രണ്ടാം ജീവിതം [വിച്ചൂസ്] 180

Views : 5941

രണ്ടാം ജീവിതം

Author : വിച്ചൂസ് 

 

 

“ചാക്കോ മെമ്മോറിയൽ ഓൾഡ് യേജ് ഹോം ”

ഞാനാ ബോർഡിൽ എഴുതി ഇരിക്കുന്ന പേര് ഒന്ന് വായിച്ചു… ഇനി ഉള്ള എന്റെ ജീവിതം ഇവിടെയാണ്…

ഞാനാ കെട്ടിടം ചുറ്റും നോക്കി… ഏകദേശം നല്ല വലിപ്പം ഉള്ള കെട്ടിടങ്ങൾ…അവിടെ എന്നെ നോക്കി നിൽക്കുന്ന ഒരുപാട് കണ്ണുകൾ…. എല്ലാവരുടെയും കണ്ണിൽ ഞാൻ കണ്ടത് ഒന്ന് മാത്രം നിസംഗതാ… മക്കളെ സ്നേഹിച്ച അച്ഛനമ്മാർക്ക് മക്കൾ നൽകുന്ന സമ്മാനം വൃദ്ധസദാനം….

“അച്ഛാ… ”

ഞാനാ… വിളി കേട്ട ഭാഗത്തേക്കു നോക്കി… മകനാണ്… ഇളയവൻ…

“അച്ഛാ… ഞാൻ എല്ലാം ഇവരെ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്… ഒന്നും കൊണ്ടും പേടിക്കണ്ട…”

അവൻ റീസെപ്ഷനിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി.. പറഞ്ഞു..

“അപ്പോൾ അച്ഛാ… ഞാൻ പോകുന്നു…ഫ്ലൈറ്റിനു സമയം ആയി… എന്തെങ്കിലും ഉണ്ടെങ്കിൽ… ഇവരോട് പറഞ്ഞാൽ മതി.. ഓക്കേ ”

എന്റെ മറുപടിക്കു നില്കാതെ… അവൻ പോയി… അമ്മ ഇല്ലാത്ത… ഇവനെയും… ഇവന്റെ ചേച്ചിയും… വളർത്തിയതിനുള്ള ശിക്ഷ ആയിരിക്കണം.. ഇതൊക്കെ..

“സർ പോകാം..”

എന്റെ ബാഗും പെട്ടിയും… കൈയിൽ എടുത്ത് ഒരാൾ എന്നോട് ചോദിച്ചത്… അപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത്… ഇവിടെത്തെ ജോലിക്കാരൻ ആവും…

അയാൾ…എന്നെയും കൊണ്ട്… രണ്ടാമത്തെ നിലയിൽ… എത്തി… ഒരു റൂം തുറന്നു… തന്നു… അത്യാവശ്യം നല്ല വലിപ്പം ഉള്ള ഒരു മുറി…

അയാൾ എന്നെ അവിടെ എത്തിച്ച ഉടനെ യാത്ര ആയി….ഞാൻ വാതിൽ അടച്ചതിനു ശേഷം… അവിടെ… ഇട്ടിരിക്കുന്ന കട്ടിലിൽ ഇരുന്നു..

ഇനിയുള്ള… എന്റെ ജീവിതം ഇവിടെയാണ്… അനുഭവിക്കുക തന്നെ…

“അകത്തേക്കു വരാമോ ”

പുറത്ത് നിന്നും… ഒരാളുടെ ശബ്ദം കേട്ടു…

“വന്നോളൂ ”

ഡോർ തുറന്നു ഒരാൾ അകത്തു വന്നു…പഴയ സിനിമ നടൻ കൊച്ചിൻ ഹനീഫയുടെ രൂപം പോലെ ഉണ്ട്..

“നമസ്കാരം ഞാൻ വർക്കി… പോത്ത് വർക്കി എന്ന് പറയും..”

“ഞാൻ ഗോപി കൃഷ്ണൻ ”

“അറിയാം….ഇന്നലെ ഇവിടെ പറയുന്നത് കേട്ടു… പ്രശസ്ത എഴുത്തുകാരൻ ഗോപി കൃഷ്ണൻ ഇവിടെ വരുന്നു.. എന്ന്… ആദ്യം ഞാൻ കരുതി.. എന്തേലും പരുപാടി ഉണ്ടാവുമെന്നു.. പിന്നെയാ… അറിഞ്ഞത്… ആശാനും നമ്മടെ… ജാതി ആണന്നു…”

അയാൾ അത് പറഞ്ഞപ്പോൾ എന്റെ മുഖം വാടി… അയാൾ അത് ശ്രെദ്ധിച്ചിരുന്നു..

“അഹ്… ആശാൻ ഇങ്ങനെ മുഖം വീർപ്പിക്കല്ലേ… വർക്കി… ഇങ്ങനെയാണ്… എന്തേലും… ഉണ്ടേൽ അപ്പോൾ പറയും…അതാ പ്രശ്‌നം ആയത്…”

ഞാൻ സംശയത്തോടെ വർക്കിയെ നോക്കി..

“എന്നാ പറയാനാ… ആശാനേ എന്റെ മരുമോൾ ഒരുത്തി ഉണ്ട്… അവൾക്കു.. ചെറിയ ചുറ്റിക്കളി ഉണ്ടായിരുന്നു… ഞാൻ അത് കൈയോടെ പൊക്കി… എന്റെ മോനോട് പറഞ്ഞു… എന്നാൽ പെങ്കോന്തൻ ആയ എന്റെ മോൻ അത് വിശ്വസിച്ചില്ല… ഒടുക്കം അവൾ എനിക്ക് പണി തന്നു ഞാൻ അവളെ കേറി പിടിച്ചു… എന്ന് പറഞ്ഞു… പിന്നെ അധികം താമസിച്ചില്ല… എന്നെ കൊണ്ട് വന്നു ഇവിടെ ആക്കി… അവൻ അങ്ങ്… പോയി…”

ഒരു പുഞ്ചിരിയോടെ അയാൾ അത് പറയുമ്പോഴും… എനിക്ക്… മനസിലാവും.. അയാളുടെ ഉള്ളിൽ… ഒരു പാവം മനുഷ്യൻ ചങ്ക് പൊട്ടി കരയുന്നുണ്ടാന്ന്…

Recent Stories

The Author

വിച്ചൂസ്

21 Comments

    1. വിച്ചൂസ്

      Thanks❤

  1. nannaayittundu. something diff.
    please continue.

    1. വിച്ചൂസ്

      നന്ദി ❤

  2. നീതു ചന്ദ്രൻ

    അക്ഷരപിശക് കല്ലുകടി ആയി എന്നത് ഒഴിച്ചാൽ കണ്ണിനൊപ്പം മനസ്സും നിറച്ചു ❤❤❤

    1. വിച്ചൂസ്

      ശെരിയാണ്…പിന്നെ… ഒന്ന് വായിച്ചു പോലും നോക്കാതെയാണ് പോസ്റ്റ്‌ ചെയ്ത് അതിന്റെ ആവും…കംമെന്റിനു നന്ദി ❤❤

    1. വിച്ചൂസ്

      നന്ദി ❤

  3. Vayanapriyan❤️

    Nannayind good feel iniyum veranam ithu poole ulla kadhakalum aayitt ❤️❤️

    1. വിച്ചൂസ്

      ഉറപ്പായും❤❤

  4. ❤❤❤👍🏻 എന്താ ഒരു ഫീൽ… 🤗❤❤❤👍🏻👍🏻

    1. വിച്ചൂസ്

      നന്ദി ❤

  5. വിച്ചൂസ്

    നന്ദി മണവാളൻ

  6. മാഷേ അടിപൊളി 🥰.നിങ്ങളൊക്കെ ഇങ്ങനെ പ്രണയത്തെ കൊണ്ട് പറയുമ്പോ ചിങ്കിലായ എന്നെ ഒക്കെ കിണറ്റില് ഇടാൻ തോന്നും 😔

    1. വിച്ചൂസ്

      ഒന്ന് ആലോചിച്ച… സിംഗിൾ ആണ്…. നല്ലത്… സമാധാനം ഉണ്ടാവും 😜😜😜

    2. ഫീൽ ഗുഡ്

      1. വിച്ചൂസ്

        നന്ദി ❤

  7. മണവാളൻ

    “നേരവും തിരയും ഒന്നിനു വേണ്ടിയും കാത്തുനിൽക്കില്ല ”

    “കിച്ചു ” ആ വിളിയുണ്ടല്ലോ കാലത്തെയും കാലഘട്ടതെയും പിന്നിലേക്ക് സഞ്ചരിപ്പിച്ച് അവരുടെ കൗമാര കാലത്തേക്കാണ് നമ്മളെ കൊണ്ട് പോയത്.

    നല്ല മനോഹരമായ കഥ ❤️❤️❤️

    സ്നേഹത്തോടെ
    മണവാളൻ ❤️❤️

    1. ആഞ്ജനേയദാസ് ✅

      കഥ അങ്ങ് ചുകിച്ചെന്ന് തോന്നുന്നല്ലോ.?? 🤣🤣🤣

      1. വിച്ചൂസ്

        😂😂😂

      2. മണവാളൻ

        😂 ചുകിച്ച് എൻ്റെ AD 😅

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com