രണ്ടാം ജന്മം 2 [അജി] 166

അനു മരവിച്ച അവസ്ഥയിലായിരുന്നു നിന്നിരുന്നത്. അവൾ കരയുവാൻ തുടങ്ങി.

 

“എന്റെ കിച്ചുവേട്ടൻ എവിടെയാ… അപ്പോ…?”

 

“എനിക്ക് അറിയില്ല. നിന്റെ കുച്ചുവേട്ടൻ എവിടെയാന്ന് ”

 

“എന്റെ കുച്ചുവേട്ടനെ കണ്ടെത്തി തരോ…? ആള് എത്ര വലിയ ദുഷ്ടനാണെങ്കിലും എന്റെ ഭർത്താവാണ്. എന്റെ കഴുത്തിൽ താലി കെട്ടിയവൻ. എനിക്ക് എന്റെ കിച്ചുവേട്ടനെ വേണം…”

 

“എനിക്ക് എങ്ങനെയാ കിരണേ കണ്ട് പിടിക്കുക എന്ന് അറിയില്ല. ചിലപ്പോൾ ഞാൻ ആയിട്ട് അവൻ അവിടെ കഴിയുന്നുണ്ടാവും ”

 

ഞാൻ എന്റെ ഒരു സംശയം അവളോട് പറഞ്ഞു. അത്‌ കേട്ടപ്പോൾ അവളിൽ ഒരു പ്രതീക്ഷ വന്നത് പോലെ.

 

“അങ്ങനെ ആണെങ്കിൽ കിച്ചുവേട്ടൻ എന്നെ ഫോണിൽ വിളിക്കുകയോ കാണാൻ വരികയോ ചെയ്യുമായിരുന്നാലോ…”

 

“ഞാനും എന്റെ ഫോണിലേക്ക് വിളിക്കാൻ നോക്കിയതാ. എനിക്ക് ഈ മൊബൈലിന്റെ ലോക്ക് തുറക്കാൻ പറ്റിയില്ല. അതുകൊണ്ട് എനിക്ക് വിളിക്കാൻ പറ്റിയില്ല. ഇത് പോലെ അവനും അങ്ങനെ പറ്റാതെ ഇരിക്കുന്നുണ്ടാവും ”

 

അനു ഓടി പോയി എന്റെ മൊബൈലും എടുത്ത് വന്നു. അവൾ എന്റെ ഫോണിന്റെ ലോക്ക് തുറന്ന് തന്നു.

 

“വിളിക്ക്…വിളിക്ക്… വീട്ടിലേക്ക് വിളിക്ക്….”

 

ഞാൻ ആ മൊബൈൽ വാങ്ങി എന്റെ നമ്പറിലേക്ക് കാൾ ചെയ്തു. ഈ നമ്പർ നിലവിൽ ഇല്ല എന്നായിരുന്നു പറഞ്ഞത്. ഞാൻ വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഇതായിരുന്നു മറുപടി. ഞാൻ അനുവിനെ കൊണ്ടും വിളിപ്പിച്ചു ഇത് തന്നെ ആയിരുന്നു മറുപടി. ഒടുവിൽ നിരാശയോടെ അവൾ എനിക്ക് ഫോൺ തന്നു. ഞാൻ പറഞ്ഞത് അവൾ വിശ്വസിച്ചു എന്നാണ് തോന്നുന്നത്.

 

“ഈ നമ്പർ മാത്രമേ നിങ്ങളുടെ കയ്യിലുള്ളു. വീട്ടിലെ വേറ ആരുടെയെങ്കിലും ഫോണിലേക്ക് വിളിച്ചൂടെ…?”

 

“ഞാൻ എന്ത് പറഞ്ഞിട്ട് അവരെ വിളിക്കും. ഞാനാണ് അവരുടെ മോൻ എന്നോ. ഞാൻ ഇവിടെ വേറ ഒരാളുടെ ശരീരത്തിൽ കുടുങ്ങി കിടക്കുകയാണെന്നോ…?”

 

“എനിക്ക് അതൊന്നും അറിയണ്ട എനിക്ക് എന്റെ കിച്ചുവേട്ടൻ എവിടെ എന്ന് അറിയണം ”

 

“വേറെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ഞാൻ ആലോചിക്കട്ടെ…”

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.