രാജവ്യൂഹം 4 [നന്ദൻ] 1031

അഞ്ചു മിനിറ്റു കഴിഞ്ഞു ബെഡ്‌റൂമിൽ തിരിച്ചു വരുമ്പോളേക്കും ഗൗഡയുടെ കൂർക്കം വലി മുറിയിൽ മുഴങ്ങി കേൾക്കാമായിരുന്നു….
ഗൗഡയുടെ കിടതം കണ്ട രാക്കമ്മയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…പരിഹാസത്തിന്റെ… പകയുടെ ചിരി
♦️♦️♦️♦️♦️ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦

DN എക്സ്പോർട്ടേഴ്സിന്റെ ഓഫീസ് ഫ്ലാറ്റിൽ ആയിരുന്നു ശിവരാമൻ..

അച്ഛൻ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നതെന്ന എനിക്ക് മനസ്സിലാവാത്തത്…. ധ്യാൻ ശിവരാമനെ നോക്കി ഈർഷ്യയോടെ പറഞ്ഞു…

“എടാ എന്നാലും…”

“ഒരു എന്നാലും ഇല്ല… ബിസ്സിനെസ്സിൽ ഒരു ബന്ധങ്ങളും ഇല്ല… ഒന്ന് ചീഞ്ഞാലേ ഒന്നിന് വളമാകൂ… അല്ലെങ്കിലും അയാൾ ആ അരവിന്ദൻ… പിന്നെ ഒരു അപ്പച്ചി പ് ഫൂ….തീരണം എല്ലാം…”” തന്റെ തുടയിൽ ആഞ്ഞു പതിചൊരു പുളി വടിയുടെ ഓർമയിൽ ധ്യാനിന്റെ പല്ലുകൾ ഞെരിഞ്ഞു….

ഒരു വെക്കേഷൻ കാലത്തു എല്ലാവരും അമ്പലത്തിൽ പോയിരുന്ന സമയം തറവാടിന്റെ ഇടനാഴിയിലെ ഇരുട്ടിലാണ് കല്യാണിയുടെ കയ്യിൽ പിടിത്തം കിട്ടിയത്… അവളെ കണ്ട നാൾ മുതൽ തുടങ്ങിയ ഇഷ്ടം ആണു… അത് ഓരോ ദിവസവും ഭ്രാന്തമായി വളർന്നു കൊണ്ടിരുന്നു… ചുവരോട് ചേർത്ത് നിർത്തി ചുണ്ടുകളിൽ ഉമ്മ വെക്കാൻ ആണു നോക്കിയത്.. പക്ഷെ തന്നെ തള്ളി മാറ്റി അവൾ ഓടി കളഞ്ഞു.. പുറകെ ഓടിയ തനിക് അവളുടെ മുടിയിൽ ആണു പിടിത്തം കിട്ടിയത്… നിലതെറ്റിയ അവൾ താഴേക്കു വീണു കൂടെ താനും… തന്റെ ദേഹത്തിന് താഴെ അവൾ.. പിടയ്ക്കുന്ന കണ്ണുകൾ തുടിച്ച കവിളുകൾ മാറിൽ നിന്നും മാറി കിടന്ന ദാവണിയുടെ ഷാൾ… കഴുത്തിനു താഴെ കണ്ട ചന്ദന നിറമാർന്ന ദേഹം…ഭ്രാന്ത് പിടിച്ച പോലെ അവളിലേക്കു പടരാൻ ആണു തോന്നിയത്…

“”ധ്യാനേട്ടാ വേണ്ടാ… “”
മാറിനു കുറുകെ കൈ വെച്ചു അലറി കരഞ്ഞത്… കരയുമ്പോൾ കൂടുതൽ ചുവന്നു വന്ന കവിളുകൾ ആയിരുന്നു തന്റെ ഹരം…
അവളുടെ ബ്ലൗസ്സിൽ കൈ വെച്ചതും അത് ഒറ്റവലിക് കീറിയതും മാത്രം ഓർമയുണ്ട്… പിന്നിൽ അലർച്ചയോടെ ഓടി വന്ന അവളുടെ അച്ഛൻ അരവിന്ദൻ… കഴുത്തിനു കുത്തി പിടിച്ചു തൂണിൽ കെട്ടിയിട്ടത്..പുളി വടി കൊണ്ട് മുത്തശ്ശനും അയാളും മാറി മാറി അടിച്ചത്…ആ അപമാനത്തിന്റെ ഓർമയിൽ അവന്റെ കണ്ണുകൾ ചുവന്നു…ധ്യാൻ അമർഷത്തിൽ മുന്നിൽ കിടന്ന ടേബിളിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു….

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦

“”മോളൊരുങ്ങിയില്ലേ അമ്മു ഇതു വരെ..””

അരവിന്ദൻ കാറിൽ കയറി ഇരുന്നിട്ടു പതിനഞ്ചു മിനിട്ടോളം ആയി എല്ലാവരും റെഡി ആയിട്ടും കല്യാണി എത്തിയില്ല

“”അതെങ്ങനാ.. ഓരോ ഡ്രസ്സ്‌ ഇട്ടു അതിന്റെ ഭംഗി നോക്കിയിട്ടല്ലേ വരുന്നത് മിക്കവാറും ഒരു അന്ജെണ്ണം എങ്കിലും മാറ്റിയിട്ടുണ്ടാവും…”” അമൃത പറഞ്ഞു

“എന്താ അരവിന്ദാ റെഡി ആയില്ലേ ” അടുത്ത വില്ലയുടെ മുറ്റത്തു നിന്നു ശങ്കർ വിളിച്ചു ചോദിച്ചു..

“ഇല്ല ശങ്കരേട്ടാ കൊച്ചു തമ്പുരാട്ടി ഇതുവരെ റെഡി ആയില്ല.. ”

“”നീരജ് നീ വാ നമുക്ക് ഈ കാറിൽ പോകാം അവൾ അങ്കിളിന്റെ കൂടെ വരട്ടെ
“”

“” ഇന്നത്തെ ട്രിപ്പിന്റെ മൂഡ് കളയണോ കിച്ചു അവൾ വരട്ടെ എന്നിട്ട് പോകാം… അതല്ലേ നല്ലത് “”

“” ഞാൻ ചോദിച്ചു നോക്കട്ടെ “” കിച്ചു അതും പറഞ്ഞു ഉള്ളിലേക്കു നടന്നു.

“” കിച്ചേട്ടാ നിങ്ങള് വിട്ടോ ഞാൻ ആന്റിയമ്മേടെ കൂടെ വന്നോളാം.. ഡോറിനു അടുത്ത് എത്തിയപ്പോൾ തന്നെ കല്യാണിയുടെ ശബ്ദം കേട്ടു.. “”

19 Comments

  1. ഒറ്റപ്പാലം ക്കാരൻ

    ???

  2. അന്ധകാരത്തിന്റ രാജകുമാരൻ

    ❤?♥♥?

  3. കഥയുടെ ഗതി തന്നെ മാരിയല്ലോ…… അപ്പോൾ ഇനി പ്രതികാരം..

  4. പട്ടാമ്പിക്കാരൻ

    ??

  5. മാലാഖയെ പ്രണയിച്ചവൻ

    ? sed aaki . Waiting for next part

  6. Sed aayi…ennallum adipoli bro

  7. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️

  8. ഏക - ദന്തി

    നന്ദാ , അടിപൊളി .. ഇനി കഥക്ക് ഇച്ചിരെ കൂടി ദമ്മ് കൂടും … ചെറിയ സങ്കടം ഉണ്ട് എന്നാലും … കഥ തുടരട്ടെ ….

  9. Deepak RamaKrishnan

    Twist in the tale? sad akkiya part?

  10. സൂര്യൻ

    ?

  11. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤♥❤❤❤♥❤♥????????❤♥♥♥♥♥♥♥♥♥♥♥

  12. അടിപൊളി..

  13. നിധീഷ്

    ഇത് ഞാൻ കഴിഞ്ഞ പാർട്ടിലേ പ്രതീക്ഷിച്ചതാരുന്നു….
    അരവിന്ദനും ഭരയും മകനും മരിക്കുന്നതിന് പകരം ആക്‌സിഡന്റ് ആയി രക്ഷപ്പെടുന്ന രീതിയിൽ ആയിരുന്നെങ്കിൽ ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പോലായേനെ… ഇതിപ്പോൾ പ്രതികാരത്തിലേക്കുമാറി…എന്തായാലും കഥ കൊള്ളാം…❤❤❤❤❤

Comments are closed.