിച്ച് അവിടെ വെച്ച് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. പക്ഷെ മകൾക്ക് പരാതിയില്ലയെന്ന് പറഞ്ഞതുകൊണ്ട് ഇവൻ ജയിലിൽ പോയില്ല. ഞങ്ങൾക്ക് ഇവനെ അവിടെ വെച്ചു തീർത്തു കളയാമായിരുന്നു. ചെയ്യാതിരുന്നത് അതുകൊണ്ട് എൻ്റെ മകൾക്ക് ഉണ്ടായ പേരുദോഷം മാറില്ലല്ലൊ. ഇനിയിങ്ങിനെയൊക്കെ ആയില്ലെ സഹിക്കുക തന്നെ. ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൃഷ്ണ നമ്മൾ തമ്മിൽ പല പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്, പക്ഷെ തൻ്റെ മകനിൽ നിന്നും ഇത്തരമൊരു പ്രവർത്തി ഒട്ടും പ്രതീക്ഷിച്ചില്ല. അതൊക്കെ പോട്ടേ നിങ്ങൾ ഇവരെ സ്വീകരിക്കുക, ഇവൾക്ക് നല്ലൊരു കാര്യം ഉറപ്പിച്ചിരുന്നതാണ്. പറഞ്ഞിട്ട് കാര്യമില്ല വിധി എന്നേ പറയാൻ പറ്റു. ഞങ്ങൾ ഇറങ്ങുകയാണ് ”
അച്ഛൻ ഇതെല്ലാം കേട്ടതിനു ശേഷം
” നിങ്ങൾ ഇറങ്ങല്ലെ, ഇവിടെ വരെ വന്നതല്ലെ കയറിയിരിക്ക്, ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് പോകാം.”
അതിനു ശേഷം എൻ്റെ നേരെ
“നീ കുടിച്ചല്ലെ, അതുംപോര ഒരു പെൺകുട്ടിയോട് :…. ഛേ….. നീ ഇത്തരക്കാരനായിരുന്നൊ”
എന്ന് പറഞ്ഞ് ചീറിക്കൊണ്ട് എൻ്റെ നേരെ കൈ ചുരുട്ടിക്കൊണ്ടുവന്നു.അവളുടെ അച്ഛൻ ഇടയിൽ വന്നു.
“എന്താടൊ കൃഷ്ണ ഇത്? ഇനി അതേപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല കഴിഞ്ഞതു കഴിഞ്ഞു. മക്കളെ നിങ്ങൾ അകത്തേക്ക് പോ…. ”
എൻ്റെ നെഞ്ച് പിടക്കുകയാണ്, നെഞ്ചിനുള്ളിൽ ചുട്ടുപൊള്ളുന്നതു പോലെ. ഈ സമയം അമ്മ
ഇവൻ തെറ്റ് ചെയ്തില്ലെന്ന് അവൻ തന്നെ അരിയാം, അപ്പോ പിന്നെ വെറെ ഒരാളുടെ സഹായം ഇല്ലാതെ ഗൗരിക്ക് ഇത് ഒറ്റക്ക് cheyyuan പറ്റില്ലല്ലോ, aa വഴിക്ക് എന്താ വിനു ചിന്തിക്കഥത്ത്
Next pt eppo varum
ഇന്നൊ നാളെയൊ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Evide
പോസ്റ്റ് ചെയ്തിട്ടുണ്ട്.
ദാസപ്പോ.. ❤
കഥ കിടുക്കി തിമർത്തു..??
പേജ് കുറച്ചു കൂടി കൂട്ടാവോ
മാർച്ച് മാസം ആയതു കൊണ്ട് ജോലിത്തിരക്കാണ്. അടുത്ത പാർട്ട് കൂട്ടാം ബ്രോ.
Aa p@₩€€ molk nalla adaar pani thanne kodukkanam
ok