രാജവ്യൂഹം 4 [നന്ദൻ] 1031

“” എന്താ കല്ലു ലേറ്റ് ആവുന്നേ ”

“” ഒന്നുല്ല ഏട്ടാ.. ഞാൻ അഞ്ചു മിനിറ്റിൽ റെഡി ആയി വരാം.. അച്ഛയ്ക് പമ്പിൽ പോണ്ടേ അതോണ്ട് നിങ്ങൾ വിട്ടോ””

അരവിന്ദിന്റെ കാറിൽ നീരജ് കൂടെ കയറിയതും അരവിന്ദ് കാർ മുന്നോട്ടേക് എടുത്തു…

പിന്നെയും പത്തു മിനിട്ടോളം എടുത്തു കല്യാണി ഒരുങ്ങി ഇറങ്ങാൻ…

“”അങ്കിൾ ഇനി വിട്ടോ…”” ഓടി കാറിൽ കയറിയതും കല്യാണി പറഞ്ഞു….

“”ചുന്ദരി ആയിട്ടുണ്ടല്ലോ എന്റെ മോള് “” കല്യാണിയുടെ കവിളിൽ പിടിച്ചു കൊണ്ട് ഗംഗ പറഞ്ഞു..

“”ആണോ താങ്ക്യു ആന്റിയമ്മേ… ആന്റിയമ്മയും സുന്ദരി ആയിട്ടുണ്ട് ട്ടോ “”

“”രണ്ടാളും നല്ല പതപ്പിക്കൽ ആണ് അല്ലേ അച്ഛാ “”

“” മോളെ കണ്ണു വെക്കല്ലേ ഗംഗേ നീ “” ചിരിച്ചു കൊണ്ട് ശങ്കർ പിന്നിലേക്ക് നോക്കി

“”ദൈവമേ ഞാൻ ആരോട് ആണോ എന്തോ പറഞ്ഞത്.. ” നിധിൻ മുകളിലേക്കു നോക്കി കൈ മലർത്തി…

“”ദേ കല്ലു ഇങ്ങോട്ട് നോക്കു.. “”നിധിൻ മൊബൈലിന്റെ ഫ്രണ്ട് ക്യാമറ ഓൺ ചെയ്തു കൊണ്ട് പിന്നിലേക്ക് നോക്കി പറഞ്ഞു.. ഗംഗയെ കെട്ടി പിടിച്ചു കല്യാണി മുന്നോട്ട് ആഞ്ഞു ഇരുന്നു .. അച്ചാ നോക്കു നിധിൻ ശങ്കറിനോടും പറഞ്ഞു നാലു പേരും ക്യാമെറയിലേക് നോക്കിയതും അവൻ ഫോട്ടോ എടുത്തു.. അവൻ ഫോട്ടോ സൂം ചെയ്തു ചിരിക്കുന്ന കല്യാണിയുടെ മുഖത്തേക് നോക്കി.. അമ്മ പറഞ്ഞതിൽ ഒരു അതിശയോക്തിയും ഇല്ല.. കുഞ്ഞു സുന്ദരി തന്നെ… അവൻ മനസ്സിൽ പറഞ്ഞു.. അവൻ ഒന്നും കൂടെ തിരിഞ്ഞു നോക്കി രണ്ടു പേരും എന്തോ കാര്യമായ ചർച്ചയിൽ ആണ്.. അവൻ ആ ഫോട്ടോ എടുത്തു ഒരു നമ്പറിലേക് സെൻറ് ചെയ്തു… മെസ്സേജ് സെൻറ് ആയതിന്റെ ഡബിൾ ടിക് മാർക്ക്‌ വന്നതും അവൻറെ ചുണ്ടിൽ ഒരു ചിരിയൂറി…

“” അപ്പാ.. “”മുന്നിലേക്ക് നോക്കിയ നിധിൻ അലറി വിളിച്ചു കൊണ്ട് ഞെട്ടലോടെ സ്റ്റിയറിങ് ഇടതേക് വെട്ടിച്ചു..ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ശങ്കറും കണ്ടിരുന്നു താങ്കളുടെ നേർക്കു വരുന്ന ആ ലോറി നിധിൻ അലറിയതും ശങ്കറും സ്റ്റിയറിംഗ് ഇടതേക് വെട്ടിച്ചു ആക്സിലേറ്ററിൽ ചവുട്ടി വേഗം എടുത്തു.. അവരുടെ നേരേ വന്യമായ സ്പീഡിൽ കുതിച്ചു വന്ന ലോറി യിൽ നിന്നും നൂലിട വ്യത്യാസത്തിൽ ആണ് കാർ മുന്നോട്ടു കുതിച്ചത് ..നിധിൻ പിന്നിലേക്ക് നോക്കിയപ്പോൾ മുന്നോട്ടു പോയ ലോറി ചവുട്ടി നിർത്തി അതിന്റെ ഡ്രൈവർ പിന്നിലേക്ക് നോക്കുന്നത് കണ്ടു മുഖം മറച്ചിരുന്നത് കൊണ്ട് ആളെ വ്യക്തമായി മനസ്സിലായുമില്ല…അവരിപ്പോൾ എയർ പോർട്ടിലേക് ഉള്ള ബൈ പാസ്സ് റോഡിൽ ആയിരുന്നു…

“”അപ്പാ.. അതു നമ്മുടെ നേർക്കു മനഃപൂർവം വന്നതു പോലെ തോന്നി “”

“ങ്ങും “” ശങ്കർ അമർത്തി മൂളി..

ശങ്കർ വെപ്രാളത്തോടെ മൊബൈൽ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു… ഫോണിൽ നിന്നും ബീപ് ശബ്ദം മാത്രം മുഴങ്ങി കേട്ടു.. രണ്ടു മൂന്നു വട്ടം ഡയൽ ചെയ്‌തെങ്കിലും അതു തന്നെ ആയിരുന്നു ഫലം…

ആരെയാ അപ്പെ അരവിന്ദൻ അങ്കിളിനെ ആണോ… നിധിൻ ചോദിച്ചു..

ങ്ങും.. ശങ്കർ ഒന്ന് മൂളി… വീണ്ടും അയാൾ ഫോണിലെ ഡയലിൽ നമ്പറുകൾ മാറി മാറി അമർത്തി കൊണ്ടിരുന്നു…

ഗംഗയ്ക്കും കല്യാണിക്കും എന്താണ് നടന്നതെന്ന് പെട്ടെന്ന് മനസ്സിലായില്ല…നിധിന്റെ അലർച്ച കേട്ടു മുന്നോട്ട് നോക്കുമ്പോൾ കാർ വെട്ടി ഒഴിയുന്നതും ഒരു ലോറി അരികിലൂടെ പാസ്സ് ചെയ്തു പോകുന്നതും അവർ കണ്ടു…

“”ശങ്കരേട്ടാ.. “” ഗംഗ പേടിയോടെ വിളിച്ചു.. ശങ്കർ അപ്പോളും ഫോണിൽ ആരെയോ ട്രൈ ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു..

ശങ്കർ ട്രൈ ചെയ്തു കൊണ്ടിരുന്ന നമ്പറുകൾ പല ആവർത്തി ശ്രമിച്ചിട്ടും ലഭിക്കാതെ ആയപ്പോൾ ശങ്കർ ആശങ്കയോടെ നിധിനെ നോക്കി.. നിധിനും അപ്പായുടെ ചലനങ്ങൾ വീക്ഷിച്ചു കൊണ്ടിരിക്കുക ആയിരുന്നു…
“നിധീ മോനെ.. നീ കിച്ചുവിന്റെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കിയേ “.. ശങ്കറിന്റ സ്വരത്തിൽ അസ്വസ്ഥതയും ഭയാശങ്കയും കലർന്നിരുന്നു…

നിധി ഉടൻ തന്നെ കിച്ചുവിന്റെ ഫോണിലേക്കും.. ഗംഗ അമൃതയുടെ ഫോണിലേക്കും ട്രൈ ചെയ്തു ഒരു ഫോണിലും ലഭിക്കാതെ ആയപ്പോൾ അവരുടെ ഉള്ളിലെ ആശങ്കയുടെ ആഴവും വർധിച്ചു..

നിര നിരയായി ഒഴുകുന്ന ഉറുമ്പിൻ കൂട്ടം പോലെ മുന്നിൽ വാഹനങ്ങൾ കൂടി കൂടി വന്നു മുന്നിലെന്തോ തടസ്സമുണ്ടായാൽ ചിതറുന്ന ഉറുമ്പിൻ കൂട്ടം പോലെ പതിയെ വാഹന നിര മുമ്പിലും സൈഡിലും വ്യാപിച്ചു..

“ഛെ !!” ശങ്കർ സ്റ്റിയറിംഗ് വീലിൽ ശക്തിയായി അടിച്ചു.. “”എന്ത് ബ്ലോക്കാണിത്.. “”

പെട്ടെന്ന് പിന്നിലായി ആംബുലൻസിന്റെയും ഫയർ എൻജിന്റെയും സൈറൺ കേട്ടതും ശങ്കർ തന്റെ കാർ പരമാവധി ഇടതു സൈടിലേക് ഒതുക്കി കൊണ്ട് ആംബുലൻസിനു സൈഡ് കൊടുത്തതും ചീറി പാഞ്ഞു വന്ന ഫയർ ഫോഴ്സിന്റെ വാഹനവും അതിനു പുറകെ ആംബുലൻസും ശങ്കേറിന്റെ കാറിനെ കടന്നു പോയി.

19 Comments

  1. ഒറ്റപ്പാലം ക്കാരൻ

    ???

  2. അന്ധകാരത്തിന്റ രാജകുമാരൻ

    ❤?♥♥?

  3. കഥയുടെ ഗതി തന്നെ മാരിയല്ലോ…… അപ്പോൾ ഇനി പ്രതികാരം..

  4. പട്ടാമ്പിക്കാരൻ

    ??

  5. മാലാഖയെ പ്രണയിച്ചവൻ

    ? sed aaki . Waiting for next part

  6. Sed aayi…ennallum adipoli bro

  7. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️

  8. ഏക - ദന്തി

    നന്ദാ , അടിപൊളി .. ഇനി കഥക്ക് ഇച്ചിരെ കൂടി ദമ്മ് കൂടും … ചെറിയ സങ്കടം ഉണ്ട് എന്നാലും … കഥ തുടരട്ടെ ….

  9. Deepak RamaKrishnan

    Twist in the tale? sad akkiya part?

  10. സൂര്യൻ

    ?

  11. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤♥❤❤❤♥❤♥????????❤♥♥♥♥♥♥♥♥♥♥♥

  12. അടിപൊളി..

  13. നിധീഷ്

    ഇത് ഞാൻ കഴിഞ്ഞ പാർട്ടിലേ പ്രതീക്ഷിച്ചതാരുന്നു….
    അരവിന്ദനും ഭരയും മകനും മരിക്കുന്നതിന് പകരം ആക്‌സിഡന്റ് ആയി രക്ഷപ്പെടുന്ന രീതിയിൽ ആയിരുന്നെങ്കിൽ ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പോലായേനെ… ഇതിപ്പോൾ പ്രതികാരത്തിലേക്കുമാറി…എന്തായാലും കഥ കൊള്ളാം…❤❤❤❤❤

Comments are closed.