“”എന്തോ ആക്‌സിഡന്റ് നടന്നിട്ടുണ്ടെന്ന് തോന്നുന്നല്ലോ അപ്പേ.. “”സൈറൺ മുഴക്കി പോകുന്ന വാഹനങ്ങളെ നോക്കി നിധിൻ പറഞ്ഞു
ശങ്കർ കേട്ടെങ്കിലും മറുപടി പറയാതെ കാറുകൾക്കിടയിലൂടെ വേഗം എങ്ങനെ എങ്കിലും മുന്നോട്ടേക് എടുക്കാൻ ശ്രെമിക്കുക ആയിരുന്നു…
“”അപ്പേ അതാ എല്ലാവരും വണ്ടി നിർത്തിയിട്ടു ഇറങ്ങി നോക്കുന്നു “”
“”അതേ ശങ്കരേട്ടാ വലിയ ആക്‌സിഡന്റ് ആണെന്ന് തോന്നുന്നു ഭയങ്കര പുക ഉയര്ന്നുണ്ടല്ലോ “”
ശങ്കർ കാറിന്റെ വിന്ഡോ ഗ്ലാസ് പതിയെ താഴ്ത്തി എന്തോ കത്തി കരിയുന്നതിന്റെ രൂക്ഷ ഗന്ധം ചുറ്റും വ്യാപിച്ചിരുന്നു
ഏതോ ഉൾപ്രേരണയാൽ ശങ്കർ വണ്ടി നിർത്തി ഡോർ തുറന്നു പുറത്തോട്ടു കുതിച്ചു.. നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെയും ആൾക്കാരുടെ ഇടയിലൂടെയും അയാൾ ഓടി…അപ്പോളേക്കും അവിടെ നിറയെ വ്യാപിച്ചിരുന്ന കറുത്ത പുക ചുരുളുകളായി മുകളിലേക്കു ഉയർന്നു കൊണ്ടിരുന്നു..
ശങ്കർ അവിടേക്കു ഓടിയെത്തുമ്പോളേക്കും ഫയര് ഫോഴ്‌സ് തീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിൽ ആയിരുന്നു
ഫയർ എൻജിന്റെ പൈപ്പിൽ നിന്നും ശക്തിയായ ജലധാര കത്തി കൊണ്ടിരുന്ന വാഹനത്തിലേക് പതിച്ചുകൊണ്ടിരുന്നു മനുഷ്യ മാംസം കത്തി കരിഞ്ഞ ഗന്ധം ചുറ്റും വ്യാപിച്ചു..ആ വാഹനത്തിലേക് സൂക്ഷിച്ചു നോക്കി കൊണ്ടിരുന്ന ശങ്കറിന്റെ കണ്ണുകളിലേക്കു ഒരു നിമിഷം ആ വാഹനത്തിന്റെ നമ്പർ പ്ളേട് തെളിഞ്ഞു വന്നതും ശങ്കർ മുന്നോട്ടു കുതിച്ചു.. പക്ഷെ അപ്പോളേക്കും അവിടെ വലയം ചെയ്തു നിന്നിരുന്ന പോലീസ് അയാളെ തടഞ്ഞു..
ഒരാർത്ത നാദത്തോടെ ശങ്കർ റോഡിലേക്ക് ഇരുന്നതും ആരുടെയൊക്കെയോ കൈകൾ അയാളെ താങ്ങി പിടിച്ചു..
“”അയ്യോ മോനെ നീരജേ… അയ്യോ എന്റെ മോനെ.. .. എടാ അരവിന്ദാ…. മോനെ കിച്ചു..,, “”ആരുടെയൊക്കെയോ കൈകൾ കുതറി ഓടാൻ ശ്രമിക്കുന്ന ശങ്കറിന്റെ ആർത്ത നാദം ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ അലയടിച്ചു അതേ ബഹളത്തിൽ അലിഞ്ഞു തീരുമ്പോളേക്കും ശങ്കറിന് പുറകെ കാറിൽ നിന്നും ഇറങ്ങി വന്ന ഗംഗയും കല്യാണിയും അവരുടെ കണ്മുന്നിലെ കാഴ്ചകൾ കണ്ടു റോഡിൽ തന്നെ മോഹാലസ്യ പെട്ടു വീണിരുന്നു…
എല്ലാം കണ്ടു എന്ത് വേണം എന്നറിയാതെ നിന്ന നിധിനെ മൂടി കൊണ്ടു പുക പടലങ്ങൾ അവിടെ ആകെ വ്യാപിച്ചു..
(തുടരും )
???
???
❤?♥♥?
കഥയുടെ ഗതി തന്നെ മാരിയല്ലോ…… അപ്പോൾ ഇനി പ്രതികാരം..
??
? sed aaki . Waiting for next part
Sed aayi…ennallum adipoli bro
കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️
❤️
നന്ദാ , അടിപൊളി .. ഇനി കഥക്ക് ഇച്ചിരെ കൂടി ദമ്മ് കൂടും … ചെറിയ സങ്കടം ഉണ്ട് എന്നാലും … കഥ തുടരട്ടെ ….
Twist in the tale? sad akkiya part?
?
❤❤❤❤❤❤❤♥❤❤❤♥❤♥????????❤♥♥♥♥♥♥♥♥♥♥♥
അടിപൊളി..
Nice
ഇത് ഞാൻ കഴിഞ്ഞ പാർട്ടിലേ പ്രതീക്ഷിച്ചതാരുന്നു….
അരവിന്ദനും ഭരയും മകനും മരിക്കുന്നതിന് പകരം ആക്‌സിഡന്റ് ആയി രക്ഷപ്പെടുന്ന രീതിയിൽ ആയിരുന്നെങ്കിൽ ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പോലായേനെ… ഇതിപ്പോൾ പ്രതികാരത്തിലേക്കുമാറി…എന്തായാലും കഥ കൊള്ളാം…❤❤❤❤❤
??????
H
???