ലക്ഷ്മി [അപ്പു] 106

അടുക്കളയിലേക്ക് നടന്നു.ങ്ങാ നീ എണീറ്റോ…. ദേ അമ്മ ഓട്ടട ഉണ്ടാക്കിട്ടുണ്ട്..ഓട്ടട മുറിച്ചു ഓരോന്നായി നുളളി കഴിക്കവേ ലക്ഷ്മിക്ക് സങ്കടം അടക്കാൻ കഴിയാതെ വന്നു…. ജീവിതം ആദ്യമായി അമ്മയുണ്ടാക്കിയ ഓട്ടട കഴിക്കുകയാണ് താനെന്നു അവൾക്ക് തോന്നിപോയി..നല്ലപോലെ കഴിച്ചോ… കല്യാണം കഴിഞ്ഞാല് നിനക്ക് ഇഷ്ട്ടം ഉള്ളതൊന്നും ഇതുപോലെ ഉണ്ടാക്കി തരാൻ അവിടാരും കാണില്ല… അമ്മ ചിരിയോടെ പറഞ്ഞു.ചേച്ചിടെ കല്യാണമാണോ അമ്മേ?? അടുക്കളയിൽ അമ്മയെ ചുറ്റിപറ്റി നിന്ന എട്ടു വയസുകാരൻ അപ്പു ലക്ഷ്മിയെ നോക്കി കണ്ണ് മിഴിച്ചു.ആം അപ്പുക്കുട്ടാ… ഇന്ന് രാവിലെ കൊറേ പേര് വന്നില്ലേ…. അവരുടെ വീട്ടിലേക്കാ വല്യേച്ചി പോണേ…. ഇനിയിപ്പോ അപ്പുകുട്ടൻ ആരോട് വഴക്കുണ്ടാക്കും?? ആരുടെ പലഹാരം കട്ട് തിന്നും??അപ്പുക്കുട്ടന്റെ താടിയിൽ പിടിച്ചു ഓമനിച്ചു കൊണ്ട് അമ്മ ചോദിച്ചു…ഇല്ല ചേച്ചിനെ ഞാം വിടൂല… അപ്പു ഓടി വന്ന് ലക്ഷ്മിയെ വട്ടം കെട്ടിപിടിച്ചു…. ലക്ഷ്മിയെക്കാൾ പതിനേഴ് വയസിനു ഇളയതാണ് അപ്പു….വല്യേച്ചി അപ്പുനെ വിട്ട് പോവോ??കൂടെപ്പിറപ്പെങ്കിലും അമ്മയേക്കാൾ പ്രിയപ്പെട്ട സഹോദരിയെ വേര്പിരിഞ്ഞിരിക്കുകയെന്നത് ആ എട്ടു വയസുകാരന് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു….ഇല്ല അപ്പുകുട്ടാ… ചേച്ചി എങ്ങടും പോവില്ല….ലക്ഷ്മി അപ്പുവിനെ കെട്ടിപിടിച്ചു നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ വെച്ചു…പെട്ടന്ന് മുറ്റത്തു ഓട്ടോ വന്ന ശബ്ദം കേട്ടതും അപ്പു വേഗം അങ്ങോട്ട് ഓടിി.അപ്പുവിനെയും കയ്യിൽ എടുത്തു അച്ഛൻ അകത്തേക്ക് വരുന്നത് ലക്ഷ്മി കണ്ടു….അപ്പുവിനെ താഴെ നിർത്തിയ ശേഷം അയാൾ പോക്കറ്റിൽ നിന്നും ഒരു റോസ് നിറമുള്ള പൊതിയെടുത്തു ലക്ഷ്മിക്ക് നീട്ടി…അവളത് തുറന്നു നോക്കി…. തിളക്കമുള്ള ഒരു ജോഡി സ്വർണ പാദസ്വരം…എന്റെ അമ്മുട്ടിക്ക് വലിയ കൊതിയായിരുന്നില്ലേ സ്വർണകൊലുസിടാൻ… ഇതിപ്പോ കല്യാണത്തിന് സ്വർണ്ണമെടുക്കുമ്പോൾ ആ കൂട്ടത്തിൽ എടുക്കാമെന്ന് കരുതിയതാ…പക്ഷെ എന്റെ മോള് ഇതിട്ട് ഇപ്പോഴേ നടന്നോ… അച്ഛന് കണ്ണ് നിറച്ചു കാണാലോ…. മാധവന് നെഞ്ച് വിങ്ങി…എന്തിനാണെന്നറിയില്ലേ പൊന്നെ…. അച്ഛന്റെ പൊന്ന് കുറച്ചു മാസം കഴിഞ്ഞാല് ഇവിടെന്നങ്ങു പോവുമല്ലോ എന്നോർക്കുമ്പോൾ അച്ഛന്റെ ചങ്ക് പിടയാണ്… മാധവൻ മകളെ കെട്ടിപിടിച്ചു മുടിയിൽ തലോടി…ലക്ഷ്മിക്ക് തന്റെ ഹൃദയം പൊട്ടിചിതറും പോലെ തോന്നി… അവൾ അയാളുടെ നെഞ്ചിലേക്ക് ചേർന്ന് ആവോളം കരഞ്ഞു….കരച്ചിലൊന്നു അടങ്ങിയപ്പോൾ അവൾ തന്റെ മുറിയിലേക്ക് നടന്നു… വാതിൽ ഭദ്രമായി അടച്ച ശേഷം അവൾ നേരത്തെ എഴുതി വെച്ചിരുന്ന കുറിപ്പ് വലിച്ചു കീറി അതിനൊപ്പം വിഷക്കുപ്പിയും ചേർത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു.ആർക്ക് വേണ്ടിയാണ് തന്റെ ഈ വിലപ്പെട്ട ജീവിതം താൻ നശിപ്പിക്കുന്നത്… തന്നെ വേണ്ടന്ന് പറഞ്ഞു പോയ ഒരു ചതിയനു വേണ്ടിയോ…താൻ എന്തൊരു മണ്ടിയാണ്..

Updated: April 14, 2021 — 7:14 pm

21 Comments

  1. Superb!!!

  2. നിധീഷ്

    1. ❤️

  3. സുജീഷ് ശിവരാമൻ

    വളരെയധികം ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്.. തുടരുക… അടുത്ത പ്രാവശ്യം ചെറിയ ചെറിയ പാരഗ്രാഫ് ആക്കി ഇട്ടാൽ കുറച്ചുകൂടി നന്നായിരിക്കും…

    1. ❤️

  4. Simple ആയ സ്റ്റോറി…?????ഇഷ്ട്ടപെട്ടു….

    1. Thanks ❤️

    2. തൃശ്ശൂർക്കാരൻ ?

      ഇഷ്ട്ടായി ബ്രോ ❤❤❤❤❤??

      1. തൃശ്ശൂർക്കാരൻ ?

        ഇവിടെയാ വന്നേ ??‍♂️

      2. ❤️

  5. Nice… നല്ല കഥ… നല്ല എഴുത്തു… പാരഗ്രാഫ് ഷോർട് ആക്കി എഴുതിയാൽ സുഖം ആകും വായിക്കാൻ.. ഫോൺ നോക്കി അല്ലേ വായിക്കുന്നത്… all the best ❣️

    1. Thankyou

  6. ഏക - ദന്തി

    അപ്പുഞ്ഞോ , humble , simple but power full …. felt good ..

    keep writing positive stories…

    lots of hearts

    1. ❤️

  7. kollam.adipoli

    1. Thanks

  8. ❤️❤️

    1. ❤️

  9. Ɒ?ᙢ⚈Ƞ Ҡ???‐??

    ഉണ്ണിയേട്ടൻ ഫസ്റ്റ് ?

    1. ?

Comments are closed.