വരമ്പ്[Bhami] 60

വരമ്പ്

Author : Bhami

 

  “ഇരുട്ടു മുള പൊട്ടിയ നേരം വരമ്പു വഴി ആരോ വരണിണ്ടല്ലോ മൂപ്പാ …. “

ദക്ഷൻ കൈയിലുരുന്ന ഓല ചൂട്ട് ഒന്നൂടെ വീശി
കൈകൾ നെറ്റിയിൽ തിരുകി  വരമ്പിലേക്ക് ഒന്നുടെ മണങ്ങി നോക്കി.

“ഒരു ചെക്കനാണല്ലോ …. ?

ആളടുത്തെത്തിയപ്പോൾ പരിചിതമായ മുഖം കണ്ട പോലെ അയാളുടെ ഭാവത്തിനൊരു തെളിച്ചം വന്നു.

നീ  അക്കരെലെ പാർവതി കുട്ടിടെ മോനല്ലെ …. എന്താ ഡാ … ഈ അന്തിയും മോന്തിയും അല്ലാത്താ സമയത്ത്. “

“അത് മൂപ്പിലാനേ… അമ്മക്ക് തീരെ വയ്യ … മൂപ്പാനോടൊന്നു അവിടം വരെ ….”

വാക്കുകൾ മുഴുമിപ്പിക്കാതെ ….കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇരു കൈകൾ കൊണ്ടും തുടച്ചു അവൻ ഏങ്ങി…..

ഇന്ന്  കറുത്തവാവ്… കാളസർപ്പങ്ങൾ പുറ്റിനുള്ളി നിന്ന് പുറത്തിറങ്ങുന്ന ദിവസാ..”

“മൂപ്പൻ എന്നല്ല ….. ഈ കുടിയിലെ ആരും …. പുറത്തിറങ്ങില്ല….

നീ നിന്റെ പാടുനോക്കി പോ കൊച്ചനെ ….”

ദക്ഷൻ തന്റെ ഗർവ് മുഴുവൻ കണ്ണിൽ ഒതുക്കി അവനെ രൂക്ഷമായി വീക്ഷിച്ചു.

പാതി കീറിയ ഒറ്റമുണ്ടുടുത്ത   ആ
ആറു വയസുക്കാരൻ നന്നെ  വിറയ്ക്കുന്നുണ്ടായിരുന്നു.

ദക്ഷൻ  കറുപ്പ് മൂടിയ അന്തരീക്ഷത്തിനു ചുറ്റും നോക്കി ….

“കേട്ടില്ലെ …. നാഗങ്ങളുടെ സിൽക്കാരം. …. വരമ്പു നിറയെ ഇരുട്ട് വ്യാപിച്ചിരിക്കുന്നു. ദാ.. ഈ ഓല ചൂട്ട് എടുത്തോ…. വേഗം കുടിയെത്താൻ നോക്ക് ….

നാളെ മൂപ്പനുമായി വരാം….”

ദക്ഷൻ ചൂട്ട് അവനു നേരെ നീട്ടി ….

“എനക്ക് വേണ്ടാ….. എനക് അമ്മ ….”  അവൻ വിക്കി വിക്കി പറഞ്ഞു.

കുടിയുടെ അകത്ത് നേരിയൊരു റാന്തലിന്റെ വെട്ടം തെളിഞ്ഞു.

ഇരുവരും തിരിഞ്ഞു നോക്കി….

Updated: February 16, 2021 — 8:25 pm

30 Comments

  1. ഭാമി…

    നല്ല എഴുത്ത് നന്നായിരുന്നു…

    തുടർന്നും എഴുതുക…

    ♥️♥️♥️♥️♥️♥️♥️

  2. അടിപൊളി കഥ ? ഇനിയും പുതിയ കഥകളും ആയി വരൂ

    ♥️♥️♥️

  3. ഒരുപാടിഷ്ടമായി.?

  4. ഈ കഥ കുറച്ചുകൂടെ വിപുലമാക്കി എഴുതാന്‍ അവസരമുള്ള ഒരു തീം ആയിരുന്നു.
    നല്ല അവതരണം
    അക്ഷരതെറ്റുകള്‍ എഡിറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും

  5. ഞാൻ ആദ്യമായിട്ടാണ് ഈ ഫ്ലാറ്റ് ഫോമിൽ രചന പ്രസിദ്ധികരിച്ചത്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ശ്രമിച്ചതാണ് .തീർച്ചയായും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും. ഈ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.?

  6. ഭാമി,
    എഴുത്തും, ശൈലിയും അതി ഗംഭീരം പക്ഷെ കഥ ഒരു അപൂർണമായി പോയോ എന്നൊരു സംശയം, എന്തോ എവിടെയോ ഒരു മിസ്സിംഗ്‌.
    വായിക്കാൻ ഇമ്പമുണ്ടായിരുന്നു.
    പുതിയ എഴുത്തുമായി വരിക… ആശംസകൾ…

    1. ഞാൻ ആദ്യമായിട്ടാണ് ഈ ഫ്ലാറ്റ് ഫോമിൽ രചന പ്രസിദ്ധികരിച്ചത്. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ശ്രമിച്ചതാണ് .തീർച്ചയായും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കും. ഈ സപ്പോർട്ട് തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.?

      1. നല്ല എഴുത്തിനെ ഇഷ്ടമുള്ളവർ ധാരാളം ഉണ്ട് ഇവിടെ, അവർ നിർ ലോഭം പിന്തുണയ്ക്കും.
        മറ്റുള്ളവരുടെ കഥകൾ കൂടി വായിച്ച് സപ്പോർട്ട് ചെയുക, നമ്മളും കൂടി അവർക്ക് സപ്പോർട് കൊടുത്താൽ അല്ലേ തിരിച്ചു കിട്ടു…

  7. മന്നാഡിയാർ

    ???

  8. നല്ല എഴുത്ത്….നല്ല കഥ….
    ഇനിയും ഇതുപോലുള്ള നല്ല കഥകളുമായി വരിക.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.
    ??

    1. ഒരുപാട് നന്ദി.ഒട്ടും പ്രതീക്ഷിച്ചതല്ല സപ്പോർട്ട് ഉണ്ടാവുമെന്ന്…. തുടർന്നും പ്രതീക്ഷിക്കുന്നു ?

      1. തീർച്ചയായും സപ്പോർട്ട് ഉണ്ടാകും….
        ഒഴിവു സമയം പരിമിതമാണ്…
        കഥ വായിച്ചാൽ ലൈക്.. കമന്റ് ഉറപ്പാണ്…✌️✌️

  9. എഴുത്ത് കൊള്ളാം പക്ഷെ എന്തൊക്കെയോ മിസ്സിംഗ്‌ ആണെന്ന് തോന്നി… എത്ര ചെറുതായാലും കഥ എന്താണെന്ന് പൂർണ്ണമായി മനസിലാവുന്ന ഒരു വരി ഇല്ലെങ്കിൽ കഥ അപൂർണ്ണമാവും…

    Anyway nice try… Keep writing ❤❤

    1. ഒരുപാട് നന്ദിയുണ്ട്. സപ്പോർട്ട് തരുന്നതിൽ. കൂടാതെ തെറ്റുകൾ തിരുത്താൻ ഒപ്പം നിൽക്കുന്നതിൽ ?

  10. ദേവദേവൻ

    നന്നായിട്ടുണ്ട്. ❤️❤️❤️

  11. ????

  12. വായിച്ചു..??

  13. ? ആരാധകൻ ?

    ?

Comments are closed.