രാവണന്റെ ജാനകി [ശിവശങ്കരൻ] 103

Views : 6500

രാവണന്റെ ജാനകി

Author : ശിവശങ്കരൻ

 

 

കുറെയേറെ നാളുകളായി രാവണൻ അസ്വസ്ഥനാണ്… അടുത്ത നിമിഷം എന്താണ് ചെയ്യേണ്ടതെന്നു അറിയാത്ത അവസ്ഥ… രത്‌നങ്ങളാൽ അലംകൃതമായ സിംഹസനത്തിൽ മിഴികൾ പൂട്ടി അവനിരുന്നു…

 

രാജ്യഭാരമേൽക്കുമ്പോൾ കുറെയേറെ സ്വപ്‌നങ്ങൾ മനസ്സിലുണ്ടായിരുന്നു… അതിലൊന്നാണ് തന്റെ ജാനകിക്കൊത്തുള്ള ജീവിതവും…

 

ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി ലങ്കയിൽ…

 

അതിനായി കയ്യിലില്ലാത്തവ കണ്ടുപിടിച്ചെടുക്കുമ്പോഴും, നേടാനാവില്ല എന്ന് കരുതിയതിനെയൊക്കെ വെട്ടിപ്പിടിച്ചു നേടിയപ്പോഴും… മനസ്സിൽ ഒരേയൊരു മുഖം… അവൾ… ജാനകി…

 

എപ്പോഴും രാവണന്റെ ഊർജമായിരുന്നു അവന്റെ ജാനകി…

 

***********************************

 

യൗവനം നിറഞ്ഞു നിൽക്കുന്ന സമയത്തെന്നോ… മുടിത്തുമ്പിൽ തുളസിക്കതിരും, കൈയ്യിൽ അമ്പലത്തിലെ വാഴയിലക്കീറുമായി വന്ന ഒരു പട്ടുപാവാടക്കാരി… അതായിരുന്നു അവന്റെ ഓർമയിലെ അവളുടെ ആദ്യ ദർശനം…

 

അവളുടെ കൂട്ടുകാരികളിൽ നിന്നും അവനറിഞ്ഞു… പാട്ടുപാടുന്ന, കവിതയെഴുതുന്ന, പ്രായമായവർക്കൊക്കെ മകനായ, ആ രാവണനെ അവളും ശ്രദ്ധിക്കാറുണ്ടെന്നു…

 

പിന്നീട് അവന്റെ നാളുകളെല്ലാം, അവളുടെ ആ ശ്രദ്ധയെ തന്നോടുള്ള ഇഷ്ടമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു…

 

അവളുടെ മഷിയെഴുതിയ മിഴികളാൽ ഒരു നോട്ടം… അതുമതിയായിരുന്നു അവനലിയാൻ…

അതിനായ് അവൻ ഓടിനടന്നു, അവളുടെ സാന്നിധ്യമുള്ളിടത്തെല്ലാം…

 

Recent Stories

The Author

ശിവശങ്കരൻ

18 Comments

  1. നിധീഷ്

    ♥♥♥

    1. ശിവശങ്കരൻ

      😍😍😍

  2. Pere kettu usual cleashe sadhanm aakum karthi kodeswarnaya nayakan pedipiche premiche premathil mukkana parupadi.but vayichappol ishtayi…nalla sahitya Maya rajana….valare ishtayi

    1. Lokam un expected mrg num feelgood mode num addict aane saho…..pinne ishtammullathalle vayikua

      1. ശിവശങ്കരൻ

        😊😍😍

    2. ശിവശങ്കരൻ

      നന്ദി ശരത് 😊😍😍

  3. കൈലാസനാഥൻ

    ഒരു പാട് നാളുകൾക്ക് ശേഷം സാഹിത്യാംശം ഉള്ള ഒരു കഥ വായിക്കുവാൻ പറ്റി , കൂടാതെ അതിലൊളിഞ്ഞ് കിടക്കുന്ന അന്തരികാർത്ഥങ്ങൾ അനിതരസാധാരണം. രാവണൻ അതേ അവൻ കലാകായിക വിദ്യ, ജ്ഞാനം എന്നു വേണ്ട എല്ലാ ത്തിലും തികഞ്ഞവൻ തന്നെ. മനുഷ്യമനസ്സുകളുടെ ചാഞ്ചാട്ടത്തേയും വികാരവിചാരങ്ങളുടേയും മൂർത്തീഭാവമാണ് സാക്ഷാൽ രാവണൻ , പക്ഷേ അദ്ദേഹത്തെ വെറും നിഷ്ഠൂരനാക്കി മാത്രമാണ് പലരും ചിത്രീകരിക്കുന്നത്. വളരെയധികം ഇഷ്ടമായി.

    1. ജെയ്മി ലാനിസ്റ്റർ

      “സാഹിത്യം” ഇവിടെ പറയണ്ട കൈലാസാ… പണി പാളും… 😂😂

      1. ശിവശങ്കരൻ

        😂😂😂

    2. ശിവശങ്കരൻ

      നന്ദി കൈലാസനാഥന് 😍😍😍

  4. Ho yaaa…. poli vibe✌ nashtta pranayam ennum vere level alle ….🥳

    1. ശിവശങ്കരൻ

      അല്ല പിന്നെ ❤😊❤

  5. മനോഹരം ചെറുതെങ്കിലും മനസ്സുതൊട്ടു ❤
    സ്നേഹം ❤

    1. ശിവശങ്കരൻ

      സ്നേഹം ❤❤❤

  6. Super
    Your words were dramatic🎭

    1. ശിവശങ്കരൻ

      താങ്ക്സ് ലൂസി 😍😍😍

  7. Nannayittund. Super

    1. ശിവശങ്കരൻ

      താങ്ക്സ് 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com